തിരക്കുപിടിച്ച ജീവിതം പലപ്പോഴും സ്ത്രീകള്‍ക്ക് അമിതമായ സമ്മര്‍ദ്ദങ്ങളും ആകുലതകളും സമ്മാനിക്കുന്നുണ്ട്. ചെയ്തുതീരാത്ത ജോലിയും വൈകിയുള്ള ഉറക്കവും ഇതിന് ആക്കം കൂട്ടുന്ന ഘടകങ്ങളില്‍ ചിലതാണ്.
ഇത്തരം സാഹചര്യങ്ങളില്‍ മാനസീകസമ്മർദ്ദങ്ങളിൽ നിന്ന് പുറത്തുകടക്കാന്‍ സ്ത്രീകളെ ഏറ്റവും അധികം സഹായിക്കുന്ന ഒരു കാര്യമാണ് വ്യായാമം. മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നു എന്നു മാത്രമല്ല ശാരീരികമായ പല അസ്വസ്ഥതകളും ഇവ വഴി പരിഹരിക്കപ്പെടുന്നുണ്ട്.
ഓട്ടം
വ്യായാമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓട്ടം. മാനസീകസമ്മർദ്ദം കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍സ് ഓട്ടത്തിലൂടെ ശരീരത്തില്‍ ഉല്പാദിക്കപ്പെടുന്നുണ്ട് എന്നതാണ് ഇതിന്റെ ഗുണം. ശാരീരികമായും മാനസികമായും വളരെ ഉന്മേഷം നല്കുവാനും ഓട്ടത്തിന് കഴിവുണ്ട്.
യോഗ
മാനസികസന്തുലനം നേടിയെടുക്കുന്നതിനൊപ്പം ശരീരത്തിനും ഏറെ ആയാസം നൽകാന്‍ യോഗയക്കു കഴിവുണ്ട്. മാത്രവുമല്ല യോഗയിലെ പല ശാരീരിക നിലകളും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുണ്ട്.
തായ് ചി ( thai chi)
മാനസീക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മികച്ച വ്യായാമമാണ് തായ് ചി. ശ്വാസനിയന്ത്രണവുമായി ബന്ധപ്പെട്ട ഒന്നാണിത്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ടെന്നാണ് വിദഗ്ദരുടെ അവകാശവാദം. അതുപോലെ പല തരത്തിലുള്ള വാതം, ഹൃദ്രോഗം എന്നിവ പരിഹരിക്കാനും തായ് ചി ഉപകാരപ്പെടുമത്രെ.
പിലേറ്റ്‌സ് (pilates)
ചില ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള കായികാഭ്യാസമാണിത്. ശാരീരീകചലനങ്ങളെ നിയന്ത്രിക്കാന്‍ ഇവ മൂലം കഴിയുന്നു. ഒരേ സമയം മാനസീക സമ്മർദ്ദവും ശരീരഭാരവും കുറയ്ക്കാനും ഈ വ്യായാമത്തിലൂടെ സാധിക്കും.
കിക്ക് ബോക്‌സിംങ്
വന്‍തോതില്‍ ഊർജ്ജം നേടാവുന്ന ഒരു വര്‍ക്കൗട്ടാണിത്. ഓട്ടം വഴി ലഭിക്കുന്നതുപോലെ എന്‍ഡോര്‍ഫിന്‍സ് ( endorphins ) ഹോര്‍മോണ്‍ കിക്ക് ബോക്‌സിങ്ങിലൂടെയും ലഭിക്കുന്നുണ്ട്. ഏകാഗ്രത വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്.
മേല്‍പ്പറഞ്ഞവയില്‍ ഏതെങ്കിലും ശീലമാക്കുന്നത് സ്‌ട്രെസ് കുറച്ചുകൊണ്ടുള്ള ആരോഗ്യപ്രദമായ ജീവിതത്തിന് സഹായിക്കും. എന്താ പുതുവര്‍ഷത്തില്‍ ഇങ്ങനെയൊരു തീരുമാനം നടപ്പിലാക്കാന്‍ റെഡിയല്ലേ?