Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരളിനെ കാക്കാൻ ഈ 8 ശീലങ്ങൾ ഒഴിവാക്കാം

sugar-liver

ചെറിയ വേദനയ്ക്കുപോലും വേദനസംഹാരികൾ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? പ്രത്യേകിച്ച് ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ എങ്കില്‍ ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത്തരം ശീലങ്ങള്‍ നിങ്ങളുടെ ലിവറിന് അപകടം ക്ഷണിച്ചുവരുത്തും. വേദനസംഹാരികളുടെ അമിതമായ ഉപയോഗം ലിവറിനും കിഡ്‌നിയ്ക്കും ദോഷം വരുത്തുന്നവയാണ്.

കരളിന് ദോഷം ചെയ്യുന്നതില്‍ മുമ്പില്‍ നില്ക്കുന്ന ഒരു ടാബ്‌ലറ്റാണ് പാരസെറ്റമോള്‍. അമിതമായ പാരസെറ്റമോള്‍ ഉപയോഗം ലിവറിനെ അപകടത്തിലാക്കും.

അതുപോലെ തന്നെ ചില പരസ്യങ്ങളില്‍ ആകൃഷ്ടരായി ഫിറ്റ് ആകാനും സ്ലിം ആകാനുമെല്ലാം അത്തരം മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നവരും ഉണ്ട്. ഈ മരുന്നുകള്‍ കരളിന് ദോഷം ചെയ്യുന്നവയാണ്. ഉറക്കക്കുറവാണ് ലിവറിന്റെ മറ്റൊരു വില്ലന്‍.  ഉറക്കമില്ലായ്മ ലിവറിന്  ഉയര്‍ന്ന പ്രഷര്‍ കൊടുക്കും. ദിവസവും എട്ട് മണിക്കൂര്‍ നേരം ഉറക്കം ശരീരത്തിന്റെ എല്ലാ അവയവങ്ങള്‍ക്കും എന്നതുപോലെ കരളിനും ഗുണം ചെയ്യും. 

അമിതമായ പ്രോട്ടീന്‍ ഉപയോഗവും കരളിന് നല്ലതല്ല. കരള്‍ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത് വലിയ തോതില്‍ പങ്കുവഹിക്കുന്നുണ്ട്. ലിവറിന് അപകടം വരുത്തിവയ്ക്കുന്നവയില്‍  പ്രധാനപങ്കു വഹിക്കുന്നുണ്ട് പൊണ്ണത്തടി. പ്രഭാതഭക്ഷണം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് ഒഴിവാക്കുന്നതും ലിവറിന്റെ പ്രവര്‍ത്തനങ്ങളെ  പ്രതികൂലമായ രീതിയില്‍ ബാധിക്കും.

മദ്യപാനവും പുകവലിയും കരളിന് ഹാനികരമാണെന്ന കാര്യവും ഓര്‍മ്മയിലുണ്ടാവട്ടെ.