നൗഫ് മുഹമ്മദ് അൽ മർവായി; പത്മപുരസ്ക്കാരം ലഭിച്ച ആദ്യ സൗദിവനിത

നൗഫ് മുഹമ്മദ് അൽ മർവായി. : ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

നൗഫ് മുഹമ്മദ് അൽ മർവായി എന്ന പേര് സൗദി അറേബ്യയ്ക്ക് സമ്മാനിക്കുന്നത് അഭിമാനത്തിന്റെ നിമിഷമാണ്. അറബ് യോഗ ഫൗണ്ടേഷൻ സ്ഥാപകയും ആയുർവേദ പ്രചാരകയുമായ നൗഫ് ആണ് പത്മപുരസ്കാരം ആദ്യമായി സൗദിയിലേക്ക് കൊണ്ടുവന്നത്. ഗൾഫ് മേഖലയിലെ ആദ്യ ഔദ്യോഗിക യോഗ ഫൗണ്ടേഷന്റെ സ്ഥാപകയാണ്. 

38 വയസ്സുകാരിയായ നൗഫ് ജിദ്ദ സ്വദേശിനിയാണ്. അറബ് മാർഷൽ ആർട്സ് ഫെഡറേഷൻ സ്ഥാപകൻ മുഹമ്മദ് അൽ മർവായിയുടെ മകളാണ് നൗഫ്. ഗൾഫിലെ ആദ്യത്തെ സർട്ടിഫൈഡ് യോഗ ഇൻസ്ട്രക്ടറാണ് നൗഫ.

20 വർഷത്തിലധികമായി യോഗയുടേയും നാച്ചുറോപതിയുടെയും പ്രചാരകയാണ് നൗഫ. കഴിഞ്ഞ ദിവസം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന റിപ്പബ്ലിക്​ ദിനാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു അവർ.