Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാക്ഷിയ്ക്കൊപ്പമുള്ള കുറുമ്പന്മാർ ആരാണ്? ; മനം കവരും ഈ ചിത്രങ്ങൾ

sakshi-with-two-kids സാക്ഷി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം.

ക്രിക്കറ്റ് താരങ്ങളും അവരുടെ കുടുംബങ്ങളും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി പക്ഷേ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഒരു പ്രത്യേക കാരണംകൊണ്ടാണ്. രണ്ടു കുട്ടിക്കുറുമ്പർക്കൊപ്പമുള്ള സെൽഫി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് സാക്ഷി. ക്രീസിലിറങ്ങിയാൽ ക്രിക്കറ്റ് താരങ്ങൾ തമ്മിലുള്ള ശത്രുതയൊന്നുംഅവരുടെ കുടുംബാംഗങ്ങൾ തമ്മിലില്ല എന്നു തെളിയിക്കാൻ പോന്നതായിരുന്നു ആ ചിത്രം.

ചിത്രത്തിൽ സാക്ഷിയോടൊപ്പമുള്ളത് ശിഖർ ധവാന്റെയും ഡ്വെയ്ൻ ബ്രാവോയുടെയും ആൺമക്കളാണ്.രണ്ടാം  ഏകദിനത്തിനു ശേഷം ഇന്ത്യൻ താരങ്ങളെ ബ്രാവോ തന്റെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച ധോണിയ്ക്കൊപ്പം സാക്ഷിയും പോയപ്പോഴെടുത്ത ചിത്രമാണ് സാക്ഷി പങ്കുവെച്ചത്.

ബ്രോവായുടെ വീട്ടിലെ ഒത്തുചേരലിനെപ്പറ്റിയുള്ള ഇന്ത്യൻതാരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഫീൽഡിലിറങ്ങിയാൽ പരസ്പരം ശത്രുക്കളെപ്പോലെ പെരുമാറുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ അവർ എത്രത്തോളം സ്നേഹിക്കുന്നവരുണ്ടെന്നും എത്ര മനുഷത്വപരമായാണ് അവർ പരസ്പരം പെരുമാറുന്നതെന്നും ഈ ചിത്രങ്ങളിലൂടെ വ്യക്തമാകുമെന്നാണ് ആരാധകർ ഈ ചിത്രങ്ങൾ കണ്ടശേഷം പ്രതികരിക്കുന്നത്.