വണ്ണം കുറയ്ക്കാന്‍ പെടാപ്പാട് പെടുന്ന വ്യക്തിയാണോ നിങ്ങള്‍ ഹെല്‍ത്ത് ആന്റ് ഫിറ്റ്‌നസ് ജേര്‍ണല്‍ അടുത്തയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനം അവകാശപ്പെടുന്നത് നാരുകള്‍ അടങ്ങിയതും കൊഴുപ്പ് കുറഞ്ഞതുമായ ആഹാരം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് തൂക്കം കുറയ്ക്കാനും അരക്കെട്ടില്‍ അടിഞ്ഞുകൂടികിടക്കുന്ന കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുമെന്നാണ്. ഏതൊക്കെയാണ് തൂക്കം കുറയ്ക്കാനായി അനുദിനവും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണം എന്നല്ലേ, പറയാം.
ഓട്‌സ്
ഓട്‌സില്‍ ധാരാളമായി നാര് അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരത്തില്‍ നിന്ന് ബിലി ആസിഡ്( bile acid) പുറന്തള്ളാനും ഇത് സഹായിക്കും. കൊളസ്‌ട്രോളില്‍ നിന്നാണ് ഈ ആസിഡ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഭക്ഷണത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍സഹായിക്കും. പ്രോട്ടീന്‍ സമ്പുഷ്ടം കൂടിയാണ് ഓട്‌സ്.
ബെറീസ്( berrise)
നാര് അധികം അടങ്ങിയിട്ടുള്ള ഒരു പഴവര്‍ഗ്ഗമാണ് ബെറി. പ്രഭാതഭക്ഷണത്തില്‍ ഇത് സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് കൊഴുപ്പ് കുറയ്ക്കാന്‍ ഏറെ സഹായകമാണ്.
ചണവിത്ത്( flaxseessd)
ചണവിത്തില്‍ ഒമേഗ 3 ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരും ഇതിലുണ്ട്. കൊഴുപ്പ് കുറയ്ക്കാന്‍ മാത്രമല്ല ഹൃദയാരോഗ്യത്തിനും നല്ലതാണ് ഇത്. പൊടിച്ചോ നനച്ചുകുതിര്‍ത്തോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
നട്‌സ്
ഒരു കൈപിടി നട്‌സ് എല്ലാ ദിവസവും കഴിക്കൂ. ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊഴുപ്പ് കുറയ്ക്കാനും സഹായകമായ ഘടകങ്ങള്‍ വന്‍തോതില്‍ നട്‌സില്‍ അടങ്ങിയിട്ടുണ്ട്.