Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശീതയുദ്ധം അവസാനിപ്പിച്ച് സോനം കപൂർ; ഐശ്വര്യയെ വിവാഹത്തിന് ക്ഷണിച്ചു

sonam-aishwarya സോനം കപൂർ, ഐശ്വര്യ റായ്.

മുൻലോകസുന്ദരി ഐശ്വര്യറായിയെ പരസ്യമായി ആന്റിയെന്നു വിളിച്ചും ഐശ്വര്യയ്ക്കു പകരം ചില പരസ്യചിത്രങ്ങളിൽ അഭിനയിച്ചും ഐശ്വര്യയുടെ ഗുഡ്‌ലിസ്റ്റിൽ നിന്ന് സോനം പുറത്തായെന്നായിരുന്നു പാപ്പരാസികളുടെ കണ്ടുപിടുത്തം.

അതു ശരിവെയ്ക്കുന്നതുപോലെയായിരുന്നു പിന്നീടുള്ള അവരുടെ ഓരോ പ്രവർത്തനങ്ങളും പൊതുസ്ഥലങ്ങളിൽ മുഖാമുഖം വന്നാൽ ഒന്നും സംസാരിക്കാതെ പരസ്പരം അവഗണിച്ച അവർ വീണ്ടും ഗോസിപ്പ് കോളങ്ങളിൽ എരിവും പുളിയും നിറച്ചു. എന്നാൽ മണവാട്ടിയാകാനൊരുങ്ങുന്ന സോനം ഐശ്വര്യയുമായുള്ള സൗന്ദര്യപ്പിണക്കത്തിന് വിരാമമിട്ടുവെന്നാണ് പാപ്പരാസികളുടെ പുതിയ കണ്ടുപിടത്തം. ബിനസസ്സുകാരനായ ആനന്ദ് അഹൂജയുമായുള്ള വിവാഹത്തിന് താരം ഐശ്വര്യയെ നേരിട്ടു ക്ഷണിച്ചു.

ഐശ്വര്യയുമായി അത്ര സൗഹൃദത്തിലല്ലെങ്കിലും അഭിഷേകുമായി അത്യാവശ്യം നല്ല സൗഹൃദത്തിൽത്തന്നെയാണ് സോനം. ഇരുവരും ഒന്നുരണ്ടു ചിത്രങ്ങളിൽ ഒരുമിച്ചഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സോനവുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും കപൂർകുടുംബവുമായി നല്ല അടുപ്പം സൂക്ഷിക്കുന്നയാളാണ് ഐശ്വര്യ. ഫന്നിഖാൻ എന്ന ചിത്രത്തിൽ സോനത്തിന്റെ അച്ഛനും അനിൽ കപൂറും ഐശ്വര്യയോടൊപ്പം അഭിനയിക്കുന്നുണ്ട്. മാത്രവുമല്ല സന്ദീപ് ഘോഷ്‌ലയുടെ ബന്ധുവിന്റെ വിവാഹ റിസപ്ഷന് ഐശ്വര്യയെ കണ്ടപ്പോൾ സോനത്തിന്റെ അമ്മ സുനിത കപൂർ ഐശ്വര്യയെ വിവാഹം ക്ഷണിച്ചിരുന്നു. അതിനുശേഷമാണ് സോനം ഫോണിലൂടെ ഐശ്വര്യയെ വിവാഹം ക്ഷണിച്ചത്.

വിവാഹം തീർത്തും സ്വകാര്യതയിൽ നടത്താൻ ആഗ്രഹിക്കുന്നുവെന്നും മാധ്യമപ്രവർത്തകർ സ്വകാര്യതയെ മാനിക്കാൻ മനസ്സുകാട്ടണമെന്നും സോനത്തിന്റെ കുടുംബം നേരത്തെതന്നെ അറിയിച്ചിരുന്നെങ്കിലും വിവാഹവീട്ടിലെ സുന്ദരമുഹൂർത്തങ്ങൾ ഒപ്പിയെടുക്കാൻ ക്യാമറക്കണ്ണുകളുമായി കാത്തിരിക്കുകയാണ് മാധ്യമപ്പട.