പ്രായവും സമ്പത്തും മറ്റൊന്നും തന്നെ പരിഗണാവിഷയമാവാത്തത് ഒരോയൊരു വികാരത്തിന്റെ മുന്നിൽ മാത്രമാണ്. പ്രണയത്തിന്റെ. മനസ്സിനിണങ്ങിയ ആളെ പ്രണയിച്ചതിന്റെ പേരിൽ നാടുവിടേണ്ടി വന്ന പ്രാണൻ തന്നെ ബലികഴിക്കേണ്ടി വന്ന അനവധി പ്രണയിതാക്കളുടെ ഇടയിൽ ഈ രണ്ടു കുട്ടികൾ വ്യത്യസ്തരായത് ഇവരുടെ പ്രണയം കൊണ്ടു മാത്രമല്ല. പ്രണയത്തിനു വേണ്ടി ചരിത്രം തിരുത്തിയ ഒരു കോടതിവിധിക്ക് കാരണക്കാരായതുകൊണ്ടു കൂടിയാണ്.
ആ കഥയിങ്ങനെ:-
സിനിമയെ വെല്ലുന്ന പ്രണയത്തിൽ ഒടുവിൽ വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ആലപ്പുഴ സെന്റ്മേരീസ് എച്ച്എസ്സ്എസ്സിലെ പ്ലസ്ടൂ വിദ്യാർത്ഥികൾ. പ്രണയത്തിലായി, പിരിയാൻ കഴിയില്ല എന്ന അവസ്ഥയിലെത്തിയപ്പോൾ ഇരുവരും വീടുകളിൽ അറിയിച്ചു. എന്നാൽ റിഫാനയുടെ വീട്ടുകാർ എതിർത്തു. വീട്ടുകാരുടെ എതിർപ്പ് കൂടുതലായപ്പോൾ ഇരുവരും വീട് വിട്ട് പോകുകയായിരുന്നു.
എന്നാൽ ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന് കാണിച്ച് പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി ഹൈക്കോടതി ഇവരോടൊപ്പം നിന്നു. .വിവാഹപ്രായമായിട്ടില്ല എന്ന വീട്ടുകാരുടെ വാദത്തിന് കോടിയുടെ പിന്തുണ ലഭിച്ചില്ല. പതിനെട്ടുകാരനായ ആണ്‍കുട്ടിക്കും പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയ്ക്കും ഒരുമിച്ച് കഴിയാന്‍ നിയമം തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രായപൂര്‍ത്തിയായവര്‍ ഒരുമിച്ച് ജീവിക്കുന്നത് സര്‍വസാധാരണമായ സമൂഹത്തില്‍ കണ്ണടച്ച് ഇരിക്കാന്‍ കോടതിക്കാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ വി ചിദംബരേഷും ജ്യോതീന്ദ്രനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് .മാത്രമല്ല അത്തരമൊരു വിഷയത്തില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതിവ്യക്തമാക്കി . ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശികളായ റിഫാന റിയാദ് എന്ന പത്തൊമ്പതുകാരിയും ഹനീസ് എന്ന പതിനെട്ടുകാരനുമാണ് ഒരുമിച്ച് കഴിയാന്‍ തീരുമാനിച്ചത് . പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കൊപ്പം കഴിയന്ന മകളെ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പിതാവ് റിയാദാണ് ഹര്‍ജി നല്‍കിയത് .. ഇത് ശൈശവ വിവാഹ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല.