മികച്ച വീട്ടമ്മയ്ക്ക് 5 ലക്ഷം രൂപ സമ്മാനം

പത്തുപേരുടെ വിവരങ്ങൾ ആഴ്ചപ്പതിപ്പിലൂടെയും മനോരമ ഓൺലൈനിലൂടെയും പ്രസിദ്ധീകരിക്കും. ഇതിൽ മികച്ചു നിൽക്കുന്ന വീട്ടമ്മയെ കണ്ടെത്താൻ വായനക്കാർക്ക് എസ്.എം.എസ് വോട്ടിങ്ങിന് അവസരമുണ്ട്.

കേരളത്തിലെ മികച്ച വീട്ടമ്മയ്ക്കു മനോരമ ആഴ്ചപ്പതിപ്പിന്റെ അഞ്ചുലക്ഷം രൂപ സമ്മാനം. ഇതിനു യോഗ്യയായ വീട്ടമ്മയെ നിർദേശിക്കാൻ മനോരമ വായനക്കാർക്ക് സുവർണാവസരം.നിങ്ങൾ കണ്ടെത്തുന്ന വീട്ടമ്മ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാകണം. വീടിന്റെയും നാടിന്റെയും നന്മയ്ക്കായി പ്രവർത്തിക്കുന്ന വീട്ടമ്മയാകണം. അങ്ങനെയൊരു വീട്ടമ്മയെ നിങ്ങൾക്കു പരിചയമുണ്ടോ? ഉണ്ടെങ്കിൽ അവരുടെ സമ്മതത്തോടെ നിങ്ങൾക്കും മത്സരത്തിലേക്ക് അപേക്ഷ നൽകാം. വീട്ടമ്മമാർക്കു നേരിട്ടും അപേക്ഷിക്കാം.

മത്സരത്തിൽ പങ്കെടുക്കേണ്ടവർ ചെയ്യേണ്ടത് ;- താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കു കുറഞ്ഞ വാക്കുകളിൽ സത്യസന്ധമായി ഉത്തരം എഴുതി അയച്ചു തരിക. പ്രാഥമീക ഘട്ടത്തിൽ അപേക്ഷ അയക്കുന്നവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നവരെത്തേടി വിധികർത്താക്കൾ നിങ്ങളുടെ വീടുകളിൽ എത്തുന്നതാണ്.രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന പത്തുപേരുടെവിവരങ്ങൾ ആഴ്ചപ്പതിപ്പിലൂടെയും മനോരമ ഓൺലൈനിലൂടെയും പ്രസിദ്ധീകരിക്കും. ഇതിൽ മികച്ചു നിൽക്കുന്ന വീട്ടമ്മയെ കണ്ടെത്താൻ വായനക്കാർക്ക് എസ്.എം.എസ് വോട്ടിങ്ങിനവസരമുണ്ട്. വോട്ടിങ്ങിൽ മുന്നിലെത്തുന്ന അഞ്ചുപേർക്കാണ് ഫൈനൽ റൗണ്ടിൽ അവസരം ലഭിക്കുക. ഫൈനലിലെ വിജയിക്കു സമ്മാനമായി ലഭിക്കുക അഞ്ചുലക്ഷം രൂപയുംപ്രശസ്തിപത്രവുമാണ്. ഫൈനലിൽ എത്തുന്ന ബാക്കി നാലുപേർക്കും 25,000 രൂപ വീതം പ്രോത്സാഹനസമ്മാനമായി നൽകും.

ചോദ്യാവലി

∙ കുടുംബ ബജറ്റ് നിയന്ത്രിക്കാൻ നിങ്ങൾ എന്തൊക്കെ ചെയ്യുന്നു?

∙ കുടുംബാംഗങ്ങളുടെ ശാരീരികവും മാനസീകവുമായ ആരോഗ്യസംരക്ഷണം എങ്ങനെ നിറവേറ്റുന്നു?

∙ വീട്ടിലുണ്ടാകുന്ന മാലിന്യങ്ങൾ എങ്ങനെ സംസ്കരിക്കുന്നു?

∙ അയൽവാസികളുടെ അല്ലെങ്കിൽ പരിചയക്കാരുടെ ജീവിതത്തിൽ നിങ്ങൾ ഗുണപരമായി ഇടപെടൽ നടത്തിയ ഒരു സന്ദർഭം?

∙ വീടിന്റെയും പരിസരത്തിന്റെയും ശുചിത്വം സംരക്ഷിക്കാൻ നിങ്ങൾ സ്വീകരിക്കുന്ന മാർഗങ്ങൾ എന്തൊക്കെ?

∙ അടുക്കളത്തോട്ടം, വരുമാനത്തിനു ചെറിയ മാർഗങ്ങൾ കണ്ടെത്തൽ, കുഞ്ഞുങ്ങളെ പരിപാലിക്കൽ ( കുഞ്ഞുങ്ങളില്ലാത്തവർക്കും പങ്കെടുക്കാം) എന്നിങ്ങനെ കുടുംബജീവിതത്തിന്റെ എല്ലാ

മേഖലകളിലും ശ്രദ്ധപുലർത്തുന്നയാളാണോ നിങ്ങൾ? ഇത്രയും വിവരങ്ങൾ ഒരു വെള്ളക്കടലാസിൽ ക്രമത്തിലെഴുതി.

മികച്ച വീട്ടമ്മ, മനോരമ ആഴ്ചപ്പതിപ്പ്,
PB No: 26, കോട്ടയം– 686001

എന്ന വിലാസത്തിൽ അയച്ചുതരിക. നിങ്ങൾ നിർദേശിക്കുന്ന വീട്ടമ്മയാണു സമ്മാനാർഹയാകുന്നതെങ്കിൽ നിങ്ങൾക്കു കൈനിറയെ സമ്മാനമുണ്ട്. നിങ്ങളുടെ വിലാസവും ഫോൺ നമ്പറും എഴുതാൻ മറക്കരുത്.