തിളക്കമുള്ള ചർമ്മം വേണോ?; ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ

ശരീരസൗന്ദര്യം ഏതുപ്രായത്തിലും എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ശരീരത്തെ സൗന്ദര്യമുള്ളതാക്കിമാറ്റുന്നതില്‍ ത്വക്കിന്‍റെ മൃദുത്വവും തിളക്കവും പ്രധാന പങ്കുവഹിക്കുന്നുണ്ട്.  അധികം പണം ചിലവഴിക്കാതെയും സൗന്ദര്യവര്‍ധകവസ്തുക്കളുടെ അമിതോപയോഗം കൂടാതെയും സൗന്ദര്യവും ആരോഗ്യവും സ്വന്തമാക്കാം.

വിറ്റമിന്‍ സി ധാരാളമടങ്ങിയ ഓറഞ്ച്, മുന്തിരി,നാരങ്ങ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുക. ഇവയിലുള്ള സ്‌കിന്‍ സ്മൂത്തനിങ് കൊളേജന്‍ ത്വക്കിന്‍റെ സൗന്ദര്യം നിലനിര്‍ത്താന്‍ ഏറെ സഹായകമാണ്.

ഇതിനു പുറമെ വിറ്റമിന്‍ സി ഒരു ആന്റിഓക്‌സിഡന്റു കൂടിയാണ്. സൂര്യരശ്മികള്‍ പതിക്കുന്നതുവഴി ശരീരത്തിലുണ്ടാകുന്ന ദോഷങ്ങൾ പരിഹരിക്കാന്‍ ഇത് സഹായിക്കും. ബ്ലൂ ബെറിയാണ് മറ്റൊരു  പഴവര്‍ഗ്ഗം. ആന്റി ഓക്‌സിഡന്റ് എന്നതിനു പുറമേ ഇതിന്  കാന്‍സറിനോട് പോരാടാനുള്ള കഴിവുമുണ്ട്. ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ഗ്രീന്‍ ടീ  നല്ലതാണ്. 

രണ്ടു മുതല്‍ ആറുവരെ കപ്പ് ഗ്രീന്‍ ടീ എല്ലാദിവസവും കുടിക്കുകയാണെങ്കില്‍ അത് സ്‌കിന്‍ കാന്‍സറിനെയും പ്രതിരോധിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്. ചീരയും പച്ചിലകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ത്വക്കിന്റെ സൗന്ദര്യത്തിന് ഗുണം ചെയ്യുന്നവയാണ്.

ഓറഞ്ചിലുള്ളതുപോലെ മധുരക്കിഴങ്ങിലും വിറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചുളിവുകള്‍ നികത്തി ത്വക്കിന് മിനുസം നൽകാന്‍ ഇതേറെ സഹായകരമാണ്. ത്വക്കിന്റെ യുവത്വം നിലനിര്‍ത്താന്‍ തക്കാളിയും ഏറെ പ്രയോജനം ചെയ്യും.