സ്ത്രീകളിൽ ഹൃദ്രോഗം കൂടുന്നോ?

പ്രതീകാത്മക ചിത്രം.

സ്ത്രീകളെ  ബാധിക്കുന്ന രോഗങ്ങള്‍ ഗര്‍ഭാശയകാന്‍സറും ബ്രെസ്റ്റ് കാന്‍സറും മാത്രമാണോ? അത്തരം രോഗങ്ങള്‍ മാത്രമേ സ്ത്രീകളെ ബാധിക്കാറുള്ളൂ എന്നാണ് പലരുടെയും ധാരണ. എന്നാല്‍ പുരുഷന്മാരെ ബാധിക്കുന്ന പല രോഗങ്ങളും സ്ത്രീകളെയും പിടികൂടാറുണ്ട്. അതിലൊന്നാണ് ഹൃദ്രോഗങ്ങള്‍. സാധാരണയായി ഹൃദയസ്തംഭനം പുരുഷന്മാര്‍ക്ക് മാത്രമാണ് എന്നാണ് കരുതപ്പെടുന്നത്. പക്ഷേ ലോകമെങ്ങുമുള്ള സ്ത്രീകളുടെ മരണത്തിന് പ്രധാനകാരണങ്ങളിലൊന്ന് അവരുടെ ഹൃദ്രോഗമാണ്. പുകവലി, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയാണ് ഇതിന് കാരണം. നെഞ്ചുവേദന, അസ്വസ്ഥതകള്‍, പുറംവേദന, ദഹനക്കുറവ്, ഓക്കാനം, ഛർദി, വിളര്‍ച്ച, ശ്വാസതടസ്സം തുടങ്ങിയവയാണ് ഹൃദയസ്തംഭനത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. 

ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായുള്ള വ്യായാമം, പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങൾ ഉപേക്ഷിക്കുക എന്നീ കാര്യങ്ങൾ  ശീലമാക്കിയാൽ ഒരുപരിധി ൡ രോഗങ്ങളെ അകറ്റി നിർത്താം. വയറ്റിലെ കാന്‍സറാണ് സ്ത്രീകളുടെ മരണത്തിലേക്ക് നയിക്കുന്ന മറ്റൊരു കാരണം. കൊളോറെക്ടല്‍( colorectal) കാന്‍സറാണ് മറ്റൊന്ന്. ഒസ്റ്റിയോപൊറോസിസ് പോലെയുള്ള അസ്ഥിസംബന്ധമായ അസുഖങ്ങള്‍ അമ്പത് വയസ്സിന് മേല്‍ പ്രായമുള്ള സ്ത്രീകളെ പിടികൂടാറുണ്ട്. 

ബ്രെസ്റ്റ്, ഗര്‍ഭാശയ, മൂത്രാശയകാന്‍സര്‍  എന്നിവയ്ക്ക് തുല്യമാണ് ഇടുപ്പിലുണ്ടാകുന്ന പൊട്ടല്‍മൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന അസുഖങ്ങളെന്ന് നാഷനല്‍ ഒസ്റ്റിയോപൊറോസിസ് ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു. ആര്‍ത്രൈറ്റീസാണ് മറ്റൊരുരോഗം.

ബ്രെസ്റ്റ് കാന്‍സര്‍ മൂലം 2011 ല്‍ മാത്രം ലോകവ്യാപകമായി  508,000 സ്ത്രീകള്‍ മരണമടഞ്ഞിട്ടുണ്ട്. അവികസിതവികസിത രാജ്യങ്ങളിലെ സ്ത്രീകളെ ഒന്നുപോലെ ബാധിക്കുന്ന രോഗമാണിത്. ബ്രെസ്റ്റ് കാന്‍സര്‍, കോളോറെക്ടല്‍ കാന്‍സര്‍ എന്നിവയ്ക്ക് പിന്നാലെയാണ്  സ്ത്രീകളില്‍ ശ്വാസകോശ കാന്‍സര്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

അമ്പതു വയസ്സിന് മേല്‍ പ്രായമുള്ള സ്ത്രീകളെ പിടികൂടുന്ന അസുഖമാണ് ഒവേറിയൻ കാന്‍സര്‍. സ്ത്രീകളെ  ബാധിക്കുന്ന മറ്റൊരു രോഗമാണ് വിഷാദം. അത് സ്ത്രീയുടെ ഉറക്കം, ചിന്ത, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ടുകൂടിയാണിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകിയതിന് ശേഷമോ അതിന് മുൻപോ ആര്‍ത്തവവിരാമത്തിന് മുൻപോ വിഷാദരോഗത്തിന് സ്ത്രീകള്‍ അടിപ്പെടാം.