Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസിന്റെ കൺമണിക്ക് ഒന്നാം പിറന്നാൾ; കുഞ്ഞിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ട് കുടുംബം

asin-baby-01

നീണ്ട ഒരുവർഷമാണ് പാപ്പരാസികളുടെ ക്യാമറക്കണ്ണുകൾ റാഞ്ചാതെ അസിനും രാഹുൽ ശർമ്മയും കുഞ്ഞുരാജകുമാരിയെ പരിപാലിച്ചത്. കുഞ്ഞിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഇരുവരും കുഞ്ഞിന്റെ ചിത്രം ആദ്യമായി പുറത്തുവിടുകയും കൊച്ചുസുന്ദരിയുടെ പേര് ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തു.

അസിന്റെയും ഭർത്താവ് രാഹുൽ ശർമ്മയുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ ഉൾപ്പെടുത്തിയാണ് അവർ കുഞ്ഞിന് പേരിട്ടത്. വിപുലമായ ഒന്നാം പിറന്നാൾ ആഘോഷച്ചടങ്ങിൽ വച്ചാണ് കുഞ്ഞിന്റെ പേര് അരിൻ എന്നാണെന്നും ഇവർ ആരാധകരോട് വെളിപ്പെടുത്തിയത്. പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് അസിൻ ഇൻസ്റ്റഗ്രാമിൽ കുഞ്ഞിന്റെ ചിത്രം പങ്കുവച്ചത്.

അതേസമയം രാഹുൽ ശർമ്മ പങ്കുവച്ചത് നവജാതശിശുവായിരുന്നപ്പോഴുള്ള അരിന്റെ ചിത്രവും ഇപ്പോൾ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന ചിത്രവുമാണ്. കുഞ്ഞിന്റെ കാൽവിരലിൽ തങ്ങളുടെ വിവാഹമോതിരം അണിയിച്ചുകൊണ്ടുള്ള ഒരു ചിത്രം അസിൻ ജനുവരിയിൽ പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ കാൽപാദം മാത്രമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അസിൻ കുറിച്ചതിങ്ങനെ:- ഇപ്പോൾ ഞങ്ങൾ മൂന്നുപേരുണ്ട്. മൂന്നാം വിവാഹവാർഷികത്തിലേക്ക് കടക്കുമ്പോൾ എനിക്ക് കൂടുതലൊന്നും ചോദിക്കാനില്ല.

കുഞ്ഞിന്റെ ജനനത്തെക്കുറിച്ചുള്ള വാർത്തയും അതിസുന്ദരമായ ഒരു ചിത്രത്തോടൊപ്പമാണ് അസിൻ പങ്കുവച്ചത്. അസിന്റെ നിറവയറിൽ ഹൃദയചിഹ്നത്തിൽ കൈചേർത്തുപിടിച്ച രാഹുലിന്റെ കൈയും അതിനു മുകളിൽ കൈചേർത്തുപിടിച്ച് അസിന്റെ കൈയും മാത്രമുള്ള ഒരു ചിത്രത്തോടൊപ്പമാണ് ഒരു മാലാഖക്കുഞ്ഞിന്റെ അമ്മയായ വിവരം അസിൻ പങ്കുവച്ചത്.

2016 ജനുവരി 19 നാണ് ബിസിനസ്സ്മാനായ രാഹുൽ ശർമ്മയും അസിനും വിവാഹിതരായത്. ആദ്യം ഹിന്ദു ആചാരപ്രകാരം വിവാഹിതരായ ഇരുവരും  പിന്നീട് ക്രിസ്ത്യൻ ആചാരപ്രകാരവും വിവാഹം കഴിച്ചിരുന്നു. പിന്നീട് താരങ്ങൾക്കായി മുംബൈയിൽ റിസപ്ഷനും ഒരുക്കിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യൻ സിനിമകളിൽ സജീവമായിരുന്ന അസിൻ ആദ്യമായി ബോളിവുഡിലെത്തിയത് അമീർഖാൻ ചിത്രമായ ഗജിനിയിലൂടെയായിരുന്നു. ലണ്ടൻ ഡ്രീംസ്,  റെഡ്ഢി ആൻഡ് ബോൽ ബച്ചൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച അസിൻ 2015ലാണ് അവസാനമായി ചിത്രങ്ങളിൽ അഭിനയിച്ചത്.