Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടർമാർ വിശ്വസിക്കുന്നില്ല, ഗർഭിണിയാണെന്ന് ആണയിട്ട് 70 വയസ്സുകാരി

x-default പ്രതീകാത്മക ചിത്രം.

എഴുപതുവയസ്സുള്ള സ്ത്രീ ഗർഭിണിയാകുമോ? ഈ സംശയത്തോടെയാണ് ലോകം ആ വാർത്ത വായിച്ചത്.  മെക്‌സിക്കോയിലെ മരിയ ഡി ല ലൂസ് എന്ന എഴുപതുവയസ്സുകാരി അവകാശപ്പെടുന്നത് താന്‍ ആറു മാസം ഗര്‍ഭിണിയാണെന്നാണ്. പിറക്കാൻ പോകുന്നത് തന്റെ എട്ടാമത്തെ കുഞ്ഞാണെന്നും മരിയ പറയുന്നു. അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിലൂടെയാണ് മരിയ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയത്.

എന്നാല്‍ മരിയ തന്റെ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. ഐവിഎഫ് വഴിയാണോ അതോ മറ്റ് കൃത്രിമഗര്‍ഭധാരണ രീതികള്‍ സ്വീകരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും അവര്‍ വിശദീകരിക്കുന്നില്ല. താന്‍ ഗര്‍ഭിണിയാണോയെന്ന സംശയം ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് മരിയയ്ക്ക് തോന്നിയതത്രെ. 

കാലിന് ചെറിയൊരു പരിക്കു‌പറ്റി തലകറക്കവും ക്ഷീണവും അനുഭവപ്പെട്ട് ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ സ്കാനിങ്ങിലാണ് ഗർഭം സ്ഥിരീകരിച്ചതെന്ന് അവർ പറയുന്നു. നിലവില്‍ ലോകത്തില്‍ ഏറ്റവും  പ്രായം കൂടിയ അമ്മ  എന്ന ഖ്യാതി ബൗസാദാ ഡി ലാറാക്കാണ്. ഇരട്ട ആണ്‍കുട്ടികള്‍ക്ക് 2006 ഡിസംബറില്‍ ജന്മം നൽകുമ്പോള്‍ അവര്‍ക്ക് 66 വയസായിരുന്നു പ്രായം. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങള്‍ക്ക് 1.6 കിലോഗ്രാം തൂക്കവുമുണ്ടായിരുന്നു. മരിയ പ്രസവിക്കുകയാണെങ്കില്‍ ബൗസാദയുടെ  നിലവിലുള്ള റെക്കോര്‍ഡ് മറികടക്കും.