Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ജാപ്പനീസ് വിദ്യ

x-default നൂറ്റാണ്ടുകളായി ജപ്പാനിലെ യുവതികള്‍ തങ്ങളുടെ ശരീരസൗന്ദര്യത്തിനും യുവത്വം നിലനിര്‍ത്താനും സ്വീകരിച്ച മാര്‍ഗ്ഗമാണിത്.

ത്വക്കിന്റെ സൗന്ദര്യവും യുവത്വവും നിലനിര്‍ത്താന്‍ ഇന്ന് മാര്‍ക്കറ്റിലുള്ള വിവിധതരത്തിലുള്ള സൗന്ദര്യവർധക വസ്തുക്കളും ഉപയോഗിച്ചിട്ടും ഫലം കാണാതെ വിഷമിച്ചിരിക്കുന്നവരാണോ നിങ്ങള്‍...എങ്കില്‍ നിങ്ങള്‍ക്ക് ഇതാ സന്തോഷകരമായ ഒരു വാര്‍ത്ത.  യുവത്വസമ്പാദനത്തിനും ശരീര സൗന്ദര്യത്തിനും ഏറെ പ്രയോജനപ്രദമായ സ്‌കിന്‍ പാറ്റിങ് എന്ന രീതിയാണിത്.

നൂറ്റാണ്ടുകളായി ജപ്പാനിലെ യുവതികള്‍ തങ്ങളുടെ ശരീരസൗന്ദര്യത്തിനും യുവത്വം നിലനിര്‍ത്താനും  സ്വീകരിച്ച  മാര്‍ഗ്ഗമാണത്. സിറംസ്, ലോഷന്‍, ക്രീം എന്നിവ ശരീരത്തില്‍ ഉപയോഗിച്ച് മൃദുവായി  തലോടുന്ന രീതിയാണ് സ്‌കിന്‍ പാറ്റിങ്.

തിരുമ്മല്‍ ഇവിടെ നടത്തുന്നില്ല. ഇതുവഴി രക്തചംക്രമണം വര്‍ദ്ധിക്കുകയും കൊളോജിന്‍ ഉദ്ദീപിപ്പിക്കപ്പെടുകയും ചെയ്യുന്നു.  ചര്‍മ്മപരിചരണത്തിന് പ്രാധാന്യം നൽകുന്നതിലേറെ പാറ്റിങ് രീതിക്ക്  പ്രചാരം കൊടുക്കുകയാണ് വേണ്ടതെന്ന് കോസ്മറ്റിക് ഡെര്‍മ്മറ്റോളജിയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.