Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്യയെ കല്യാണം കഴിക്കാൻ പറ്റിയില്ലെങ്കിൽ ഇതായിരിക്കും സംഭവിക്കുക; അബർനദി

arya-abarnathi

ഒരു റിയാലിറ്റി ഷോ അവസാനിച്ചിട്ടും അതിന്റെ പേരിലുള്ള വിവാദങ്ങളും വാർത്തകളും കെട്ടടങ്ങുന്നില്ല. തെന്നിന്ത്യൻ താരം ആര്യ അനുയോജ്യയായ വധുവിനെ കണ്ടെത്താനായി നടത്തിയ ഷോ എന്നും വിവാദങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഷോയുടെ ഓരോ എപ്പിസോഡും പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിക്കൊണ്ടിരിക്കുകയായിരുന്നു. 

arya-wedding-reality-show

ഒടുവിൽ ഫൈനലിലെത്തിയ മൂന്നു മത്സരാർഥികളിൽ നിന്ന് ഒരാളെ വധുവായി തിരഞ്ഞെടുക്കാൻ കഴിയില്ലെന്നു പറഞ്ഞ് ആര്യ പിൻവാങ്ങി. മത്സരം കഴിഞ്ഞതോടെ മത്സരാർഥികളും പലവഴി പിരിഞ്ഞു. എന്നാൽ മത്സരത്തിന്റെ അന്തിമ ഘട്ടത്തിനു മുൻപ് മത്സരത്തിൽ നിന്നും പുറത്തായ ഒരു മത്സരാർഥി അന്നും ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. തമിഴ്നാട് കുംഭകോണം സ്വദേശി അബർനദിയാണത്.

മത്സരത്തിന്റെ തുടക്കം മുതൽ ആര്യയ്ക്കു യോജിച്ച പെൺകുട്ടി എന്ന മട്ടിൽ അബർനദിയുടെ പേരു പറഞ്ഞിരുന്നു. മത്സരത്തിന്റെ പല ഘട്ടങ്ങളിലും ആര്യയുടെ അടുത്ത സുഹൃത്തുക്കൾ പോലും അബർനദിയാണ് ആര്യയ്ക്ക് യോജിച്ച വധുവെന്ന് പലകുറി പറഞ്ഞിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അവർ ഷോയിൽ നിന്ന് പുറത്തായി. വികാരനിർഭരമായാണ് അവർ ആ വേദിയിൽ നിന്ന് വിടവാങ്ങിയത്.

arya-agatha-susnanne

ഫൈനൽ മത്സരം കാണാനും അബർനദിയെത്തിയിരുന്നു. തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്നും അത് പിന്നീട് പറയാമെന്നുമാണ് അവർ അന്ന് പറഞ്ഞിരുന്നത്. ഈ അടുത്ത് ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അബർനദി ചില കാര്യങ്ങൾ തുറന്നു പറഞ്ഞു. വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് ആര്യയെ മാത്രമായിരിക്കുമെന്നും ആര്യയെ വിവാഹം കഴിക്കാൻ സാധിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ അവിവാഹിതയായി തുടരുമെന്നും അവർ പറഞ്ഞു.

arya-sangeetha-2

മത്സരത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ആര്യയോട് ഉള്ളിൽ ചെറിയൊരിഷ്ടം മാത്രമേ ഉണ്ടായിരുന്നുള്ളെന്നും എന്നാൽ മത്സരത്തിൽ പങ്കെടുക്കുമ്പോഴും അതുകഴിഞ്ഞ് മത്സരത്തിൽ നിന്ന് പുറത്തായപ്പോഴുമൊക്കെ ആര്യ തന്റെ ഹൃദയത്തിലിടം പിടിച്ചുവെന്നും അവർ പറയുന്നു. ആര്യയെ വിവാഹം കഴിക്കാനായില്ലെങ്കിൽ വിവാഹം വേണ്ടെന്നുവെച്ച് ജീവിതത്തിലെ മറ്റുകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും അബർനദി പറയുന്നു.

arya-abarnathu

ഷോയിൽ എന്റെ പെരുമാറ്റത്തെക്കുറിച്ച് പലതരത്തിലുള്ള വാർത്തകളും പ്രചരിച്ചു കാണും എന്നാൽ മനസ്സിൽ തോന്നിയ കാര്യം മാത്രമാണ് അവിടെ ചെയ്തത് അല്ലാതെ സ്ക്രിപ്റ്റ് അനുസരിച്ചല്ലെന്നും അബർനദി വ്യക്തമാക്കി. തന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റു സംഭവിച്ചെങ്കിൽ ക്ഷമിക്കണമെന്നും അബർനദി പറയുന്നു.