ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്രയുടെ വിവാഹമടുത്തതിന്റെ ആഹ്ലാദത്തിലാണ് ആരാധകരിപ്പോൾ. പ്രതിശ്രുതവധുവിനായി നിക്ക് ജൊനാസ് 48 കോടിയുടെ വിവാഹസമ്മാനമാണ് നൽകാൻ പോകുന്നതെന്നാണ് വാർത്തകൾ പുറത്തുവരുന്നത്. രാജസ്ഥാനിലെ ജോധ്പൂരിലായിരിക്കും വിവാഹം നടക്കുക എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
അമേരിക്കൻ പോപ് ഗായകനായ നിക്ക് ജൊനാസ് പ്രിയങ്കയ്ക്കായി 48കോടി വിലമതിക്കുന്ന ആഡംബര വീട് സ്വന്തമാക്കിയിരിക്കുകയാണിപ്പോൾ ബിവേർലി ഹിൽസ് ഏരിയയിലെ വീടിന്റെതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ചില ചിത്രങ്ങൾ പ്രചരിക്കുന്നുമുണ്ട്.
4,129 സ്ക്വയർ ഫീറ്റുളള വീട്ടിൽ 5 ബെഡ്റൂമുകളാണുളളത്. ടെറസിൽ സ്വിമ്മിങ് പൂളുണ്ട്. മലയിടുക്കുകളാൽ ചുറ്റപ്പെട്ടതാണ് വീട്. ബാൽക്കണിയിൽനിന്നും നോക്കിയാൽ പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയുംവിധമാണ് വീടിന്റെ നിർമ്മാണമെന്നും റിപ്പോർട്ടിൽ പറയുന്നു.