ഗോസിപ്പുകളോട് പോകാൻ പറ; കൂട്ടുകാരന് പിറന്നാൾ ആശംസകൾ നേർന്ന് ശ്രുതി ഹാസൻ

നിങ്ങൾ പ്രണയത്തിലാണോ? എന്നാ കല്യാണം എന്നൊക്കെ ചോദിച്ച് പുറകേ നടക്കുന്നവരെ കൂസാതെ കൂട്ടുകാരനൊപ്പം ചേർന്ന് അതിസുന്ദരമായ ചിത്രമെടുത്ത് അദ്ദേഹത്തിന് മധുരം നിറഞ്ഞ പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് പരദൂഷണക്കാരുടെ വായടപ്പിച്ചിരിക്കുകയാണ് ശ്രുതിഹാസൻ.

കൂട്ടുകാരൻ മൈക്കിൾ കൊർസൊലെയ്ക്കൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടാണ് ശ്രുതി പിറന്നാൾ ആശംസകൾ നേർന്നത്. എന്റെ ഏറ്റവും നല്ല സുഹൃത്തും കുറ്റകൃത്യങ്ങളിൽ പങ്കാളിയും എന്റെ സഹയാത്രികനും സർവോപരി എപ്പോഴും എന്റെയൊപ്പം ചിരിക്കുന്നവനുമായ നിനക്ക് പിറന്നാൾ ആശംസകൾ എന്ന അടിക്കുറിപ്പോടെയാണ് അതിസുന്ദരമായ ചിത്രം ശ്രുതി പങ്കുവെച്ചത്.

ഇരുവരെയും ചേർത്ത് നിരവധി ഗോസിപ്പുകൾ പുറത്തുവന്നെങ്കിലും ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ ഇരുവരും തയാറായിട്ടില്ല. ചിത്രം പോസ്റ്റ് ചെയ്യേണ്ട താമസം എന്നാണ് വിവാഹം എന്നു ചോദിച്ച് നരവധിയാളുകളാണ് ചിത്രത്തിനു താഴെ കമന്റുകളിടുന്നത്.