ശ്രീദേവിയുടെ മരണം സ്ത്രീകളെ ഓർമ്മിപ്പിക്കുന്നത്?

ചലച്ചിത്രതാരം ശ്രീദേവി  ഹൃദയസ്തംഭനം മൂലം ആകസ്മികമായി മരണമടഞ്ഞതോടെ സ്ത്രീകളിലെ ഹൃദ്രോഗസാധ്യതയെക്കുറിച്ചും ഹൃദയസംബന്ധമായ മറ്റ് അസുഖങ്ങളെക്കുറിച്ചുമുള്ള ചിന്തകള്‍ക്ക്  കൂടുതല്‍ ഗൗരവം വന്നിരിക്കുകയാണ്. യുഎസില്‍ നടത്തിയ ഒരു പഠനം പറയുന്നത് ഹൃദ്രോഗബാധയെത്തുടര്‍ന്നുള്ള  വിദഗ്ധ ചികിത്സ പലപ്പോഴും പുരുഷന്മാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കുറവാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്നാണ്.

300,000 ത്തോളം  കാര്‍ഡിയാക് അറസ്റ്റുകള്‍ ഓരോ വര്‍ഷവും യുഎസിലെ ആശുപത്രികള്‍ക്കു പുറത്ത് സംഭവിക്കുന്നുണ്ട്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേര്‍ണലില്‍ പറയുന്നു. ഇത്തരം സാഹര്യങ്ങളില്‍ 2005 ല്‍ ആറു ശതമാനം മാത്രമായിരുന്നു അതിജീവനസാധ്യതയെങ്കില്‍ 2012 ആയപ്പോഴേക്കും അത് എട്ട് ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. പുതിയ പഠനം പറയുന്നത് 2003 നും 2012 നും ഇടയില്‍ 1.44 മില്യന്‍ ഹൃദയസ്തംഭനങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ്. ഇതില്‍ 45 ശതമാനവും സ്ത്രീകളാണ്. പലപ്പോഴും പുരുഷന്മാരേക്കാൾ ആരോഗ്യക്കുറവുള്ളവരാണ് ഇവർ എന്നുള്ളതാണ്.

ഹൃദ്രോഗബാധയെത്തുടര്‍ന്ന് 62 പുരുഷന്മാര്‍ മരിക്കുമ്പോള്‍ സ്ത്രീകളുടെ എണ്ണം 64 ആണ്. കൊറോണറി ആന്‍ജിയോഗ്രാഫിക്ക് വിധേയരാകുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ സംബന്ധിച്ച് 25 ശതമാനം കുറവാണ്. ആശുപത്രിയിലെത്തിക്കഴിഞ്ഞിട്ടും സ്്ത്രീകള്‍ക്ക് ലഭിക്കുന്ന ചികിത്സകളുടെ കുറവാണ് അവരുടെ മരണനിരക്ക് കൂട്ടുന്നതെന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ വെയില്‍ കോര്‍ണെല്‍ മെഡിക്കല്‍ കോളജിലെ ഡോ. ലൂക്ക് കിം പറയുന്നു. 

Tribute to Sridevi - Watch Video >>

കൂളിങ് തെറാപ്പിക്ക്  സ്ത്രീകള്‍ സന്നദ്ധത പ്രകടിപ്പിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് വിമന്‍സ് കാര്‍ഡിയോ വാസ്‌ക്കുലര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ  ലെസ്‌ലി ചോ പറയുന്നു. അത്തരമൊരു തീരുമാനം ഡോക്ടറാണ് എടുക്കേണ്ടത്. ഒരിക്കലും രോഗിയല്ല.  സ്ത്രീയെയും പുരുഷനെയും ഒരുപോലെ ചികിത്സിക്കേണ്ടതാണ്. ഡോക്ടര്‍ തുറന്നുപറയുന്നു.

സ്ത്രീകള്‍ ഹൃദ്രോഗസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്നും ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു. ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങളുടെ ലക്ഷണങ്ങള്‍, ചെസ്റ്റ് പ്രഷര്‍,ശ്വാസം വലിക്കാനുള്ള ബുദ്ധിമുട്ട് വർധിച്ചുവരുന്നത് എന്നിവയെല്ലാം ഉദാഹരണം മാത്രം. ഹൃദയത്തെ സംബന്ധിക്കുന്ന ഏതെങ്കിലും ബുദ്ധിമുട്ടുകള്‍ ആവര്‍ത്തിച്ചുവന്നാല്‍ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണേണ്ടതുമാണ്.