സണ്ണിലിയോൺ വെറുക്കുന്ന ആ രണ്ടു വാക്കുകൾ?

സണ്ണിലിയോൺ.

ധീരമായ നിലപാടുകൾകൊണ്ടും മികവുള്ള വ്യക്തിത്വംകൊണ്ടും മറ്റുനടിമാരിൽ നിന്ന് വേറിട്ടു നിൽക്കുന്നയാളാണ് ബോളിവുഡ് നടി സണ്ണിലിയോൺ. ഒരു പോൺ താരമായി ലോകം അവരെ ആരാധിക്കുമ്പോഴും തന്റെ കരിയറിനപ്പുറം തന്റെ വ്യക്തിത്വമാണ് ചർച്ചചെയ്യപ്പെടേണ്ടതെന്ന് എന്നു പറയാതെ പറയുന്നുണ്ട് അവരുടെ ഓരോ പ്രവൃത്തികളും. സണ്ണിലിയോൺ എന്ന പേര് കേൾക്കുമ്പോൾ ആദ്യമൊക്കെ സ്ത്രീകൾക്ക് വെറുപ്പും വൈരാഗ്യവുമാണ് തോന്നിയിരുന്നതെന്ന് സണ്ണി തന്നെ പലകുറി പറഞ്ഞിട്ടുണ്ട്. 

അഭിമുഖങ്ങളിലൂടെയും അവരുടെ ജീവിത നിലപാടുകളിലൂടെയും സണ്ണിലിയോണിനെപ്പറ്റി കൂടുതലറിഞ്ഞപ്പോൾ സണ്ണിയെ മുൻവിധിയോടെ വിലയിരുത്തിയതിന് സ്ത്രീകളുൾപ്പടെയുള്ളവർ പശ്ചാത്തപിച്ചു. ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ അവർ തീരുമാനിക്കുകയും ആ തീരുമാനം നടപ്പിലാക്കുകയും ചെയ്തപ്പോൾ ലോകം അവരുടെ മനസ്സിനെ നന്മയെ അഭിനന്ദിച്ചു. സ്ത്രീകൾക്കു തന്നെ വെറുപ്പായിരുന്നുവെന്ന് പറയുമ്പോഴും എല്ലാ സ്ത്രീകളും തങ്ങൾക്കിഷ്ടമുള്ള ജോലിചെയ്തുകൊണ്ട് ജീവിതം ആസ്വദിക്കണമെന്നാണ് സണ്ണിയുടെ നിലപാട്.

സ്വന്തം കാര്യത്തിൽ സ്വയം തീരുമാനങ്ങളെടുക്കാൻ സ്ത്രീകൾ തയാറാവണമെന്നും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ സ്ത്രീകൾ തയാറാവണം എന്നും പറയുമ്പോഴും സണ്ണി ഒരുപാടു വെറുക്കുന്ന രണ്ടു വാക്കുകളുണ്ട്. ഫെമിനിസ്റ്റ്, ഫെമിനിസം ഈ രണ്ടു വാക്കുകളോടാണ് സണ്ണിക്കു വിരോധം. ഒരു പക്ഷേ ഈ തുറന്നു പറച്ചിലും തുറന്ന സമീപനത്തോടെയുള്ള പെരുമാറ്റവും തന്നെയല്ലേ സണ്ണി ഇത്രമേൽ ആരാധിക്കപ്പെടാനുള്ള കാരണം. ദക്ഷിണേന്ത്യയിൽ തനിക്കു ലഭിച്ച വരവേൽപ്പും ജനസാഗരവുമൊന്നും ഇപ്പോഴും മറക്കാൻ സണ്ണിക്കായിട്ടില്ല. സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞാണ് അന്ന് താൻ ആരാധകരോട് നന്ദി പ്രകടിപ്പിച്ചതെന്നും സണ്ണി പറയുന്നു.