സിസേറിയന്‍ വർധിച്ചുവരുന്ന കാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. എന്നാല്‍ ഈ സിസേറിയനിലൂടെ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ഏതെല്ലാം രീതിയില്‍ ദോഷം ചെയ്യും എന്ന് അറിയാമോ? സിസേറിയനിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കൂടുതലാണെന്നാണ് പുതിയ സര്‍വേ പറയുന്നത്. മെറ്റബോളിക് ഡിസോര്‍ഡേഴ്‌സ്, പൊണ്ണത്തടി, പ്രമേഹം, എക്‌സിമ എന്നിവയ്ക്ക് സിസേറിയനിലൂടെ പുറത്തുവന്ന കുട്ടികള്‍ക്ക് സാധ്യത കൂടുതലാണത്രെ.
സാധാരണ കുട്ടികളേക്കാള്‍ മൂന്നിരട്ടി രോഗസാധ്യത കൂടുതലാണ് സിസേറിയനിലൂടെ ജനിച്ച കുട്ടികൾക്ക്. 20 നും 35 നും ഇടയില്‍ പ്രായമുള്ള സങ്കീര്‍ണ്ണതകളില്ലാതെ പ്രസവിച്ച സ്ത്രീകളെയും കുഞ്ഞുങ്ങളെയും മറ്റുള്ളവരെയും തമ്മില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അഞ്ചു വയസ്സു കഴിയുമ്പോള്‍ മുതല്‍ ജീവിതത്തെ മുഴുവന്‍ ഗുരുതരമായി ബാധിക്കാവുന്ന രോഗങ്ങള്‍ ഈ കുട്ടികള്‍ക്കുണ്ടാകാനുള്ള സാധ്യതയുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിസേറിയന്‍ നിരക്ക് കൂടിവരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമ്മമാരെ മാത്രമല്ല കുട്ടികളേയും ഇത് ബാധിക്കുന്നുണ്ട്. ഗര്‍ഭധാരണവും പ്രസവവും സ്വഭാവികമായ പ്രതിഭാസമാകേണ്ടതാണ്. എന്നാല്‍ മെഡിക്കല്‍ ഇടപെടലുകള്‍ അതിന്റെ സ്വഭാവികതയ്ക്ക് മാറ്റം വരുത്തുന്നു :- ഒബ്‌സ്ട്രീഷ്യന്‍ ഡോ. എ ശാന്തി പറയുന്നു. ജീവിതശൈലിയില്‍ വന്ന മാറ്റമാണ് സിസേറിയന്‍ നിരക്ക് കൂടാനുള്ള കാരണമായി മെഡിക്കല്‍ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.