പരിശീലനം ലഭിക്കാത്തവർ ദയവായി ഇതു ചെയ്യരുത് ; പനിബാധിച്ച കുഞ്ഞിനെ ശുശ്രൂഷിച്ചു കൊണ്ട് ആ അമ്മ പുറത്തുവിട്ട വിഡിയോ

മകൾക്ക് ജൽ നേറ്റിക്രിയ ചെയ്യുന്ന അമ്മ.

മഴക്കാലമാണ്. പനിയും ജലദോഷവും ആബാലവൃദ്ധം ജനങ്ങളെയും നന്നായി ബുദ്ധിമുട്ടിക്കുന്നുമുണ്ട്. മുതിർന്നവർ മൂടിപ്പുതച്ചുറങ്ങിയും ആന്റിബയോട്ടിക്കുകൾ കഴിച്ചും മുതിർന്നവർ പനിയോടു മല്ലിടുമ്പോൾ നിസ്സഹായരായി കരയുവാൻ മാത്രമേ  കുഞ്ഞുങ്ങൾക്കാവുന്നുള്ളൂ. കുഞ്ഞുങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ കൊടുക്കാനുള്ള മടികൊണ്ട് അവരുടെ കരച്ചിലിനും വാശിക്കും ഒപ്പം നിന്നു കണ്ണുനിറയ്ക്കാനേ മിക്ക അമ്മമാർക്കും കഴിയാറുള്ളൂ.

എന്നാൽ തായ്‌ലന്റിലെ ഒരമ്മ നേറ്റി ക്രിയകൊണ്ടാണ് മകളുടെ അസുഖം സുഖപ്പെടുത്തിയത്. ഒരു സിറിഞ്ചിൽ വെള്ളം നിറച്ച് കുഞ്ഞിന്റെ മൂക്കിലേക്ക് ശക്തിയായി ചീറ്റിച്ചുകൊണ്ടാണ് ജല നേറ്റി ക്രിയ ചെയ്യുന്നത്. സൈനസ്, പനി തുടങ്ങിയ അസുഖം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ മൂക്കടപ്പ് മാറ്റാനും കെട്ടിക്കിടക്കുന്ന കഫത്തെ പുറംതള്ളാനും നേറ്റിക്രിയ സഹായിക്കുന്നു. മേയിൽ പുറത്തു വന്ന വിഡിയോ ഇപ്പോൾ വീണ്ടും വെർച്വൽ ലോകത്ത് തരംഗമായിക്കൊണ്ടിരിക്കുകയാണ്.

കൃത്യമായ പരിശീലത്തിലൂടെ മാത്രമേ ഈക്രിയ ചെയ്യാവൂ എന്ന മുന്നറിയിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. മൂക്കിൽ നിന്നും ശുദ്ധമായ ജലം പുറത്തു വരുന്നതുവരെ ഈ ക്രിയതുടരണമെന്നും വിദഗ്ധ പരിശീലനം ലഭിച്ചവർക്കു മുന്നിൽ മാത്രമേ ജൽ നേറ്റി ക്രിയക്കായി  ഇരുന്നുകൊടുക്കാവൂവെന്നും അവർ നിർദേശം നൽകുന്നുണ്ട്.