Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നങ്ങളെക്കുറിച്ച് രശ്മി സതീഷ്

reshmi-001 രശ്മി സതീഷ്.

വ്യത്യസ്തമായ ശബ്ദം കൊണ്ടും നിലപാടുകള്‍ കൊണ്ടും  ശ്രദ്ധേയയായ ഗായികയാണ് രശ്മി സതീഷ്‌. തന്‍റെ സംഗീതം  റെക്കോഡിംഗ് മുറികളില്‍ മാത്രം ഒതുക്കാതെ  സാമൂഹ്യപരമായും രാഷ്ട്രീയപരമായും കല കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ട്  നിലപാടുകളുടെ, പരീക്ഷണങ്ങളുടെ തുറന്ന ഇടങ്ങളില്‍ രശ്മിയെ നമുക്ക് കാണാം.രശ്മി തന്‍റെ സംഗീത വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.. 

ക്ലാസ്സിക്കല്‍ സംഗീതപശ്ചാത്തലമുള്ള ഒരാള്‍ ?

ഒരു പ്രായം വരെ പ്യുവര്‍ കച്ചേരി ചെയ്തുകൊണ്ടിരുന്ന ആളാണ്‌. കൊളേജ് സമയം തൊട്ടാണ്  വ്യത്യസ്തമായ സംഗീതം  കേട്ടു തുടങ്ങുന്നത്.അങ്ങനെ ആ വഴിയില്‍ എക്സ്പ്ലോര്‍ ചെയ്തുതുടങ്ങി. വയനാട്ടില്‍ പി ജി ചെയ്യുമ്പോള്‍ ഫോക്ക് ധാരാളം കേള്‍ക്കാന്‍ അവസരങ്ങള്‍ ഉണ്ടായി. പലതും കേള്‍ക്കുമ്പോഴാണ് അങ്ങനെ ഒരു ഫോം ഉണ്ട് എന്ന് മനസ്സിലാവുന്നത്. പ്യുവര്‍ ക്ലാസിക്കല്‍ ബെയ്സ് വച്ച് ബാക്കിയുള്ളതില്‍ എങ്ങനെ അപ്ലൈ ചെയ്യാം എന്നൊരു ചിന്ത കടന്നുകൂടി.. കല്‍ക്കത്തയില്‍ നിന്നാണ്  ബാവുള്‍ കേള്‍ക്കുന്നത്...ഇന്ത്യയിലെ എല്ലാ മ്യൂസിക്കും  വന്നടിയുന്ന സ്ഥലമാണ് കല്‍ക്കത്ത. പല കൂട്ടുകാരുടെയും കളക്ഷന്‍സ് ഷെയര്‍ ചെയ്യുമ്പോഴാണ് ഇതുവരെ കേള്‍ക്കാത്ത പല തരം സംഗീതവും കേള്‍ക്കുന്നത്..എത്ര തരം വ്യത്യസ്തമായവ!ഒരു ജന്മം കേട്ടാല്‍ തീരാത്തത്ത്ര  ഉണ്ടല്ലോ..അവിടെ നിന്നാണ് എന്ത് കൊണ്ടാണ്  നമുക്ക് ഇതെല്ലാം വച്ച് നമ്മുടേതായി ക്രിയേറ്റ് ചെയ്തുകൂടാ എന്നൊരു ചിന്ത വരുന്നത്.

രസ എന്ന ബാന്റ്?

നമ്മള്‍ എന്തുകൊടുക്കുമ്പോഴും അത് ഗ്ലോബലി കമ്മ്യൂണിക്കേറ്റ് ചെയ്യണം എന്ന് ഒരു ആഗ്രഹമുണ്ട്...ഒരു ഭാഷയില്‍ മാത്രമായി ഒതുങ്ങിപ്പോകരുത് ..മ്യൂസിക് ആയിരിക്കണം ഭാഷ.ലിറിക്സ് മലയാളം ആണെങ്കിലും സംഗീതവും അതിലെ ആറ്റിറ്റ്യൂഡും ലോകം മുഴുവന്‍ കമ്മ്യൂണിക്കേറ്റ് ചെയ്യണം. അങ്ങനെയാണ് രസ എന്ന ബാന്റ് തുടങ്ങുന്നത്..ജസ്റ്റ് പ്രോഗ്രാംസ് ചെയ്യുന്ന ഒരു ബാന്‍ഡില്‍മാത്രമായി രസ ഒതുങ്ങുന്നില്ല. ഒരു മ്യൂസിക് വെഞ്ച്വര്‍ എന്ന് പറയാം. അതിന്‍റെ ഒരു ഭാഗമാണ് ബാന്‍റും...ഒരുപാട് മ്യുസീഷ്യന്‍മാരുടെ കൂടെയുള്ള  വര്‍ക്കുകള്‍..ഫോക്ക് എല്ലാമുണ്ട്..കേരളത്തില്‍ റെക്കോഡ്  ചെയ്യപ്പെട്ട ഇരുനൂറ്റി അറുപതോളം പെര്‍ഫോമിംഗ് ആര്‍ട്ടുകള്‍ ഉണ്ട്..ആര്‍ക്കൈവ് ചെയ്തിട്ടുള്ളത് മാത്രമാണ് ഈ പറയുന്നത്.അങ്ങനെയല്ലാത്ത എത്രയോ എണ്ണം. അടുത്തിടെ ഞരളത്ത് കലാശ്രം ഭാരതപ്പുഴയുടെ തീരത്ത് നടത്തിയ പാട്ടോളത്തില്‍ പങ്കെടുത്തിരുന്നു. അവിടെ കേട്ടത് എത്രയോ വ്യത്യസ്തങ്ങളായ സംഗീതമാണ്.പലതും ജീവിതത്തില്‍ ഇതുവരെ കേള്‍ക്കാത്തതാണ്..തുയിലുണര്‍ത്ത് പാട്ട്...കൃഷിയുമായി ബന്ധപ്പെട്ടത്..ഫോക്കില്‍ തന്നെ എണ്‍പതിലധികം വെറൈറ്റികള്‍ റെക്കോഡ് ചെയ്തിട്ടുണ്ട്..അതില്‍ പത്തോളം എണ്ണമേ ഞാന്‍ കേട്ടിട്ട് പോലുമുള്ളൂ..ഇത് കേരളത്തിലെ മാത്രം കാര്യമാണ് പറയുന്നത്..ശരിയ്ക്കും അത്ഭുതമാണ്.ആ ഒരു ഫാസിനേഷന്‍ ആണ്  എന്നെ ഇന്‍സ്പയര്‍ ചെയ്യുന്നത്.അമൂല്യങ്ങളായ സംഗീതം ആര്‍ക്കൈവ് ചെയ്യാനും മ്യൂസിക്കലി  വേറൊരു രീതിയില്‍ അവതരിപ്പിക്കാനും ഒക്കെയുള്ള ശ്രമങ്ങള്‍.

സിനിമാഗാനങ്ങളുടെ ജനകീയത

reshmi-002 രശ്മി സതീഷ്.

ജനകീയത എന്നതിനേക്കാള്‍ ആളുകളിലേക്കെത്താനുള്ള  പ്ലാറ്റ്ഫോം  സിനിമാഗാനങ്ങള്‍ക്കാണ് കൂടുതല്‍ എന്നതാണ് കാര്യം. ഒന്ന്  താളം പിടിയ്ക്കുന്നതും  കൈ കൊട്ടുന്നതും പോലും സംഗീതമാണ്. അത് എങ്ങനെ ആളുകളിലേയ്ക്കെത്തുന്നു എന്നുള്ളതാണ്.. നമ്മള്‍ മെന്റലി അതിനെ അക്സപ്റ്റ് ചെയ്യുന്ന രീതി ബ്ലോക്ക്ഡ്  ആണ്. സ്റ്റിഫ് ആയ ഒരു സൊസൈറ്റിയാണ്. നമ്മള്‍ മുന്‍പ് ഇത്രയും സ്റ്റിഫ്‌ ആയിരുന്നില്ല എന്നാണ് തോന്നുന്നത്. പണ്ടുണ്ടായിരുന്ന സാഹചര്യങ്ങള്‍ കുറച്ച് കൂടെ ലിബറല്‍ ആന്‍ഡ്‌ ഓപ്പണ്‍ ആയിരുന്നു. അതിനെ കാലങ്ങള്‍ കൊണ്ട് പോളിഷ് ചെയ്ത് നമ്മള്‍ ചെയ്ത് ഇവിടെയെത്തിച്ചതാണ്. ബ്രിട്ടീഷ് റൂള്‍ ആണ് ഈ മാറ്റത്തിന്റെ  സ്ക്രിപ്റ്റ് ഇംപ്ലിമെന്റ് ചെയ്യുന്നത്.അവരുടെ ഒരു ആശയമാണല്ലോ വിദ്യാഭ്യാസം..അന്ന് തുടങ്ങിയത് തുടരുകയാണ്  ഇപ്പോഴും ചെയ്ത് പോരുന്നത്.മ്യൂസിക്കിന്റെ ആസ്വാദനത്തെയും  കൃത്യമായി അത് സ്വാധീനിച്ചിട്ടുണ്ട്..പുതിയത്  ചെയ്യമ്പോള്‍ വിമര്‍ശിക്കരുത് എന്നല്ല. തെറ്റാണ് എന്ന് വാദിയ്ക്കരുത്. പല തരം  എക്സ്പെരിമെന്റ് ആയിട്ട് എടുക്കുക..ഒരു കാര്യം എനിയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നത് വ്യക്തി സ്വാതന്ത്ര്യമാണ്..എന്നാല്‍ ആരും  ഇഷ്ടപ്പെടാന്‍ പാടില്ല എന്ന് പറയാന്‍ പാടില്ല.ഉദാഹരണത്തിന് രസ തോറ്റം  ചെയ്യുന്നു.. ശരിയ്ക്ക് തോറ്റം പാടുന്നപോലെ ഒരിക്കലും എനിയ്ക്ക്  സ്റ്റേജില്‍ പ്രസന്‍റബിളാക്കാന്‍ പറ്റില്ല.അപ്പോള്‍ എനിക്ക് അത് വേറെ എലിമെന്റ് ചേര്‍ത്ത് അവതരിപ്പിയ്ക്കേണ്ടി വരും..പഴയ ഭാഷയില്‍ എഴുതിയിരുന്ന ബുക്കുകള്‍ നമുക്ക് വായിക്കാൻ പറ്റില്ല. മാറ്റിയെഴുതിയ പതിപ്പുകള്‍ ആണല്ലോ നമ്മളിലേക്കെത്തുന്നത്.അറിവാണെങ്കിലും കലയാണെങ്കിലും അങ്ങനെയാണ് ട്രാന്‍സ്ഫര്‍ ചെയ്യുന്നത്.ആത്മാവ് നഷ്ടപ്പെടാതെ പുതിയ ഒരു ഭാഷ്യം. നമ്മുടെ ആസ്വദന രീതി മാറി.എക്സ്പെരിമെന്റ് ചെയ്യണം..ഞാന്‍ അത് ഇഷ്ടപ്പെടുന്ന ആളാണ്‌... ഇഷ്ടപ്പെടാത്തവര്‍ ഉണ്ട്..മ്യൂസിക് ആയാലും എഴുത്തായാലും വര ആയാലും എല്ലാം മാറിയില്ലേ?മാറണ്ടേ?

കല കാലഘട്ടത്തിന്‍റെ ആവശ്യമായി മാറുന്നു

കല ഒരു ഉത്തരവാദിത്തമാണ്. മ്യൂസിക് ഇങ്ങനെയൊക്കെ  ഉപയോഗിക്കാം എന്ന് എനിക്ക് കുറേക്കാലം അറിയില്ലായിരുന്നു. ശാസ്ത്രീയമായ പരിശീലനം, പെര്‍ഫോമന്‍സ് ഇത്രയും എന്നേ ഉണ്ടായിരുന്നുള്ളൂ. പല തരത്തിലുള്ള സോഷ്യലൈസിങ്ങ്, യാത്രകള്‍ കൂട്ടുകള്‍അങ്ങനെ നമ്മള്‍ മാറിക്കൊണ്ടിരിയ്ക്കുമല്ലോ.എം എസ് ഡബ്ല്യു ചെയ്തതിന്‍റെ ഭാഗമായാണ് ആദ്യം ഇത്തരം ഇടപെടലുകള്‍ തുടങ്ങിയത്.സോഷ്യലി  ഇടപെടലുകള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നു. പബ്ലികിന്റെ ഇടയില്‍ നില്‍ക്കണം എന്നുള്ള  ബോധ്യം എങ്ങനെയോ ഉണ്ടായിരുന്നു..ബാക്കി  നമ്മള്‍ റിവൈവ്‌  ചെയ്ത് വന്നതാണ്.മ്യൂസികിന്റെ ഒരു പവര്‍ ഉണ്ട്. ഈസിയായി കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള  സൗകര്യം ഉണ്ട്. പാട്ട് പാടണമെങ്കില്‍ അത്  എളുപ്പം ചെയ്യാം.പെര്‍ഫോമിങ്ങ് ആര്‍ട്ട്സിന് അതിന്റേതായ  സൗകര്യങ്ങള്‍ വേണം.നമ്മള്‍ പാടുന്നത് മറ്റുള്ളവരെ തൊടുമ്പോള്‍ അത് നമ്മളെ വീണ്ടും വീണ്ടും ഇന്‍സ്പയര്‍ ചെയ്യും.

 ഇനി വരുന്നൊരു തലമുറയ്ക്ക്..

ഒരു മാജിക്ക് പോലെയാണ് ആ പാട്ട് സംഭവിച്ചത്. അന്ന് നില്‍പ്പ് സമരമായിരുന്നു. ഒരുപാട് കലാകാരന്മാര്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യയുമായി വരുന്ന ദിവസമാണ്. വേറൊരു പ്രോജക്റ്റുമായി ബന്ധപ്പെട്ട് ഒരു സുഹൃത്തിന്‍റെയൊപ്പമാണ് ഞാന്‍ ചെല്ലുന്നത്.അന്ന് ഉച്ച മുതല്‍ മഴയായിരുന്നു.ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ വേറെ ആരും എത്തിയിട്ടില്ല. വട്ടോളി അച്ചനും സിസ്റ്റര്‍മാരുംഅനാഥാലയത്തിലെ കുട്ടികളും മാത്രമുണ്ട്. പാടണമെന്ന് പ്ലാന്‍ ചെയ്ത് പോയതല്ല ശരിക്കും.ആ സമയത്ത് അവിടം ഒന്ന് എന്‍ഗേജ്  ചെയ്യിക്കാൻ എന്തെങ്കിലും ചെയ്യേണ്ടിയിരുന്നു. കനവിലെ ഒരു പയ്യന്റെ കയ്യില്‍ നിന്നാണ് ആ പാട്ട് കിട്ടുന്നത്.പെട്ടെന്ന് അവിടെയുള്ള കുട്ടികളെ നാലുവരി പഠിപ്പിച്ച്  പാടിത്തുടങ്ങുകയായിരുന്നു. പ്ലാച്ചിമട സമരത്തിലൊക്കെ  മുന്‍പ് പാടിയിട്ടുണ്ടായിരുന്നു. ബിജിത്ത് അത്  മൊബലില്‍ പകര്‍ത്തി.. ആ വീഡിയോ ആണ് അന്ന് വൈറല്‍ ആയത്.

ആ പാട്ടിന്‍റെ പ്രത്യേകത കൊണ്ട് മാത്രമല്ല  ഈ ഒരു സമയം ഉണ്ട്..എല്ലാവര്‍ക്കും ഉള്ളില്‍ ഒരു വാണിംഗ് സൈന്‍ അടിയ്ക്കുന്ന കാലമാണ്,.ആ പാട്ടിലെ ഓരോ  വരികളും അത്രയ്ക്ക് നമ്മളെ ഹിറ്റ് ചെയ്യാന്‍ കാരണം നമ്മള്‍ അടുത്ത് കൊണ്ടിരിക്കുന്ന ചില അപകടങ്ങളുടെ സൂചനകള്‍ ആ പാട്ടില്‍ ഉള്ളത് കൊണ്ടാണ്. പന്ത്രണ്ടാം മണിക്കൂറിലെ പാട്ട് എന്നാണ് ആ പാട്ടിനെ വിളിക്കാന്‍ ആഗ്രഹിയ്ക്കുന്നത്. ഞാന്‍ വീണ്ടും അത് ട്വല്‍ത് അവര്‍ സോംഗ് എന്ന പേരില്‍ വീഡിയോ ചെയ്തു. വൈറലായപ്പോള്‍ വേറെ ആളുകളും ഒരുപാട് വേര്‍ഷന്‍സ്  ചെയ്തു. അതുമായി ബന്ധപ്പെട്ട്  കോപ്പി റൈറ്റ് ഇഷ്യൂസ് ആയി.. കോപ്പി റൈറ്റ് ഇഷ്യു ഉണ്ടായപ്പോള്‍ ഞാന്‍ പാടി ഡയറക്റ്റ് ചെയ്ത സ്റ്റുഡിയോ വേര്‍ഷന്‍ എടുത്ത് മാറ്റുകയാണ് ചെയ്തത്.

reshmi-004 രശ്മി സതീഷ്.

നാടന്‍ പാട്ടുകളുടെ പാട്ടുകാരി?

നാടന്‍ പാട്ടുകള്‍ പാടാന്‍ എനിക്ക് ഇഷ്ടമാണ്. പക്ഷേ അങ്ങനെ മാത്രം ലേബല്‍ ചെയ്യുന്നത് താൽപ്പര്യമില്ല. സിങ്ങര്‍ എന്ന നിലയില്‍ എല്ലാം പാടണം .മാത്രമല്ല സോഷ്യലി ആണെങ്കിലും എല്ലാത്തിലും എനിക്കിടപെടാന്‍ പറ്റില്ല. എനിക്കിടപെടണം എന്നുള്ള  കാര്യങ്ങളായി ആദ്യം സ്വയം തോന്നണം.’ഇനി വരുന്നൊരു’  പാട്ടിനു ശേഷം പിന്നെ വന്നതെല്ലാം സമരപ്പന്തലില്‍ വന്നു പാടുമോ എന്നുള്ള ക്ഷണങ്ങളാണ്. ഏത് സമരത്തില്‍ വിളിച്ചാലും അപ്പോൾ ചെന്ന് പാടണം എന്ന അവസ്ഥയായി. അത് ഫ്രീ ഓഫ് കോസ്റ്റ് ആണ് .ഇതെന്റെ ബ്രെഡ്‌ ആന്‍ഡ്‌ ബട്ടര്‍ കൂടെയാണ്. സാമൂഹ്യപ്രതിബദ്ധതയൊക്കെ എനിക്കു തോന്നി ഞാന്‍ ചെയ്യണം. ആരെങ്കിലും തലയില്‍ കെട്ടി വച്ച്  തരുന്നതല്ല. ഓപ്പൺ ആയിട്ട് പ്രതിഫലം ചോദിച്ചതിന്‍റെ പേരില്‍ പല വര്‍ക്കും നഷ്ടപ്പെട്ടിട്ടുണ്ട്.എങ്ങനെയാണ് ഒരാളുടെ ഉപജീവനമാര്‍ഗ്ഗം  ഫ്രീ ആയിട്ട് വാങ്ങുക. ഫ്രീ ആയി പാടുന്നവരുണ്ട്. ഹോബിയായിട്ടോ സെലിബ്രിറ്റി സ്റ്റാറ്റസിനുവേണ്ടിയോ പാടുന്നവര്‍ക്ക് അങ്ങനെ പറ്റും. ഉപജീവനത്തിന് വേണ്ടി പാടുന്നവര്‍ക്ക് അത് എപ്പോഴും പറ്റാറില്ല. ഈ സൗജന്യം കൊണ്ട് പാടുന്ന മറ്റുള്ളവരോട് അവര്‍ ചതിയാണ്  ശരിയ്ക്കും ചെയ്യുന്നത്. ക്രൂരതയാണ്. ഇത് തൊഴിലാണ്.അത് ഫ്രീ ആയിട്ട് ചോദിയ്ക്കരുത്. ചിലതൊക്കെ ഉദ്ദേശശുദ്ധി മുന്‍ നിര്‍ത്തി ചെയ്യാറുണ്ട്.എപ്പോഴും  അത് പറ്റാറില്ല .പക്ഷേ അത് നമ്മുടെ ചോയിസ് ആണ്.

സിനിമയില്‍ പാടിയതില്‍ ഉറുമിയിലെ പാട്ട് മാത്രമാണ് ഫോക്ക് എന്ന് പറയാനുള്ളൂ. ചാപ്പാ കുരിശോ മാറ്റിനിയോ ബാച്ചിലര്‍ പാര്‍ട്ടിയോ ഒന്നും ഫോക്ക് ആയിരുന്നുമില്ല.

സിനിമയില്‍ സ്ത്രീകള്‍ സംഘടിയ്ക്കുന്നുണ്ടല്ലോ?

നല്ല കാര്യം.ഏത് സംഘടനയായാലും സെലക്റ്റീവ് ആയല്ല  ഇടപെടുന്നത് എന്നുറപ്പ് വരുത്തണം. ഇൻഡസ്ട്രിയുടെ ഒരു മേഖലയെ  പ്രതിനിധീകരിയ്ക്കുമ്പോള്‍ അതിന്‍റെ സബ് മേഖലകളില്‍ നിന്നുള്ള പ്രാതിനിധ്യം വരണം.അവരുടേത് ഒരുപക്ഷേ  ഗ്ലാമറസ് ആയ ജോലിയാകില്ല. അതും അഡ്രസ് ചെയ്യപ്പെടണം. എല്ലാത്തിനുമപ്പുറം  ഒരു സ്ത്രീയുടെ ഇഷ്യു ആയി എടുക്കാന്‍ പറ്റണം. എല്ലാവരുടെ  പ്രശ്നങ്ങളും ഒരേ പോലെ അഡ്രസ് ചെയ്യണം.ഒ രു കൂട്ടര്‍ക്ക് മാത്രം കംഫര്‍ട്ടബിള്‍ ആകുന്ന തരത്തില്‍ സൗകര്യപൂര്‍വ്വം പ്രശ്നങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാകരുത്. അതുപോലെ  തന്നെയാണ് ചില സോഷ്യല്‍ മീഡിയ ക്യാംപെയിനുകള്‍. പലതും തമാശയായിട്ടാണ് എടുക്കുന്നത്. ചിലര്‍ സ്ത്രീകളെ കോമാളിയാക്കുകയാണ് ഇതുവഴി.എന്ത് പ്രശ്നമാണ് എങ്കിലും കുറെയൊക്കെ സ്വന്തമായി ഡീല്‍ ചെയ്യനുള്ള ഒരു  സിസ്റ്റം വേണം..അത് വിളിച്ച് പറയേണ്ട കാര്യം പോലുമില്ല. റിസല്‍ട്ടിലേക്കെത്തുക എന്ന് മാത്രമേയുള്ളൂ. ലിംഗവ്യത്യാസത്തിന്‍റെ,വേര്‍തിരിവിന്റെ  കാഴ്ച്ചപ്പാടിലേക്ക് പ്രശ്നങ്ങളെ ഒതുക്കരുത്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നിന്ന് വര്‍ക്ക് ചെയ്യേണ്ട ഇടങ്ങളെ ഇല്ലാതാക്കുന്ന  ഒന്നാവരുത് ഒരു സംഘടനയും...

കീഴാള സംഗീതം?

അത് ഉണ്ടായതും പ്രചരിച്ചതുമായ സാഹചര്യങ്ങളും പശ്ചാത്തലവും വച്ചുള്ള ഒരു ടേം ആണ്. ആചാരങ്ങള്‍, ഉത്സവങ്ങള്‍,കൃഷി,ആഘോഷങ്ങള്‍ ഇതൊക്കെയായി ബന്ധപ്പെട്ട് എത്രയോ തരം സംഗീതമുണ്ട് നമുക്ക്. അതല്ലാതെ അങ്ങനെ കീഴാളസംഗീതം എന്ന് അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. സവര്‍ണ്ണ കലയാണ് സോപാന സംഗീതം ഞരളത്ത് രാമപ്പോതുവാള്‍ അത്  ജനകീയമാക്കിയില്ലേ. അത് കലാകാരന്റെ അടയാളപ്പെടുത്തലാണ്.എനിക്ക് കഥകളി സംഗീതം ഇഷ്ടമാണ്. അഷ്ടപദി പഠിച്ചു കുറെ,അതേപോലെ തുയിലുണര്‍ത്ത് പാട്ടും.പല ശബ്ദം,താളം.അങ്ങനെയാണ് ഞാന്‍ കാണുന്നത്. എനിയ്ക്കിഷ്ടമാണ്..ഈ വ്യത്യസ്തതയുടെ കാര്യത്തില്‍ എത്ര  റിച്ച് ആണ് കേരളം..തെയ്യം ആ വിഭാഗത്തില്‍ മാത്രമുള്ളവര്‍ പാടിയാല്‍പ്പോരെ എന്നൊക്കെ എങ്ങനെ പറയാനാവും? നഗപ്പാട്ട് ഞാന്‍ ചെയ്യുമ്പോള്‍ ഗിത്താറും ഡ്രംസും ഉപയോഗിയ്ക്കും.ചിലര്‍ പറയും തനിമ കളയും എന്നൊക്കെ..നമ്മള്‍ ഒരുപാട് ബഹുമാനത്തോടെ ചെയ്യുന്ന ഒരു കാര്യമാണ്.പലരെയും പോയി കണ്ട് റെക്കോഡ് ചെയ്ത് അതില്‍ നിന്നാണ് ചെയ്യുന്നത്..അത് ബഹുമാനമില്ലായ്മയല്ല..

യാത്രകള്‍

ജീവിതത്തില്‍ ഒരുപാട് വല്യ ആഗ്രഹങ്ങള്‍ ഉള്ള ആളല്ല,..പാട്ട് പാടണം, യാത്ര ചെയ്യണം ഫുഡ് കഴിയ്ക്കണം..ഇത് മൂന്നും റിലേറ്റ് ചെയ്ത്കൊണ്ടങ്ങനെ പോണം എന്നൊക്കെയേയുള്ളൂ...വേറെയൊന്നും ചിന്തിയ്ക്കുന്നില്ല. എല്ലാം കാണുക..ഇന്ത്യയിലെ എല്ലാ മ്യൂസിക് ഫെസ്റ്റും അറ്റന്‍ഡ് ചെയ്യുക..എത്രയോ സ്ഥലങ്ങളുണ്ട്..എത്ര യാത്ര ചെയ്താലും പിന്നെയും ബാക്കിയാകുന്നവ..ഞാന്‍ ഫീല്‍ഡിലേയ്ക്ക് വരുന്ന സമയത്ത് എനിക്ക് നല്ല ജോലിയുണ്ടായിരുന്നു. പെര്‍മനെന്റ് ജോലി എന്ന സുരക്ഷിതമായ ഒരു അവസ്ഥ വിട്ടിട്ട് പാട്ട് മാത്രം എന്നതിലേയ്ക്ക് വരുന്നതില്‍ വീട്ടുകാര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ലൈഫ് സെറ്റില്‍ ആവുക എന്നതാണ്. ഇഷ്ടങ്ങളുടെ പിന്നാലെ പോകുമ്പോള്‍ അത്  സന്തോഷവും ഒരേ സമയം ചലഞ്ചുമാണ്.. കൃത്യം ഒന്നാം തീയതി ശമ്പളം കിട്ടുന്നതല്ലലോ ഈ ജോലി.പക്ഷേ അത് നമ്മള്‍ ചൂസ് ചെയ്തതാണ്.എൻജോയ്‌ ചെയ്ത് ജീവിച്ച്  ഹാപ്പിയാവുക എന്നതാണ്..അടുത്തത്  എന്ത്എന്നറിയില്ല..ഇപ്പോള്‍ ചെയ്യുന്നതില്‍ സാറ്റിസ്ഫൈഡാണ്.ഞാന്‍ സ്വയം കണ്‍വിന്‍സ്ഡാണ്.ആഗ്രഹിയ്ക്കുന്ന ഒന്നിന് വേണ്ടിയാണു പ്രിപ്പയര്‍ ചെയ്യുന്നത്..

സ്വപ്‌നങ്ങള്‍?

കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നൊരു ആഗ്രഹമുണ്ട്. തിയേറ്ററുമായി മിക്സ് ചെയ്ത് അക്കാഡമിക്കലി പാട്ടില്‍ക്കൂടി കുട്ടികളുമായി സംവദിയ്ക്കുക. അവരെ ഏതെങ്കിലും ഒരു പര്‍ട്ടിക്കുലര്‍ ഏരിയയില്‍ ബ്ലോക്ക് ചെയ്യാതെ ഓപ്പണ്‍ ആക്കുകയാണ് വേണ്ടത്. കേള്‍ക്കാനും കാണാനും പലതുണ്ട്..സാധ്യതകള്‍ പലതുണ്ട്. അതില്‍ നിന്ന് അവര്‍ തിരഞ്ഞെടുക്കട്ടെ. അവരെ ഒന്നിലും ബ്ലോക്ക് ചെയ്തിടരുത്. കുട്ടികള്‍ മാറ്റങ്ങള്‍ കൊണ്ട് വരട്ടെ. ചിലപ്പോഴൊക്കെ അവരുടെ ക്യൂരിയോസിറ്റിയെ  തൃപ്തിപ്പെടുത്താന്‍  അച്ഛനും അമ്മയ്ക്കും പോലും കഴിയാറില്ല. അധ്യാപകര്‍ക്ക് പോലും പലതും പറഞ്ഞുകൊടുക്കാന്‍ മടിയാണ്. അത് പല തരത്തില്‍ പറയാമല്ലോ. കുട്ടികള്‍ പല തരത്തിലാണ്.അവരെ അവരുടെ ആ പ്രത്യേകതകളോടെ കൂടെ തന്നെ അധ്യാപകര്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. എങ്കിലേ പരസ്പ്പരം ഇഷ്ടവും സ്നേഹവും. അത് മനസിലാക്കിയാല്‍ ഭയങ്കര സ്മൂത്ത് ആണ്.സ്ത്രീ പുരുഷന്‍ എന്നൊരു വിവേചനം പോലും വേണമെന്നില്ല..എന്റെ സുഹൃത്തുക്കളെ ആണോ പെണ്ണോ എന്ന ജെൻഡർ വ്യത്യാസമെന്നും നോക്കാറില്ല. ഹ്യൂമന്‍ എന്നൊരു ഒറ്റ കണ്ണിലൂടെയേ കാണുന്നുള്ളൂ. ഏത് കാര്യത്തെയും മ്യൂസിക് ഉപയോഗിച്ച അഡ്രസ്‌ ചെയ്യാം...അത് മാത്രമാണ് പ്രതീക്ഷ. നമ്മള്‍ ജീവിയ്ക്കുക ജീവിയ്ക്കാന്‍ അനുവദിയ്ക്കുക..