Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാൻ– കത്രീന ജോ‍‍ഡി; ഒരു ഇൻസ്റ്റഗ്രാം ചിത്രം വരുത്തിയ വിന

delete-picture-78

ഒരുകാലത്ത് ബോളിവുഡിലെ പ്രിയപ്പെട്ട പ്രണയജോഡികളായിരുന്നു സൽമാൻഖാനും കത്രീനകൈഫും. പക്ഷേ പിന്നീട് ഇവരുടെ പ്രണയം തകർന്നെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. പ്രണയത്തകർച്ചയ്ക്കു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമായ ഭാരതിന്റെ ചിത്രീകരണം പുരോഗമിക്കുമ്പോഴാണ് ഇരുവരും വീണ്ടും പ്രണയത്തിലാണെന്ന തരത്തിൽ റൂമറുകൾ പ്രചരിക്കുന്നത്.

വീണ്ടും ഈ താരജോഡികളുടെ പ്രണയം ചർച്ചയാകാൻ കാരണമായത് സൽമാന്റെ സഹോദരി അർപ്പിതാ ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ്. ഭാരതിന്റെ ചിത്രീകരണവേളയിലെടുത്ത ചിത്രമാണ് ചർച്ചയായത്. വധുവിന്റെ വേഷമണിഞ്ഞു നിൽക്കുന്ന കത്രീന സൽമാന്റെ അമ്മയെ ചേർത്തുപിടിച്ച ചിത്രമാണ് അർപ്പിത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ ഈ ചിത്രം കണ്ട പലരും സൽമാൻ– കത്രീന ജോഡികൾ വീണ്ടും പ്രണയത്തിലായതായി വ്യാഖാനിച്ചുകൊണ്ടാണ് ചിത്രം പ്രചരിപ്പിച്ചത്.

ചിത്രം വ്യാജപ്രചാരങ്ങൾക്ക് വഴിവെയ്ക്കുന്നത് കണ്ടിട്ടാകാം അധികം വൈകാതെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് അർപ്പിത ആ ചിത്രം ഡിലീറ്റ് ചെയ്തു. അർപ്പിത എന്തിനാണ് ആ ചിത്രം ഡിലീറ്റ് ചെയ്തത് എന്ന ചോദ്യത്തിന് മറുപടിയായി അർപ്പിതയുടെ ഭർത്താവ് ആയുഷ് ശർമ്മ പറഞ്ഞതിങ്ങനെ :-

'എന്തിനാണ് അവൾ ആ ചിത്രം ഡിലീറ്റ് ചെയ്തത് എന്നറിയില്ല. സിനിമയുടെ ചിത്രീകരണസ്ഥലത്തു നിന്നെടുത്ത ചിത്രമായതിനാൽ പല പ്രചരണങ്ങളുമുണ്ടായേക്കാം എന്നതിനാലാവാം. എന്തായാലും നല്ലൊരു ചിത്രമായിരുന്നു അത്'.

അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ഭാരത് എന്ന ചിത്രത്തിൽ ആദ്യം പരിഗണിച്ചിരുന്നത് പ്രിയങ്ക ചോപ്രയെയായിരുന്നു. അമേരിക്കൻ ഗായകൻ നിക്ക് ജോനാസുമായുള്ള വിവാഹനിശ്ചയത്തെത്തുടർന്ന് പ്രിയങ്ക ചിത്രത്തിൽ നിന്നും പിന്മാറിയതിനെത്തുടർന്നാണ് കത്രീനയ്ക്ക് ചിത്രത്തിൽ അവസരം ലഭിച്ചത്. പ്രണയം തകർന്നെങ്കിലും പരസ്പപരം നല്ല സുഹൃത്തുക്കളായതിനാൽ ഒരുമിച്ചഭിനയിക്കുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ലെന്ന് കത്രീന മുൻപ് തുറന്നു പറഞ്ഞിരുന്നു.