Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയും സുപ്രിയയും പ്രണയത്തിലായതിങ്ങനെ

prithviraj-supriya-3.jpg.image.784.410

ആരാധകർ ഏറെ കൗതുകത്തോടെ നോക്കുന്ന ദമ്പതികളാണ്. പൃഥ്വിരാജും സുപ്രിയയും. സൗഹൃദത്തിൽ നിന്നു തുടങ്ങി പ്രണയത്തിലൂടെ വിവാഹത്തിൽ കലാശിച്ച ആ ബന്ധത്തെക്കുറിച്ച് എന്നും കേൾക്കാൻ ആരാധകർക്കേറെയിഷ്ടവുമാണ്. തെന്നിന്ത്യൻ സിനിമയെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാൻ പൃഥ്വിരാജിനെ സുപ്രിയ വിളിച്ചിടത്തു നിന്നാണ് ഈ പ്രണയകഥയുടെ തുടക്കം. സുപ്രിയ വിളിച്ചപ്പോൾ താൻ തിരക്കിലായിരുന്നെന്നും പിന്നീട് തിരികെ വിളിച്ചപ്പോൾ അവർ തിയറ്ററിലായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.

വീണ്ടും വിളിച്ചു സംസാരിച്ചപ്പോഴാണ് സിനിമയോടും പുസ്തകത്തോടുമുള്ള താൽപ്പര്യത്തിൽ സമാനത തോന്നിയതെന്നും പലകാര്യങ്ങളിലും ഇരുവരുടെയും കാഴ്ചപ്പാട് ഒരുപോലെയാണെന്ന് കണ്ടെത്തിയതെന്നും പൃഥ്വി പറയുന്നു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം തുറന്നു പറഞ്ഞത്.

prithvi-alankritha.jpg.image.784.410

എന്നാൽ തമ്മിൽ പ്രണയത്തിലായതിന്റെ ക്രെഡിറ്റ് പൃഥ്വിരാജ് കൊടുക്കുന്നത് മറ്റൊരു പുസ്തകത്തിനാണ്. ഗ്രഗറി ഡേവിഡ് റോബർട്ട്സിന്റെ ശാന്താറാം എന്ന പുസ്തകത്തിൽ മുംബൈയെക്കുറിച്ച് വായിച്ച പൃഥ്വിക്ക് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലം കാണാൻ മോഹം തോന്നി. അക്കാലത്ത് മുംബൈയിൽ താമസിച്ചിരുന്ന സുപ്രിയ പൃഥ്വിയെ ആ സ്ഥലങ്ങളിൽ കൊണ്ടുപോകാമെന്നുറപ്പുകൊടുത്തു. ആ മുംബൈ യാത്രയിലാണ് സുപ്രിയയോട് പ്രണയം തോന്നിയതെന്നും പൃഥ്വിരാജ് പറയുന്നു.

alankrita-prithviraj.jpg.image.784.410
alankritha-prithvi-1.jpg.image.784.410

സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോൾ 2011 ൽ ഇരുവരും വിവാഹിതരായി. അലംകൃത എന്നൊരു മകൾ  ഇപ്പോൾ ഇവർക്കുണ്ട്. മാധ്യമപ്രവർത്തനത്തോട് തൽക്കാലം വിടപറഞ്ഞ സുപ്രിയ ഇപ്പോൾ ഇരുവരും ഒരുമിച്ചു തുടങ്ങിയ നിർമ്മാണക്കമ്പനിയുമായി ബന്ധപ്പെട്ട തിരക്കിലാണ്.