Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജിത്ത്–ശാലിനി ദാമ്പത്യ വിജയ രഹസ്യം

ajith-shalini-shyamili

ആരാധകരുടെ പ്രിയപ്പെട്ട പ്രണയജോഡികളാണ് അജിത്തും ശാലിനിയും. വെള്ളിത്തിരയിലെ പ്രണയ ജോഡികള്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷിച്ചു.വിവാഹത്തോടെ ശാലിനി സിനിമാജീവിതത്തിനു വിരാമമിട്ടെങ്കിലും ആരാധകര്‍ക്ക് അവരോടുള്ള പ്രിയത്തിനു ഇപ്പോഴും കുറവുവന്നിട്ടില്ല. 1999 ൽ അമര്‍ക്കളം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് രണ്ടായിരത്തില്‍ വിവാഹിതരാവുകയും ചെയ്തു. രണ്ടു കുട്ടികളാണ് ഇവർക്ക്.

വിവാഹ ജീവിതത്തില്‍ പതിനെട്ട് വര്‍ഷം പിന്നിടുമ്പോള്‍ അവരുടെ  ദാമ്പത്യജീവിതത്തിലെ വിജയരഹസ്യം ആരാധകരോട് പങ്കുവെയ്കുക്കയാണ് ശാലിനിയുടെ സഹോദരി ശ്യാമിലി. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്യാമിലി ആ രഹസ്യം വെളിപ്പെടുത്തിയത്. പ്രണയിക്കുന്ന കാലത്ത് അജിത്‌ നല്‍കുന്ന സമ്മാനങ്ങളൊക്കെ ചേച്ചിക്ക് കൃത്യമായി എത്തിച്ചു കൊടുത്തിരുന്നത് താനാണെന്നും ശ്യാമിലി വെളിപ്പെടുത്തുന്നു. ദാമ്പത്യജീവിതത്തില്‍ പങ്കാളികള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കണമെന്ന പക്ഷക്കാരാണ് ഇരുവരും എന്നും. പങ്കാളിക്ക് സ്വാതന്ത്ര്യം നല്‍കിയാല്‍ ജീവിതം കൂടുതല്‍ സുന്ദരമാണെന്നു ഇരുവരും വിശ്വസിക്കുന്നുണ്ടെന്നും ശ്യാമിലി പറയുന്നു.

shalini-ajith1.jpg.image.784.410

അതുതന്നെയാണ് അവരുടെ ദാമ്പത്യ ജീവിതത്തിന്റെ വിജയ രഹസ്യവും. അവരില്‍ നിന്ന് താന്‍ പഠിച്ചതും ആ ഗുണമാണെന്ന് ശ്യാമിലി പറയുന്നു. പുരോഗമന ചിന്താഗതിക്കാരനായ അജിത്‌ നല്ലൊരു വ്യക്തിയാണെന്നും ലക്ഷ്യം നേടുന്നതിനു വേണ്ടി ഏതറ്റം വരെ പോകാനുള്ള മനസ്സ് അജിത്തിനുണ്ടെന്നും ശ്യാമിലി പറയുന്നു.

shalini-ajith.jpg.image.784.410
ajith-shalini-kids.jpg.image.784.410

ശാലിനിക്ക് എല്ലാകാര്യങ്ങളും കൃത്യമായി കണ്ടറിഞ്ഞു ചെയ്യാനറിയാം. അജിത്തിനാണോ ശാലിനിക്കാണോ ഹ്യൂമർ‍സെൻസ് ഉള്ളതെന്ന അവതാരകയുടെ ചോദ്യത്തിന് അത് തീർച്ചയായും ശാലിനിക്കാണെന്നായിരുന്നു ശ്യാമിലിയുടെ മറുപടി. ഇരുവരിലും ആർക്കാണ് നിർബന്ധബുദ്ധി കൂടുതൽ എന്ന ചോദ്യത്തിന് ഇരുവരും കടുംപിടുത്തക്കാരല്ലെന്നും കൂൾ ആണെന്നും ശ്യാമിലി വ്യക്തമാക്കി.