കണ്ണൂർ ∙ കേരളത്തിലെ ഏക മുസ്‍ലിം രാജവംശമായ അറക്കൽ കുടുംബത്തിലെ സുൽത്താൻ ആദിരാജാ സൈനബ ആയിഷാബി(93) അന്തരിച്ചു. തലശ്ശേരി ചിറക്കരയിലെ ആയിഷ മഹലിൽ വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു വേർപാട്. കബറടക്കം നടത്തി.അറക്കൽ രാജവംശത്തിലെ 37ാം പിൻഗാമിയായി 2006 സെപ്റ്റംബർ 27നാണു സൈനബ ആയിഷാബി ചുമതലയേറ്റത്. ഭർത്താവ്: പരേതനായ സി.ഒ.മൊയ്തു.
മക്കൾ: സഹീദ, മുഹമ്മദ് സാദിഖ്, മുഹമ്മദ് റാഫി, മുഹമ്മദ് ഷംസീർ, പരേതനായ മുഹമ്മദ് റൗഫ്. മരുമക്കൾ: പരേതനായ എ.പി.എം.മൊയ്തു, സാഹിറ, സാജിദ, നസീമ. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.സ്ത്രീപുരുഷ ഭേദമില്ലാതെ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗത്തെ സുൽത്താനായി വാഴിക്കുന്നതാണ് അറക്കൽ രാജവംശത്തിന്റെ രീതി. അടുത്ത സുൽത്താനായി സൈനബ ആയിഷാബിയുടെ സഹോദരി ഫാത്തിമ മുത്തുബീവി(85) ചുമതലയേൽക്കും.