ഒരു പായ കിട്ടിയാൽ ഇപ്പോൾ ഉറങ്ങും എന്ന മട്ടിലാണ് ഓഫീസിൽ നിന്ന് വീട്ടിലെത്തുന്നത്. വൈകുന്നേരത്തെ ഭക്ഷണം, കുട്ടികളുടെ ഹോംവർക്ക് തുടങ്ങി ഉത്തരവാദിത്തങ്ങൾ കുന്നോളമുണ്ടെങ്കിലും ഒന്നും ചെയ്യാൻ ഉത്സാഹം തോന്നാതെ എവിടെയെങ്കിലും ക്ഷീണിച്ചിരിക്കും. ഇതിനൊക്കെ പുറമെയാണ് കാരണമറിയാത്ത ഒരു സങ്കടം വന്ന് മനസ്സിനെ മൂടുന്നത്. ഈ ലക്ഷണങ്ങളൊക്കെ ചിലപ്പോൾ മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്ന രോഗത്തിന്റെ ലക്ഷണങ്ങളാകം.
എന്താണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ്?
നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു അസുഖമാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ്. തലച്ചോറിലെയും സുഷുമ്നയിലെയും ഞരമ്പുകോശങ്ങളുടെ ആവരണം നശിച്ചുപോകുന്ന അവസ്ഥയാണിത്. തന്മൂലം ഞരമ്പുകോശങ്ങൾ തമ്മിലുള്ള ആശയവിനിമയം തകരാറിലാവുന്നു. മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിച്ചവരുടെ ഇന്ദ്രിയങ്ങളുടെ പ്രവർത്തനം തകരാറിലാകകയും, പേശീതളർച്ച, ശരീരവേദന, സ്പർശനശേഷിക്കുറവ് എന്നീ രോഗലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
മൾട്ടിപ്പിൾ സ്ക്ലീറോസിസിന്റെ ലക്ഷണങ്ങൾ
എല്ലാ രോഗങ്ങളും പ്രതിരോധശേഷിയെ ബാധിക്കുന്നവയാണ്. മൾട്ടിപ്പിൾ സ്ക്ലീറോസിസും ഇതില്‍ ഉള്‍പ്പെടുന്നു. സ്ത്രീകളില്‍ ഇത് ബാധിക്കുന്നതിന്റെ ആദ്യ ലക്ഷണമായി അവരുടെ ആര്‍ത്തവം നിലയ്ക്കാറുണ്ട്. ചില സ്ത്രീകളില്‍ ചില പ്രത്യേക അവസരങ്ങളില്‍ ആര്‍ത്തവക്രമത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. അത് അത്ര ഗൗരവത്തിലെടുക്കേണ്ട വിഷയമല്ലെങ്കിലും മൂന്നോ അതിലധികമോ മാസങ്ങളിൽ ഇപ്രകാരം ആവര്‍ത്തനം സംഭവിച്ചാൽ തീര്‍ച്ചയായും വിദഗ്ധനായ ഒരു ഡോക്ടറിന്റെ സേവനം ഉറപ്പുവരുത്തണം.
ഉറക്കവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍, മൂഡ് വ്യതിയാനങ്ങള്‍, വൈകാരികവും മാനസികവുമായ ക്രമഭംഗങ്ങള്‍ എന്നീ അവസ്ഥകൾ മറ്റു പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാമെങ്കിലും 60 % വും മൾട്ടിപ്പിൾ സ്ക്ലീറോസിസിന്റെ ഭാഗമായി കണ്ടുവരുന്ന ലക്ഷണങ്ങളാണെന്ന് വിദഗ്ദര്‍ പറയുന്നു. ഡിപ്രഷന്‍, വളരെ പെട്ടെന്നുള്ള മൂഡ് മാറ്റം, നിയന്ത്രിക്കാനാവാത്ത കരച്ചിലും ചിരിയും എന്നിവയെല്ലാം വിരൽ ചൂണ്ടുന്നത് ഈ രോഗം വരാനുള്ള സാധ്യതയിലേക്കാണ്.
ശരീരത്തിന്റെ സംവേദനക്ഷമതയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ തോന്നലുകള്‍ ഉണ്ടാകുന്നതും സാധാരണയാണ്. തുടര്‍ച്ചയായ ശരീരവേദന, വിവരിക്കാനാവാത്ത വിധത്തിലുള്ള തളര്‍ച്ച, മസിലുകള്‍ക്കുണ്ടാകുന്ന സ്റ്റിഫ്‌നസ്സ് എന്നിവയെൊക്കെയാണ് മറ്റു ലക്ഷണങ്ങൾ. കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇത്തരക്കാര്‍ക്ക് ഉണ്ടാകാറുണ്ട്. വിവിധ നിറങ്ങളെ വേര്‍തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിയാതെ പോകുന്നു. മറവിയാണ് മറ്റൊരു ലക്ഷണം. ഏറ്റവും പ്രിയപ്പെട്ടവരുടെ പോലും ജന്മദിനങ്ങള്‍ മറന്നുപോകുക, ഒരു ആഴ്ചയില്‍ തന്നെ ഒന്നിലധികം തവണ താക്കോല്‍ മറന്നുപോകുക എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണമായി കണ്ടുവരാറുണ്ട്.
ധാരാളം വെള്ളം കുടിക്കുമ്പോൾ അതിനനുസരിച്ച് മൂത്രവിസര്‍ജ്ജനം സംഭവിക്കുന്നില്ലെങ്കിലും ശ്രദ്ധിക്കണം വെര്‍ട്ടിഗോ അഥവാ ചെവിയുടെ ബാലന്‍സ് നഷ്ടപ്പെടലും ഈ രോഗത്തിന്റെ ലക്ഷണമായി കണ്ടുവരാറുണ്ട്. ഇയര്‍ബാലൻസ് പ്രശ്‌നങ്ങളെല്ലാം ഈ രോഗത്തിന്റെ കാരണമാണെന്ന് കരുതരുത്. ടാബ്്‌ലറ്റ്, സെല്‍ഫോണ്‍ എന്നിവയില്‍ ടൈപ്പ് ചെയ്യാനും അതുപയോഗിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നതും ഗൗരവമായിത്തന്നെ കാണണം. അതുപോലെ ചൂടോ തണുപ്പോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്തതും എല്ലാസമയവും ഒരുപോലെ ക്ഷീണം തോന്നുന്നതും ഈ രോഗത്തിന്റെ ലക്ഷണമായി കണ്ടുവരാറുണ്ട്. എന്നാല്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍, വിറ്റാമിന്റെ അപര്യാപ്തത, അനീമിയ എന്നിവകൊണ്ടും ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാറുണ്ട്. പലതരം രോഗലക്ഷണങ്ങളുമായി ഡോക്ടറെ ചെന്നുകാണുകയും പരിശോധനകളില്‍ എല്ലാം നെഗറ്റീവായി കാണുകയും പക്ഷേ അപ്പോഴും അസുഖം വിട്ടുമാറാതെ തോന്നുകയും ചെയ്താലും ഈ രോഗത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ല.
ഇങ്ങനെയൊക്കെ പറയുമ്പോഴും ഒരു കാര്യം ഓര്‍മ്മയിലുണ്ടാവണം.. പലതരം രോഗങ്ങള്‍ക്കും പൊതുവായി കാണപ്പെടുന്നത് ഒരേ പോലെയുള്ള രോഗലക്ഷണങ്ങളാണ്. അതുകൊണ്ട് മേൽപ്പറഞ്ഞ രോഗലക്ഷണങ്ങള്‍ കണ്ടതുകൊണ്ട് മാത്രം രോഗം മൾട്ടിപ്പിൾ സ്ക്ലീറോസിസ് ആണെന്ന്് സ്വയം വിധിയെഴുതരുത്. വിദഗ്ദമായ രോഗനിര്‍ണ്ണയം ഇവിടെ ഇക്കാര്യത്തില്‍ അത്യാവശ്യമാണ്.