വയസ്സ് 90 ; രാവിലെ ഉണർന്നാൽ ഇംഗ്ലീഷ് പത്രം നിർബന്ധം, പാചകത്തിലും ബഹുകേമി

മറിയുമ്മ ഇംഗ്ലീഷ് അറിയാവുന്ന പാചകം ചെയ്യുന്ന വെറും വീട്ടമ്മ മാത്രമല്ല. തലശ്ശേരിയുടെ ചരിത്രത്തിൽ സുപ്രധാന ഇടം നേടിയ മാളിയേക്കൽ തറവാട്ടിലെ പുലിക്കുട്ടികളായിരുന്ന സ്ത്രീകളുടെ പ്രതിനിധിയാണ്.

വയസ് 90, മറിയുമ്മ ഇപ്പോഴും ചുറുചുറുക്കോടെ തന്നെ രാവിലെ നേരത്തെ ഉണരും, ആദ്യം തിരയുന്നത് സ്ഥിരമായി വായിക്കാറുള്ള ഇംഗ്ലീഷ് പത്രം ഹിന്ദുവാണ്. പിന്നെ മലയാള മനോരമ ദിനപ്പത്രം. പത്രവായന മുടക്കാത്തത് പോലെ മറിയുമ്മ മറ്റൊന്നു കൂടി പതിവാക്കിയിട്ടുണ്ട്. വനിത മാസികയിൽ വരുന്ന പാചകക്കുറിപ്പുകൾ പരീക്ഷിക്കുന്നത്. ആനുകാലിക സംഭവങ്ങളെക്കുറിച്ച് ആര് ചോദിച്ചാലും ഇംഗ്ലീഷിൽ മണി മണി പോലെ ഉത്തരം. മലബാർ രുചികൾക്കൊപ്പം മലബാറിന്റെ ചരിത്രത്തിലെ ഓരോ സംഭവകഥകളും ഈ മനസിൽ വജ്രത്തിളക്കത്തോടെ ഉണ്ട്.

മറിയുമ്മ ഇംഗ്ലീഷ് അറിയാവുന്ന പാചകം ചെയ്യുന്ന വെറും വീട്ടമ്മ മാത്രമല്ല. തലശ്ശേരിയുടെ ചരിത്രത്തിൽ സുപ്രധാന ഇടം നേടിയ മാളിയേക്കൽ തറവാട്ടിലെ പുലിക്കുട്ടികളായിരുന്ന സ്ത്രീകളുടെ പ്രതിനിധിയാണ്. മുസ്ലിം സമുദായം പൊതു വിദ്യാഭ്യാസത്തിന് നേരെ മുഖം തിരിച്ചു നിന്ന, മുസ്ലിം സ്ത്രീകള്‍ക്ക് പൊതു വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലത്ത് ആ സമുദായത്തില്‍ നിന്ന് കോണ്‍വന്‍റ് സ്ക്കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കല്‍ മറിയുമ്മ.

സ്വാതന്ത്ര്യത്തിനുമുമ്പ് 1938 ലാണ് മറിയുമ്മ കോണ്‍വെന്‍റില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചത്. സമുദായത്തില്‍ നിന്നുയര്‍ന്ന ഒട്ടേറെ എതിര്‍പ്പുകളെ അവഗണിച്ചാണ് മറിയുമ്മയുടെ ബാപ്പ മതപണ്ഡിതനായ ഒ വി അബ്ദുല്ല മറിയുമ്മയെയും സഹോദരങ്ങളെയും വിദ്യാഭ്യാസം ചെയ്യിച്ചത്. മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലാണ് ഇന്നത്തെ പത്താം ക്ലാസിനു തുല്ല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്. അന്ന് സ്കൂളിലേക്ക് പോകും വഴി മറിയുമ്മ കാൺകെ മുസ്ലീം സമുദായത്തിലെ പുരുഷന്മാർ കാർക്കിച്ച് തുപ്പുമായിരുന്നു. അത്് കാര്യമാക്കേണ്ട എന്നു പറഞ്ഞ് പഠിക്കാൻ പ്രോത്സാഹിപ്പിച്ച ഉപ്പയായിരുന്നു മറിയുമ്മയുടെ ശക്തി. പെൺകുട്ടികൾക്കും തുല്യമായ അവകാശം വേണമെന്ന് അന്നേ വിശ്വസിച്ചിരുന്നു ഇന്നത്തെ ഈ 90 വയസുകാരി.

വാർത്തയുടെ പൂർണ്ണരൂപം വായിക്കാം...