ബ്രേക്ക്ഫാസ്റ്റിനൊപ്പം ചോക്ലേറ്റ് കഴിച്ചാലോ?

ചോക്ലേറ്റില്‍ ഒരു ദിവസം തുടങ്ങിയാലോ? ആ ദിവസം വളരെ നന്നായിരിക്കുമെന്നാണ് പുതിയ ആരോഗ്യപഠനങ്ങള്‍ പറയുന്നത്. അതിരാവിലെ ചോക്ലേറ്റ് നുണഞ്ഞ് ദിവസം ആരംഭിച്ചാല്‍ ആ ദിവസം ആരോഗ്യപരമായി വളരെ നല്ലതായിരിക്കുമത്രെ. ഫുഡ് ട്രെന്‍ഡ് എക്‌സ്‌പേര്‍ട്ട് ലിസ് മോസ്‌ക്കോയുടേതാണ് ഈ അഭിപ്രായം. 

സൈറക്യൂസ് യൂണിവേഴ്‌സിറ്റി അടുത്തിടെ നടത്തിയ പഠനം പറയുന്നത് ഡാര്‍ക്ക് ചോക്ലേറ്റ് ഉപയോഗിക്കുന്നത് ധാരണാശക്തി വർധിപ്പിക്കാന്‍ വളരെ ഗുണം ചെയ്യുമെന്നാണ്. മറ്റൊരു പഠനം അവകാശപ്പെടുന്നത് ചോക്ലേറ്റ് കഴിക്കുന്നത് തൂക്കം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്.

ടെല്‍ അവൈവ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും പ്രഭാതഭക്ഷണത്തില്‍ ചോക്ലേറ്റ് ഉള്‍പ്പെടുത്തണമെന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട്. പ്രഭാതത്തില്‍ നമ്മുടെ മെറ്റബോളിസത്തെ അത് കൂടുതല്‍ ക്രിയാത്മകമാക്കുമത്രെ.