ഫെയ്സ്ബുക്കിൽ വിവാഹപ്പരസ്യം ചെയ്ത പെൺകുട്ടി വരനെ കണ്ടെത്തി

ഫെയ്സ്ബുക്കിലൂടെ വിവാഹപ്പരസ്യം നൽകി ഒരു യുവാവ് ജീവിത പങ്കാളിയെ കണ്ടെത്തിയതിനു പിന്നാലെയാണ് ഒരു പെൺകുട്ടിയും ആ വഴി പിന്തുടർന്നത്. കാത്തിരിപ്പിനൊടുവിൽ ആ പെൺകുട്ടിക്കും പങ്കാളിയെ ലഭിച്ചു. ജ്യോതി എന്ന യുവതിയാണ് ഫെയ്സ്ബുക്കിലൂടെ വിവാഹപ്പരസ്യം നൽകി പങ്കാളിയെ കണ്ടെത്തിയത്.

വരനെ കണ്ടെത്തിയ വിവരം ജ്യോതി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വരന്റെ ചിത്രത്തോടൊപ്പം ഒരു ചെറിയ കുറിപ്പും ജ്യോതി പങ്കുവെച്ചിട്ടുണ്ട്.

കൂട്ടുകാരനെ തേടിയുള്ള ജ്യോതിയുടെ ഫെയ്സ്ബുക്ക് മാട്രിമോണി വൈറലായിരുന്നു.  ''എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. സുഹൃത്തുക്കളുടെ അറിവിൽ ഉണ്ടെങ്കിൽ അറിയിക്കുക. ഡിമാന്റുകൾ ഇല്ല, ജാതി പ്രശ്നമല്ല, എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഞാൻ ഫാഷൻ ഡിസൈനിംഗ് പഠിച്ചിട്ടുണ്ട്.'' ഇതായിരുന്നു ഏപ്രിൽ മാസത്തിൽ ജ്യോതി ഫെയ്സ്ബുക്കിൽ കുറിച്ചത്. 

രണ്ടുമാസത്തിനിപ്പുറം തനിക്ക് സുഹൃത്തിനെ ലഭിച്ച വിവിരം ജ്യോതി ഫെയ്സ്ബുക്കിലൂടെ തന്നെ എല്ലാവരേയും അറിയിച്ചു. ''ഇതാണ് എന്റെ ജീവിത പങ്കാളി പേര് രാജ്കുമാർ. തമിഴ്നാട് സ്പെഷൽ പൊലീസിൽ ജോലി ചെയ്യുന്നു. തമിഴ്നാട് ബർഗൂർ സ്വദേശിയാണ് രാജ്കുമാർ.''രാജ്കുമാറിന്റെ ഫോട്ടോയും ജ്യോതി ഫെയ്സ്ബുക്കിൽ ചേർത്തിട്ടുണ്ട്.