ഈ ആറ്റിറ്റ്യൂഡ് മാറിയാൽ എല്ലാം ശരിയാവും; ഐശ്വര്യറായ്

ഐശ്വര്യയുടെ പേരന്റിങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാർത്തകളെത്താറുണ്ടെങ്കിലും തന്റെ പദ്ധതിയെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചും ഒട്ടും സംശയമില്ല മുൻലോകസുന്ദരിക്ക്. മകൾ പിറന്നതോടെ സിനിമയിൽ നിന്ന് നീണ്ട ഇടവേളയെടുത്തതിനെക്കുറിച്ച് ഇപ്പോഴും തനിക്കു നേരെ ചോദ്യങ്ങളുയരാറുണ്ടെന്നു പറയുന്നു ആഷ്. മകൾ സ്കൂളിലൊക്കെ പോയിത്തുടങ്ങിയില്ലേ എന്നിട്ടും വളരെ അപൂർവമായി മാത്രമേ സ്ക്രീനിൽ കാണാൻ കഴിയുന്നുള്ളൂ എന്നൊക്കെ ആളുകൾ പരാതി പറയാറുണ്ട്.

ആ തീരുമാനം ആരാധ്യയ്ക്കുവേണ്ടിയായിരുന്നു. അവളുടെ അമ്മയായിരിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അതുകൊണ്ടു തന്നെ ജോലി രണ്ടാംസ്ഥാനത്തായിപ്പോയതിൽ സങ്കടമില്ല. എന്നു കരുതി ജോലിയെ ഞാൻ ഇഷ്ടപ്പെടുന്നില്ല എന്നല്ല അതിന്റെ അർഥം. നല്ല സ്ക്രിപ്റ്റ് ഒക്കെ കൈയിൽ കിട്ടുമ്പോൾ ആ സിനിമ ചെയ്യണമെന്ന് ആഗ്രഹം തോന്നും പക്ഷേ അപ്പോഴാണ് മറ്റൊരു മോഹം മനസ്സിൽ തലപൊക്കുക. ഈ മാസം ഒരു അവധിദിനം കൂടി വേണം അടുത്ത പ്രൊജക്റ്റുകൾ മുതൽ ചെയ്തു തുടങ്ങാമെന്നു തോന്നും. ഈ ആറ്റിറ്റ്യൂഡ് മാറിയാൽ എല്ലാം ശരിയാകും.

ആരാധ്യയുടെ ജനനശേഷം പരസ്യചിത്രങ്ങളിൽ മാത്രമായി ഒതുങ്ങി ഐശ്വര്യയുടെ സ്ക്രീൻ പ്രസൻസ്. എങ്കിലും എല്ലാ വർഷവും മുടങ്ങാതെ ഐശ്വര്യയും ആരാധ്യയും കാൻഫിലിംഫെസ്റ്റിവെലിലെത്താറുണ്ട്. ഇക്കുറിയും അമ്മയും മകളും ആ പതിവു തെറ്റിച്ചില്ല. കാൻഫെസ്റ്റിവെലിലെ ഗംഭീര പ്രസൻസിനുശേഷം മകളുടെ സകൂൾ തുറക്കുന്നതിനു മുന്നോടിയായി അമ്മയും മകളും നാട്ടിലേക്കു മടങ്ങി. രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ മ്യൂസിക്കൽ കോമഡി ചിത്രമാണ് ഐശ്വര്യയുടെ പുതിയ ചിത്രം. ജൂലൈ 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്.