സ്വന്തം ശബ്ദത്തിൽ നിങ്ങൾക്ക് എത്രമാത്രം വിശ്വാസമുണ്ട്? മോശമായി പെരുമാറുന്നവരെ നിലയ്ക്കുനിർത്താൻ മാത്രമല്ല വേണമെന്നു വെച്ചാൽഒരു ചില്ലുഗ്ലാസ് ഉടയ്ക്കാൻ കൂടിക്കഴിയും. അങ്ങനെയൊരു ഗൂഡമായ ആഗ്രഹം ഉള്ളിൽ ബാക്കി നിൽക്കുന്നവർക്ക് ഇനി സന്തോഷിക്കാം കാരണം നിങ്ങളെ സഹായിക്കാൻ ഡയാനയുണ്ട്. വ്ലോഗറായ കക്ഷി നല്ല രസികനൊരു വിഡിയോ അവതരിപ്പിച്ചുകൊണ്ടാണ് ആളുകളെ കൈയിലെടുത്തത്.
സ്വന്തം ശബ്ദമുപയോഗിച്ച് ഗ്ലാസ് ഉടയ്ക്കുന്നത് രസമുള്ള കാര്യമാണെങ്കിലും ഈ അഭ്യാസം ചെയ്യുംമുമ്പ് കുറച്ചു ശ്രദ്ധിക്കണമെന്ന് ഡയാനപറയും. ചില്ലുപൊട്ടിത്തെറിച്ച് അപകടമുണ്ടാവാതെ ശ്രദ്ധിക്കണമെന്നുമാണ് ഡയാനയുടെ മുന്നറിയിപ്പ്. ശബ്ദം എങ്ങനെയാണ് ഗ്ലാസിനെ ഉടയ്ക്കുന്നതെന്നതിനെക്കുറിച്ച് ശാസ്ത്രീയമായ ഒരു വിശദീകരണവും ഡയാന നൽകുന്നുണ്ട്.
വിഡിയോ കണ്ട് ഒരു മുൻകരുതലുമില്ലാതെ ഇതൊന്നു പരീക്ഷിച്ചു നോക്കണമെന്നു കരുതുന്നവരോട് ഇതിനെക്കുറിച്ച് കൂടുതൽ നന്നായി പഠിച്ച ശേഷം മാത്രമേ സാഹസത്തിന് മുതിരാൻ പാടുള്ളൂ എന്ന ഉപദേശവും ഡയാന നൽകുന്നുണ്ട്.