Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിപ്രഷനും സ്ട്രോക്കും ഇല്ലാതാക്കാൻ ഈ ഭക്ഷണങ്ങൾ സഹയിക്കും

carrot-juice

ഭക്ഷണമാണ് ആരോഗ്യം. ചില ഭക്ഷണശീലങ്ങള്‍ ഒഴിവാക്കുകയോ ചിലത് കൂട്ടിച്ചേര്‍ക്കുകയോ ചെയ്താല്‍ ആരോഗ്യം  ഉണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അതുപോലെ സ്‌ട്രോക്കിന്റെയും ഡിപ്രഷന്റെയും സാധ്യതകളെ കുറയ്ക്കാനും ഭക്ഷണത്തിന് കഴിവുണ്ട്. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ പഠനം പറയുന്നത് ആളുകള്‍ ഭക്ഷണത്തില്‍ പച്ചക്കറിയും പഴങ്ങളും ധാന്യങ്ങളും ഉള്‍പ്പെടുത്തുമ്പോള്‍ അത് വിഷാദം കുറയ്ക്കുമെന്നാണ്.  

പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പുറമെ ഫാറ്റ് ഫ്രീയോ അല്ലെങ്കില്‍ ലോ ഫാറ്റ് ഡയറി പ്രൊഡക്റ്റുകളോ ഉപയോഗിക്കുന്നതും വിഷാദത്തിനും സ്‌ട്രോക്കിനും പരിഹാരമാണ്. ഉയര്‍ന്ന രീതിയില്‍ കൊഴുപ്പും മധുരവും അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തില്‍ പരിധി വയ്‌ക്കേണ്ടതുമുണ്ട്.

വിഷാദം പ്രായപൂര്‍ത്തിയായവരില്‍ പലരിലും കാണുന്ന പൊതുഘടകമാണ്. ഓര്‍മ്മക്കുറവ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ സ്‌ട്രോക്കിന് കാരണമാകാറുണ്ട്. മരുന്ന് കഴിച്ച് കൊളസ്‌ട്രോളും ബിപിയും നിയന്ത്രിക്കുന്നതിന് പകരം ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ഡയറ്റില്‍ ശ്രദ്ധ കൊടുക്കുകയും ചെയ്യുക. ഇതേക്കുറിച്ച് പഠനം നടത്തി പ്രബന്ധം തയാറാക്കിയ ലൗറല്‍ ചെറിയാന്‍ പറയുന്നു.

ഡിപ്രഷന്‍ കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഡയറ്റ് എന്നാണ്  ലൗറല്‍ അഭിപ്രായപ്പെടുന്നത്. ശരാശരി 81 വയസ് പ്രായം വരുന്ന 964 പേരെ മൂന്നുഗ്രൂപ്പുകളായി തിരിച്ചു അവരുടെ ഭക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍  വളരെ കുറഞ്ഞ അളവില്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുകയും കൂടുതലായി മാംസഭക്ഷണം കഴിക്കുകയും ചെയ്യുന്നവരില്‍ വിഷാദത്തിനുള്ള ലക്ഷണങ്ങള്‍ കൂടുതലായും മറ്റുള്ളവര്‍ മറിച്ചും കണ്ടതായിട്ടാണ് ഈ പഠനം വ്യക്തമാക്കിയത്. 

പാശ്ചാത്യരീതിയിലുള്ള ഭക്ഷണശീലങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. തലച്ചോര്‍ ആരോഗ്യത്തോടെ നിലനിര്‍ത്താനും ഡിപ്രഷന്‍ തടയാനും പോഷകസമ്പുഷ്ടമായ ഭക്ഷണശീലങ്ങള്‍ നടപ്പിലാക്കേണ്ടത് അത്യാവശ്യം തന്നെ.