ബ്ലാക്കിൽ തിളങ്ങി ഐശ്വര്യ പിങ്കിൽക്യൂട്ടായി ആരാധ്യ

കുഞ്ഞ് ആരാധ്യയ്ക്ക് പിങ്ക് നിറത്തോട് അൽപ്പം ഇഷ്ടക്കൂടുതലുണ്ടോയെന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. പാർട്ടികളിലും പൊതുവിടങ്ങളിലും ആരാധ്യ ഏറ്റവും കൂടുതൽ തവണ പ്രത്യക്ഷ്യപ്പെട്ടത് പിങ്ക് നിറമുള്ള വസ്ത്രങ്ങളണിഞ്ഞുകൊണ്ടാണ്.

എയർപോർട്ടിൽ നിന്ന് അമ്മയ്ക്കൊപ്പം മടങ്ങുന്ന ആരാധ്യയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. അരയന്നത്തിന്റെ പ്രിന്റുള്ള വൈറ്റ് ടീഷർട്ടിനൊപ്പം പിങ്ക് ഹലോകിറ്റി ജാക്കറ്റും ബ്ലൂജീൻസുമണിഞ്ഞാണ് ആരാധ്യ എത്തിയത്. പിങ്ക്  പോം പോം ഹെയർബാന്റും പേസ്റ്റൽകളർ സ്നിക്കേഴ്സുമണിഞ്ഞാണ് പിങ്കിനോടുള്ള ഇഷ്ടം ആരാധ്യ പ്രകടിപ്പിച്ചത്.

മുൻലോക സുന്ദരിയാകട്ടെ ബ്ലാക്കിലാണ് തിളങ്ങിയത്. ബ്ലാക്ക്മിഡി ഡ്രസ്സിനൊപ്പം ബ്ലാക്ക് ജാക്കറ്റും  ബ്ലാക്ക് ഹാൻഡ് ബാഗും നൈക്കിന്റെ ബ്ലാക്ക് ഷൂസുമണിഞ്ഞാണ് താരം മകൾക്കൊപ്പമെത്തിയത്. മുന്തിരി നിറത്തിലുള്ള മുടിയിൽ സിംപിൾ ഹെയർസ്റ്റൈലും നൂഡ് ലിപ് കളറുമായാണ് താരമെത്തിയത്. മോഡേൺ വസ്ത്രത്തിലും സിന്ദൂരമണിഞ്ഞതാണ് ഈ ഐശ്വര്യ ചിത്രത്തിലെ ഹൈലൈറ്റ് എന്നാണ് ആരാധകർ പറയുന്നത്.

എയർപോർട്ടിൽ ആരാധ്യയ്ക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകിയും കൈകൾ ചേർത്തു പിടിച്ചും ഐശ്വര്യ നിൽക്കുമ്പോൾ ഇടയ്ക്കിടെ ചോദ്യഭാവത്തോടെ അമ്മയെ നോക്കുന്നുണ്ട് കുഞ്ഞ് ആരാധ്യ. പബ്ലിക് അപ്പിയറിൻസിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ഔട്ട്ഫിറ്റിലെത്താൻ ശ്രദ്ധിക്കുന്ന അമ്മയും മകളും ഇക്കുറിയും പതിവു തെറ്റിച്ചില്ല.