Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈകി ഉറങ്ങുന്നവർക്കുവേണം സ്പെഷൽ ഡയറ്റ്

meditaranean-diet

വളരെ വൈകി മാത്രം രാത്രികളില്‍ ഉറങ്ങാന്‍ പോകുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട് രാത്രികാലങ്ങളില്‍ വൈകി ഉറങ്ങാന്‍ കിടക്കുന്നതും ജോലി ചെയ്യുന്നതും പലപ്പോഴും പലവിധ രോഗങ്ങളെയും ക്ഷണിച്ചുവരുത്താന്‍ ഇടയാക്കാറുണ്ട്.

തുടര്‍ച്ചയായ രാത്രികാല ജോലികള്‍ പ്രതിരോധശേഷിയെ ബാധിക്കുന്നതിനൊപ്പം മറ്റ് പല വിധ അപര്യാപ്തകള്‍ക്കും കാരണമാകും. ഇത്തരം സാഹചര്യങ്ങളില്‍ ചില ഭക്ഷണക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആരോഗ്യം നിലനിര്‍ത്തുകയും ഒപ്പം മനസ്സിന്  സന്തോഷം നല്കുകയും ചെയ്യും.

1. ഓരോ മൂന്നു മണിക്കൂര്‍ കൂടുമ്പോഴും ലഘുവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക. ഡ്രൈഫ്രൂട്ട്സാണ് ഇതിന് ഏറ്റവും നല്ലത്. ഉദാഹരണത്തിന് വാള്‍നട്‌സ്, പീനട്‌സ്, കഷ്യൂസ് മുതലായവ.ഇവയിലെല്ലാം സമൃദ്ധമായി പ്രോട്ടീനുണ്ട്.

2. ചിലരുണ്ട് രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി ചായയോ കാപ്പിയോ കുടിക്കും. ഇത് ദഹനപ്രക്രിയയെ  ദോഷകരമായി ബാധിക്കും. പകരം ഇഷ്ടമുള്ള പഴങ്ങള്‍ കഴിക്കുക.

.3. പച്ചക്കറികൊണ്ടോ പഴങ്ങള്‍ കൊണ്ടോ ഉളള ജ്യൂസ് ഉപയോഗിക്കുക. ഇത് കൂടുതല്‍ എനര്‍ജി നല്കാന്‍ സഹായിക്കും.

4. ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന പാടേ കിടക്കാതിരിക്കുക. പകരം ലഘുവായ ചില വ്യായാമങ്ങള്‍ ചെയ്തതിന് ശേഷം മാത്രം ഉറങ്ങാന്‍ കിടക്കുക. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം നല്കുകയും ചെയ്യും.

5. ബ്രേക്ക് ഫാസ്റ്റ് എപ്പോഴും ലഘുവായിരിക്കട്ടെ. ഒപ്പം ഒന്നോ രണ്ടോ സ്പൂണ്‍ തേന്‍കലര്‍ത്തിയ ഒരു ഗ്ലാസ് പാലും ഉൾപ്പെടുത്തുക.

6. ഉറങ്ങാന്‍ കിടക്കുന്ന സമയം പലപ്പോഴായി മാറ്റിമറിക്കരുത്. ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും കൃത്യസമയത്തായിരിക്കാന്‍ ശ്രമിക്കുക.

7. വയര്‍ നിറച്ച് അത്താഴം കഴിച്ചതിന് ശേഷം ജോലി ചെയ്യാതിരിക്കുക. വയറിന് ഗുണപ്രദവും പോഷകസമൃദ്ധവുമായ ലഘുഭക്ഷണം ശീലമാക്കുക. ഇത് എനര്‍ജി നൽകുകയും ജോലിയില്‍ ശ്രദ്ധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.