Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കാഴ്ചയെനിക്ക് മിസ് ആയി; നോവുന്ന അമ്മ മനസ്സുമായി സെറീന

serena-williams

എത്രയൊക്കെ ശ്രമിച്ചിട്ടും ആ സങ്കടം മനസ്സിലടക്കാൻ സെറീനയ്ക്കായില്ല. അതുകൊണ്ടാണ് സമൂഹമാധ്യമങ്ങളിലൂടെ അവരതു പങ്കുവയ്ക്കാൻ തയാറായതും. ആ സങ്കടം തങ്ങളും അനുഭവിച്ചിട്ടുണെണ്ടെന്നു പറഞ്ഞുകൊണ്ടാണ് പലരും സെറീനയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചത്. കരിയറും കുടുംബജീവിതവും ബാലൻസ് ചെയ്യുന്ന എല്ലാ അമ്മമാരും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെന്നായിരുന്നു മറ്റുചിലരുടെ പ്രതികരണം.

വിംബിൾഡൺ മത്സരപരിശീലനത്തിന്റെ തിരക്കുമായി ലണ്ടനിലാണ് സെറീന. അപ്പോഴാണ് സെറീനയത്തെടി ആ സന്തോഷവാർത്തയെത്തിയത്. പത്തുമാസം പ്രായമായ മകൾ അലക്സിസ് ഒളംപിയ അവളുടെ ആദ്യചുവടുവച്ചിരിക്കുന്നു. മകൾ നടന്നു തുടങ്ങിയതിന്റെ സന്തോഷം മനസ്സിലുണ്ടെങ്കിലും അതു കാണാൻ താൻ അവളുടെയടുത്ത് ഇല്ലാതെ പോയതിന്റെ സങ്കടമാണ് ഇപ്പോൾ സെറീനയ്ക്ക്.

പരിശീലനത്തിനിടയിയിലായിരുന്നതിനാൽ അവൾ ജീവിതത്തിൽ ആദ്യമായി ചുവടുവെയ്ക്കുന്നതു കാണാനെനിക്കു കഴിഞ്ഞില്ല. ഞാൻ കരയുകയാണ് എന്നായിരുന്നു സെറീനയുടെ ട്വീറ്റ്. ടെന്നീസ് താരത്തിന്റെ ട്വീറ്റ് ആരാധകരുടെ ഹൃദയത്തെ നോവിച്ചു. കരിയറിൽ എന്നും തന്റെ ബെസ്റ്റ് നൽകുന്ന അമ്മയെയോർത്ത് വളരുമ്പോൾ മകൾ അഭിമാനിക്കുമെന്നും അതുകൊണ്ട് ഈ സംഭവത്തെയോർത്ത് വിഷമിക്കരുതെന്നുമായിരുന്നു ചിലരുടെ പ്രതികരണം.

അമ്മയെപ്പോലെ അവളും പരിശീലനത്തിലാണെന്നു കരുതിയാൽ മതി. അമ്മയെ നേരിട്ടു കാണുമ്പോൾ നന്നായി നടന്നു കാണിക്കാനാണ് ആ പരിശീലനം എന്നു ചിന്തിച്ചാൽ ഈ വിഷമമൊക്കെ  പമ്പകടക്കുമെന്നായിരുന്നു ചിലർ നൽകിയ ഉപദേശം.