കാമഭ്രാന്ത് മൂത്ത് സ്വന്തം അമ്മയെ മാനഭംഗം ചെയ്ത മകൻ അറസ്റ്റിൽ. അശ്ലീലസിനിമകളുടെ ആരാധകനായ യുവാവാണ് സ്വന്തം അമ്മയെ മാനഭംഗം ചെയ്തത്.
ഗുജറാത്തിലെ പലൻപുരിലെ പഠാൻ എന്ന നഗരത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ മാനസീകാഘാതം മൂലം നാൽപ്പത്തിയാറു വയസ്സുകാരിയായ അമ്മ സംഭവം ആരോടും പറഞ്ഞില്ല.
ഒടുവിൽ മനസ്സിന്റെ പിടിവിട്ടുപോവുമെന്നു തോന്നിയപ്പോൾ അവർ ഭർത്താവിനോട് നടന്ന കാര്യങ്ങൾ തുറന്നു പറഞ്ഞു. അദ്ദേഹം മൂത്തമകനെ വിവരങ്ങൾ ധരിപ്പിക്കുകയും അയാളുടെ നിർദേശപ്രകാരം പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. മകൻ നിരന്തരമായി ലൈംഗികകാര്യങ്ങൾ പറഞ്ഞ് തന്നെ ശല്യം ചെയ്യുമായിരുന്നുവെന്നും തന്റേയും അവന്റെ സഹോദരിയുടേയും മുന്നിൽവെച്ചുപോലും അശ്ലീലസിനിമകൾ കാണുമായിരുന്നുവെന്നും ആ അമ്മ പറയുന്നു.
അമ്മയുടെ പരാതിയെത്തുടർന്ന് മാനഭംഗക്കുറ്റത്തിന് മകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ :- വെള്ളം കുടിക്കാനെന്ന വ്യാജേനയാണ് പുലർച്ചെ ഒരുമണിക്ക് മകൻ അമ്മയുടെ മുറിയിലെത്തിയത്. ശേഷം അവരുടെ വായപൊത്തുകയും ബലംപ്രയോഗിച്ച് വായമൂടിക്കെട്ടിയ ശേഷം മാനഭംഗപ്പെടുത്തുകയുമായിരുന്നു.
ചെറുത്തു നിൽപ്പിന്റെ ഭാഗമായി അമ്മ കരഞ്ഞു നിലവിളിച്ചെങ്കിലും ആ വീട്ടിൽ വഴക്കും ബഹളവും പതിവായിരുന്നതിനാൽ അയൽക്കാർ പോലും അങ്ങോട്ടേക്ക് തിരിഞ്ഞുനോക്കിയില്ല. ക്രൂരകൃത്യത്തിന്റെ മാനസീകാഘാതത്തിൽ നിന്ന് ആ അമ്മ ഇനിയും മോചിതയായിട്ടില്ലെന്നും പൊലീസ് പറയുന്നു.