വേനല്‍ രൂക്ഷമായികഴിഞ്ഞിരിക്കുന്നു. പതിവുപോലെ ശരീരം കൂടുതല്‍ വിയര്‍ക്കാനും ആരംഭിച്ചു. ഫലമോ വിയര്‍പ്പുനാറ്റം പലരേയും ബുദ്ധിമുട്ടിലാക്കിത്തുടങ്ങി. അമിതമായ വിയര്‍പ്പ് ആരോഗ്യകാര്യങ്ങളില്‍ അമിതമായി ശ്രദ്ധിക്കുന്നവര്‍ക്ക് പോലും വലിയൊരു വെല്ലുവിളിയാണ്.
അമിതമായ വിയര്‍പ്പ് അറിയപ്പെടുന്നത് ഹൈപ്പര്‍ഹൈഡ്രോസിസ് എന്നാണ്. ഇതിന് പലപ്പോഴും കാരണമായി മാറുന്നത് സ്‌ട്രെസ്സ്, ശാരീരികാധ്വാനം ഇമോഷണല്‍ എക്‌സൈറ്റ്‌മെന്റ്, ഡയറ്റ്, അനാരോഗ്യം, പാരമ്പര്യമായുള്ള ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവയെല്ലാമാണ്. വിയര്‍പ്പ് ദുര്‍ഗന്ധരഹിതമാണ്. എന്നാല്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനം വഴിയാണ് വിയര്‍പ്പിന് ദുര്‍ഗന്ധം ഉണ്ടാകുന്നത്.
ചൂടുകാലം ഒഴിവാക്കാനോ വിയര്‍ക്കാതിരിക്കാനോ കഴിയില്ലെങ്കിലും ഒരു പരിധിവരെ വിയര്‍പ്പ് നാറ്റത്തില്‍ നിന്ന് നമുക്ക് രക്ഷപ്പെടാന്‍ കഴിയും. ഇനി അതിനുള്ള ചില പോംവഴികള്‍ നിര്‍ദ്ദേശിക്കാം.
* കുളിക്കുന്ന വെള്ളത്തില്‍ വാസനത്തൈലം ചേര്‍ക്കുക. അവസാനത്തെ കപ്പ് ശരീരത്തില്‍ ഒഴിക്കുമ്പോള്‍ അതിലാണ് വാസനത്തൈലം ചേര്‍ക്കേണ്ടത്. ഇത് ശരീരത്തിന് കൂളിങ് ഇഫക്റ്റ് സമ്മാനിക്കും. മിന്റ്( പുതിന), ഒരു ടീസ്പൂണ്‍ സ്ഫടികക്കാരം എന്നിവയും കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാവുന്നതാണ്.
* സോഡാക്കാരം അഥവാ ബേക്കിംങ് സോഡാ ശരീരദുര്‍ഗന്ധം അകറ്റാന്‍ വളരെ ഗുണം ചെയ്യും ബേക്കിംങ് സോഡാ പേസ്റ്റ് രൂപത്തിലാക്കി അത് ശരീരം കൂടുതല്‍ വിയര്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക.
* ഉരുളക്കിഴങ്ങ് മുറിച്ച് വിയര്‍പ്പുകൂടുതലുള്ള ശരീരഭാഗങ്ങളില്‍ ഉരസുക.
* റോസ് വാട്ടര്‍ ഒഴിച്ച് കുളിക്കുന്നത് ശരീരത്തിന് സുഗന്ധം സമ്മാനിക്കും.
* നാരങ്ങാനീരും റോസ് വാട്ടറും ചേര്‍ത്ത് വെള്ളം തലയിലൊഴിച്ചുകുളിക്കുന്നത് മുടിയിലെ ദുര്‍ഗന്ധം അകറ്റും