Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളുടെ ചോക്ലേറ്റ് പ്രേമത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തും ഈ വിഡിയോ

കാര്യം മെലിഞ്ഞു സുന്ദരമായ ശരീരത്തോടാണു താൽപര്യമെങ്കിലും ഒരു കഷ്ണം ചോക്ലേറ്റിനു മുന്നിൽ മുട്ടുമടക്കാത്ത സുന്ദരിമാരില്ല. എത്രയൊക്കെ നിയന്ത്രിച്ചാലും ചോക്ലേറ്റ് മുന്നിൽക്കണ്ടാൽ പല സുന്ദരിമാരുടെയും ഡയറ്റ്ചാർട്ട് തെറ്റുകയാണു പതിവ്.

സുന്ദരിമാരുടെ ചോക്ലേറ്റ് പ്രേമത്തിനു പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ഇവിടെയൊരു വിഡിയോ. ഹോർമോൺ സന്തുലനവും ആർത്തവ പ്രശ്നങ്ങളുമൊക്കെയായി ബന്ധപ്പെടുത്തിയാണ് സ്ത്രീകളുടെ ചോക്ലേറ്റ് പ്രേമത്തെക്കുറിച്ചും ശാരീരികാവസ്ഥകളെക്കുറിച്ചും വിഡിയോയിൽ വിശദീകരിക്കുന്നത്.

ആർത്തവത്തിനു മുമ്പും ആർത്തമ സമയത്തും അതിനു ശേഷവും സ്ത്രീ ശരീരത്തിൽ സംഭവിക്കുന്ന ശാരീരിക മാനസീകാവസ്ഥകളെയും മൂഡ്മാറ്റത്തെയും കാര്യകാരണസഹിതം വിശദീകരിച്ചുകൊണ്ടാണ് സ്ത്രീകൾ എന്തുകൊണ്ട് ചില സമയത്ത് മധുരം കൂടുതൽ ഇഷ്ടപ്പെടുന്നുവെന്ന് ഈ വിഡിയോ കാണിച്ചു തരുന്നത്.

ചില സമയത്ത് സ്ത്രീകളിൽ നിന്നുള്ള അപ്രതീക്ഷിത പ്രതികരണവും അപരിചിതമായ പെരുമാറ്റവും പുരുഷന്മാരിൽപ്പോലും അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്നും അതുകൊണ്ട് പുരുഷന്മാരും ഈ വിഡിയോ തീർച്ചയായും കാണണമെന്നും ഈ വിഡിയോ പറഞ്ഞുവയ്ക്കുന്നു. ചില സമയത്തുണ്ടാകുന്ന തെറ്റിദ്ധാരണകളും അനാവശ്യ ശത്രുതയുമൊഴിവാക്കാൻ ഇത്തരത്തിലുള്ള വിഡിയോ സഹായിക്കുമെന്നും അവർ വിശദീകരിക്കുന്നു.

ആർത്തവ സമയത്തുണ്ടാകുന്ന സ്ത്രീ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ മൂലമാണ് അപ്രതീക്ഷിത മൂഡ്മാറ്റങ്ങളും പ്രസന്നമല്ലാത്ത പെരുമാറ്റങ്ങളും ഉണ്ടാവുന്നതെന്നും കുടുംബാംഗങ്ങളും സഹപ്രവർത്തകരും ഇതു മനസ്സിലാക്കി പ്രവർത്തിച്ചാൽ ഒരു പരിധിവരെ സ്ത്രീകളുമായുണ്ടാവുന്ന ആശയപരമായ പൊരുത്തക്കേടുകൾ ഒഴിവാക്കാമെന്നും വിഡിയോ പറയുന്നു.