Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നുറപ്പിച്ചതാണ് വിവാഹം കഴിക്കുന്നെങ്കിൽ അത് ആര്യയെത്തന്നെയെന്ന്: അബർനദി

arya-sangeetha-2

ഒരു തീരുമാനവുമാകാതെ മത്സരം അവസാനിച്ചിട്ടും മത്സരാർഥികളായിരുന്നവർക്ക് തലവേദനയൊഴിയുന്നില്ല. മത്സരാർഥികളിൽ ചിലർ പഴയതെല്ലാം മറന്ന് ജീവിതത്തിന്റെ തിരക്കുകളിലേക്ക് തിരികെപ്പോയെങ്കിലും ഇപ്പോഴും ശുഭപ്രതീക്ഷയോടെ ആര്യയെ കാത്തിരിക്കുന്ന ഒരാളുണ്ട് അബർനദി. വധുവിനെ കണ്ടെത്താനായി തെന്നിന്ത്യൻ താരം ആര്യ നടത്തിയ റിയാലിറ്റി ഷോ നാടകീയ രംഗങ്ങൾകൊണ്ടാണ് അവസാനിച്ചതെങ്കിലും ഒരുപാടു പെൺകുട്ടികൾക്ക് വൈകാരികമായ മുറിവ് ആ ഷോ സമ്മാനിച്ചെങ്കിലും അങ്ങനെയൊരു ഷോ നടന്നതിൽ സന്തോഷിക്കുന്ന ഒരാളാണെന്നാണ് അബർനദി പറയുന്നത്.

പരിപാടിയുടെ തുടക്കം മുതൽ ആര്യയ്ക്ക് യോജിച്ച വധുവായി ഏറ്റവും കൂടുതൽ ആളുകൾ നിർദേശിച്ചത് അബർനദിയുടെ പേരായിരുന്നു. ആര്യയുടെ അടുത്ത സുഹൃത്തുക്കൾ പോലും അതു സമ്മതിച്ചതുമാണ്. എന്നാൽ ഫൈനലിലെത്തും മുമ്പു തന്നെ അബർനദി പരിപാടിയിൽ നിന്ന് പുറത്താവുകയും ചെയ്തു. പരിപാടിയിൽ നിന്ന് പുറത്തായെങ്കിലും ആര്യയെ വിവാഹം കഴിക്കാനുള്ള മോഹം അബർനദി ഉപേക്ഷിക്കുന്നില്ല.

മത്സരത്തിന്റെ ഫൈനലിലെത്തിയ മൂന്നു പേരിൽ ഒരാളെപ്പോലും വധുവായി സ്വീകരിക്കാതെയാണ് ആര്യ ഷോ അവസാനിപ്പിച്ചത്. താൻ ഒരു വധുവിനെ തിരഞ്ഞെടുത്താൽ മറ്റു രണ്ടു പെൺകുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അതു താങ്ങാനാവുന്നതിലുമധികം വേദനയാവും സമ്മാനിക്കുക എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഷോ അവസാനിപ്പിച്ചത്.

ആര്യയുടെ ആ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്നും ആര്യയ്ക്കുവേണ്ടി എത്രനാൾ വേണമെങ്കിലും കാത്തിരിക്കുമെന്നുമാണ് അബർനദി ഇപ്പോഴും പറയുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ വരുമ്പോഴൊന്നും ആര്യയോട് അത്രയധികം സ്നേഹമൊന്നും തോന്നിയിരുന്നില്ലെന്നും എന്നാൽ പരിപാടിയിൽ പങ്കെടുത്തു തുടങ്ങിയപ്പോൾ മുതൽ ഓരോ എപ്പിസോഡ് കഴിയുമ്പോഴും ആര്യ എന്ന വ്യക്തിയോട് പ്രണയവും ആദരവും കൂടുകയായിരുന്നുവെന്നും ഇപ്പോൾ ആര്യയെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കാനാവാത്ത മാനസികാവസ്ഥയിലായിക്കഴിഞ്ഞെന്നും അബർനദി പറയുന്നു.

റിയാലിറ്റി ഷോയിക്കിടയിൽ ആര്യ അബർനദിയെ ചുംബിച്ചത് ചർച്ചയായിരുന്നു.എന്നാൽ താൻ അതിനെ വളരെ പോസിറ്റീവായാണ് കണ്ടതെന്നും ആദ്യമായി തന്നെ ചുംബിക്കുന്നത് ആര്യയാണെന്നും അന്നു മുതൽ തന്റെ വരനായി ആര്യയെ ഉറപ്പിച്ചുവെന്നും അബർനദി പറയുന്നു. മറ്റു മത്സരാർഥികളോടൊന്നും ആര്യ ഇങ്ങനെ പെരുമാറിയിട്ടില്ല. റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന സമയത്ത് താൻ അതിഭയങ്കരമായ മാനസീക സമ്മർദ്ദത്തിലായിരുന്നുവെന്നും എന്നാൽ തന്റെ മാനസീകാവസ്ഥ മനസ്സിലാക്കിയ ആര്യ തന്നെ സന്തോഷിപ്പിക്കാനായി ആദ്ദേഹത്തിനു കഴിയുന്നതൊക്കെ ചെയ്തുവെന്നും ഷോയിൽ നിന്നും പുറത്തായെങ്കിലും ആര്യയുടെ മനസ്സുമാറുമെന്നും തന്നെ വിവാഹം കഴിക്കുമെന്നും താൻ പ്രതീക്ഷിക്കുന്നതായും ഒരു അഭിമുഖത്തിൽ അബർനദി മനസ്സു തുറന്നു.