Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസം കൊണ്ടല്ല ഐശ്വര്യയ്ക്കുവേണ്ടി അത് ചെയ്തത്: അഭിഷേക് ബച്ചൻ

abhishek-family-01

ബിടൗണിലെ മാതൃകാദമ്പതികളെന്ന് വാഴ്ത്തുമ്പോഴും ആരാധകർ എപ്പോഴും കാതോർക്കുന്നത് ഐശ്വര്യ–അഭിഷേക് ദമ്പതികളുടെ ദാമ്പത്യ വിജയത്തിന്റെ രഹസ്യമറിയാനാണ്. ഐശ്വര്യ എന്ന അഭിനേത്രിയുടെ വലിയൊരു ആരാധകനാണ് താനെന്ന് അഭിഷേക് എപ്പോഴും പറയുമ്പോഴും ആളുകൾ അൽപ്പം അസൂയയോടെയാണ് ആ ദമ്പതികളുടെ കുടുംബ ജീവിതത്തെക്കുറിച്ച് കേട്ടിരിക്കുന്നത്.

കരിയറിലും വ്യക്തി ജീവിതത്തിലും ഐശ്വര്യയ്ക്ക് പൂർണ്ണ പിന്തുണയേകുന്ന അഭിഷേക് ഈ കഴിഞ്ഞ കർവ ചൗത്തിലാണ് ആരാധകരോട് ഒരു കാര്യം തുറന്നു പറഞ്ഞത്. വിവാഹിതരായ ഉത്തരേന്ത്യൻ സ്ത്രീകൾ ഭർത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി ഉപവസിക്കുകയും രാത്രിയിൽ ആചാരാനുഷ്ഠാനങ്ങളോടെ ചന്ദ്രനെ നോക്കി ഉപവാസം അനുഷ്ഠിക്കുകയും ചെയ്യും. തനിക്ക് കർവ ചൗത്ത് എന്ന ആചാരത്തിൽ വിശ്വാസമില്ലെന്നും എന്നാൽ ഐശ്വര്യ അതിൽ വിശ്വസിക്കുന്നുണ്ടെന്നും തന്റെ ആരോഗ്യത്തിനു വേണ്ടി അവൾ ഉപവസിക്കുമ്പോൾ അവളോടൊപ്പം താനും ഉപവാസമെടുക്കാറുണ്ടെന്നുമാണ് അഭിഷേകിന്റെ വെളിപ്പെടുത്തൽ. ഭർത്താവിന്റെ ആരോഗ്യത്തിനായി ഭാര്യ ഉപവസിക്കുമ്പോൾ ഭാര്യയുടെ ആരോഗ്യത്തിനായി ഭർത്താവും അങ്ങനെ ചെയ്യേണ്ടതുണ്ടെന്നും ഇത്തരം സാഹചര്യങ്ങളിൽ വിശ്വാസങ്ങൾക്കല്ല കടമകൾക്കാണ് താൻ പ്രാധാന്യം നൽകുന്നതെന്നും അഭിഷേക് പറയുന്നു.

ഐശ്വര്യ എന്ന അഭിനേത്രിയ്ക്കൊപ്പം അഭിനയിക്കാൻ തനിക്കേറെയിഷ്ടമാണെന്നും. ഒരു നടിയെന്ന നിലയിൽ താനവരുടെ ആരാധകനാണെന്നും അഭിഷേക് പറയുന്നു.  ഐശ്വര്യയുടെ പ്രൊഫഷണലിസവും സമർപ്പണവും അസാധ്യമാണെന്നും അഭിനയജീവിതത്തിൽ ഇഷ്ടമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ എന്നും ഐശ്വര്യയ്ക്ക് സ്വാതന്ത്ര്യമുണ്ടാവുമെന്നും തന്റെ മകൾക്ക് അവളൊരു സൂപ്പർ മോം ആണെന്നും അഭിഷേക് പറയുന്നു.