മാര്യേജ് ആക്റ്റും താലിയുമൊന്നും കൂടാതെ അമ്മയാകുന്ന സ്ത്രീകളുടെ എണ്ണംകഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി വർധിച്ചിരിക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഐവിഎഫ് വഴിയാണ് സിംഗിള്‍ പേരന്റ് ആകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഗര്‍ഭം ധരിക്കുന്നത്.
ഓരോ വര്‍ഷവും ഇപ്രകാരം അമ്മമാരാകുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. 2014 ല്‍ 942 സ്ത്രീകളാണ് വന്ധ്യതാക്ലിനിക്കുകളില്‍ പേരു ചേര്‍ത്തിരുന്നതെങ്കില്‍ 2016 ആയപ്പോഴേയ്ക്കും അത് 1,272 ആയി വര്‍ധിച്ചു.
രണ്ടുവര്‍ഷത്തിനിടയില്‍ ഇത് 35 ശതമാനം വർധിച്ചിട്ടുമുണ്ട്. വളരെ ചെലവേറിയ ഒരു ചികിത്സയായതിനാല്‍ വിദേശരാജ്യങ്ങളില്‍ പല സ്ത്രീകളും തങ്ങളുടെ അണ്ഡം മറ്റു ദമ്പതികള്‍ക്ക് നൽകി ചിലവു പരിഹരിക്കാന്‍ ശ്രമിക്കുന്നതായും വാര്‍ത്തകളിൽ പറയുന്നു. ഐവിഎഫ് തിരഞ്ഞെടുക്കുന്ന സ്ത്രീകളില്‍ അഞ്ചില്‍ ഒന്നും 40 നും 42 നും ഇടയില്‍ പ്രായമുള്ളവരാണ്.