കുഞ്ഞുങ്ങൾ ഉടനെ വേണ്ട എന്ന തീരുമാനമെടുക്കുമ്പോൾ പല സ്ത്രീകളും അതിനുവേണ്ടി ആശ്രയിക്കുന്നത് ഗർഭനിരോധന ഗുളികകളെയാണ്. ജനനനിയന്ത്രണം എന്ന ലക്ഷ്യത്തോടെ ഉപയോഗിക്കുന്ന ചില ഗുളികകള്‍ സ്ത്രീകളുടെ ശരീരത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഇതുകൂടാതെ സ്ത്രീകളുടെ മാനസിക നിലയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നുമാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഡിപ്രഷനാണ് ഇങ്ങനെയുണ്ടാകുന്ന രോഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന ലോകത്തിലെ 100 മില്ല്യന്‍ സ്ത്രീകളും ഡിപ്രഷന്റെ ഇരകളായി മാറുന്നുണ്ട് എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സെക്‌സ് ഹോര്‍മോണുകള്‍ തലച്ചോര്‍ സംബന്ധമായ വൈകാരികവും ചിന്താപരവുമായ മണ്ഡലങ്ങളെ സ്വാധീനിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
എന്നാല്‍ ഗര്‍ഭനിരോധന ഗുളികകളിലെ പ്രോജസ്ട്രോൺ (progesterone) ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് സ്ത്രീകളിലെ വിഷാദ പ്രവണതയെ സ്വാധീനിക്കുകയും ചെയ്യുന്നു. ഹോര്‍മോണിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ സ്ത്രീകളിലെ പെരുമാറ്റങ്ങള്‍ക്കും മൂഡ് വ്യതിയാനങ്ങള്‍ക്കും കാരണമാകുന്നു.