Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധ്യയ്ക്കൊപ്പം ബിഗ്ബിയുടെ പ്രണയദിനാഘോഷം

Amitabh Bachchan and Aradhya Bachchan ബിഗ്ബിയ്ക്കൊപ്പം ആരാധ്യ

കമിതാക്കൾക്കു മാത്രം ആഘോഷിക്കാനുള്ളതല്ല പ്രണയദിനം. നമ്മെ സ്നേഹിക്കുന്ന നമ്മൾ സ്നേഹിക്കുന്ന ഓരോരുത്തർക്കുംവേണ്ടിയുള്ളതാണ്. പ്രണയദിനത്തിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കൈമാറിയ സന്ദേശങ്ങളിലൊന്നിലെ വരിയാണിത്. അതുപോലെ ബോളിവുഡിലെ ബിഗ്ബിയ്ക്ക് അവിസ്മരണീയമായ ഒരു പ്രണയദിനം സമ്മാനിച്ചത് കൊച്ചുമകൾ ആരാധ്യയാണ്.

അഞ്ചുവയസ്സുകാരിയുടെ ആഗ്രഹങ്ങൾക്കു കൂട്ടു നിന്ന 74 വയസ്സുകാരനായ അപ്പൂപ്പന്റെ വിശേഷങ്ങൾ ബിഗ്ബി തന്നെയാണ് ആരാധകർക്കായി പങ്കുവെച്ചത്. ഒരു ഇറ്റാലിയൻ റസ്റ്റോറന്റിൽ നിന്ന് പിസ കഴിക്കണമെന്ന മോഹവുമായാണ് ആരാധ്യ തന്നെ സമീപിച്ചതെന്ന് ബിഗ്ബി പറയുന്നു. വളരെ മാന്യമായൊരു അഭ്യർത്ഥനയായിരുന്നു അത്. അതുകൊണ്ടു തന്നെ കുട്ടിക്കുറിമ്പിയുടെ ആഗ്രഹം നിറവേറ്റാൻ തന്നെ തീരുമാനിച്ചു.

റസ്റ്റോറൻറിലും അവൾ വളരെ നല്ല പെരുമാറ്റമാണ് കാഴ്ചവെച്ചത്. മെനുകാർഡിൽ നോക്കി തന്റെ പ്രിയവിഭവം ഓർഡർ ചെയ്തു. എത്രമാത്രം ക്രിസ്പിയായിരിക്കണം പിസ എന്നൊക്കെ വളരെ വിശദമായിട്ടാണ് അവൾ വെയിറ്ററോട് വിശദീകരിച്ചത്. ഭക്ഷണം മേശയിലെത്തിയതും വെയിറ്ററോട് നന്ദി പറഞ്ഞ് അവൾ ഭക്ഷണം കഴിച്ചു. അവിടുന്നു പോരുമ്പോഴും തിരിച്ചു വീട്ടിലെത്തുമ്പോഴുമെല്ലാം അവളുടെ ഒരു നന്ദിവാക്ക് ഞാൻ പ്രതീക്ഷിച്ചു.

Amitabh Bachchan and Aradhya Bachchan. ബിഗ്ബിയ്ക്കൊപ്പം ആരാധ്യ.

വീട്ടിലാരെങ്കിലും അതവളോടു ചോദിക്കുമെന്നും. കാരണം അവളെ ഭക്ഷണം കഴിക്കാൻ കൊണ്ടുപോയത് ഞാനണല്ലോ. ഒടുവിൽ ആ സസ്പെൻസ് അവൾ പൊളിച്ചു. ''അപ്പൂപ്പന് നന്ദി പറയില്ല എന്നവൾ പ്രഖ്യാപിച്ചു. കാരണം തിരക്കിയ ഞങ്ങളോട് അവൾ പറഞ്ഞതിങ്ങനെയാണ്. എല്ലാവരും നന്ദി പറയേണ്ടതെന്നോടാണ്. കാരണം വീട്ടിൽ വെറുതെയിരുന്നവരെക്കൂട്ടി പുറത്തുപോയി ഭക്ഷണം കഴിക്കാമെന്നു പറഞ്ഞത് ഞാനല്ലേ. അതുകൊണ്ട് ആ അവസരം ഉണ്ടാക്കിയ എന്നോട് എല്ലാവരും നന്ദി പറയണം''.

കൊച്ചുമകളുടെ മറുപടി കേട്ട അമിതാബ് ബച്ചൻ പറഞ്ഞതിങ്ങനെ അവൾക്ക് അഞ്ചുവയസ്സേയുള്ളൂ പക്ഷെ ഒരു പൂജ്യത്തിന്റെ കുറവുണ്ട്. അതുംകൂടിയായാൽ 50 ആവും... വെറുതെ വീട്ടിലിരുന്നവരെക്കൂട്ടി പുറത്തുപോയി ഭക്ഷണം കഴിക്കാമെന്ന ആശയം നൽകിയ അവളോടു അല്ലാതെ എന്തുപറയണമെന്നാണ് ബിഗ്ബി ചോദിക്കുന്നത്.

Your Rating: