ബിടൗണും കടന്ന് പാഡ്മാൻ ചലഞ്ച് ഇങ്ങ് കേരളത്തിൽ എത്തിയിരിക്കുകയാണ്. ശ്രീലക്ഷ്മി എന്ന മിടുക്കിപ്പെൺകുട്ടിയാണ് സാനിറ്ററിപാഡ് കൈയിൽപ്പിടിച്ചുകൊണ്ടു നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടി പാഡ്മാൻ ചലഞ്ച് ഏറ്റെടുത്തതിനെ പിന്തുണച്ചുകൊണ്ട് നിരവധിയാളുകൾ പോസ്റ്റ് ലൈക്ക് ചെയ്യുകയും ഷെയർചെയ്യുകയും ചെയ്യുന്നുണ്ട്.
പാഡ്മാൻ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് പെൺകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ;-
Yes, that’s a Pad in my hand & there's nothing to be ashamed about. It's natural! Periods. #PadManChallenge.
ഇതൊരു ചലഞ്ചായ് എടുക്കണം എന്ന് ഞാൻ നിർബന്ധിക്കില്ല.
എന്തിനാണ് മെഡിക്കൽ സ്റ്റോറിലേ ചേട്ടനോട് പാഡ് വേണമെന്ന് പറയാൻ നമ്മൾ നാണിക്കുന്നത്..... അച്ഛനോടും സഹോദരനോടും പാഡ് വാങ്ങിതരാൻ പറയാൻ മടിക്കുന്നത്....
ഇത് സർവ്വ സാധാരണമായ കാര്യമാണ്.. അവർക്ക് ഇതേ പറ്റി അറിയാവുന്നതാണ്...
എല്ലാറ്റിനും ഉപരി ... ഗർഭാവസ്ഥയിൽ ചികിത്സിക്കുന്നതും പ്രസവം എടുക്കുന്നതും ഇപ്പോ.പുരുഷന്മാരുടെ കൈയിൽ ഭദ്രമാണ്...
Happy periods
Nb: പേരെടുത്ത് പറയാതെ ആർക്കും ഈ ചലഞ്ച് സ്വീകരിക്കാം... Here I announce an open challenge
ഇതിലൊരു നാണക്കേടും എനിക്ക് തോന്നുന്നില്ല... വിമർശനവും കളിയാക്കലും സസന്തോഷം സ്വീകരിക്കുന്നു...
അക്ഷയ്കുമാർ നായകനാകുന്ന പാഡ്മാൻ എന്ന ചിത്രത്തിന്റെ പ്രചാരണാർഥമാണ് പാഡ്മാൻചലഞ്ച് സമൂഹമധ്യമങ്ങളിൽതരംഗമായത്. ഇന്ത്യൻ പാഡ് മാൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന അരുണാചലം മുരുകാനന്ദം എന്ന മനുഷ്യന്റെ കഥപറയുന്ന ചിത്രം റിലീസിനൊരുങ്ങുമ്പോൾ അദ്ദേഹം തന്നെയാണ് വ്യത്യസ്തമായ ഒരു ചലഞ്ചുമായി രംഗത്തെത്തിയത്.
അക്ഷയ് കുമാർ, ട്വിങ്കിൾഖന്ന, രാധിക ആപ്തേ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് അരുണാചലം പാഡ്മാൻ ചലഞ്ചിന് തുടക്കമിട്ടത്. കൈയിൽ സാനിട്ടറിപാഡ് പിടിച്ചുകൊണ്ടു നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയിതുകൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെ '' അതെ എന്റെ കൈയിലുള്ളത് ഒരു പാഡാണ് അതിൽ അപമാനം തോന്നേണ്ട കാര്യമില്ല. ആർത്തവം സ്വാഭാവികമായ ഒരു പ്രക്രിയയാണ്.''
അരുണാചലത്തിന്റെ ചലഞ്ച് ഏറ്റെടുത്ത അക്ഷയ്കുമാറും ട്വിങ്കിൽഖന്നയും തങ്ങളുടെ മറ്റു സുഹൃത്തുക്കളെ വെല്ലുവിളിച്ചു. അങ്ങനെ ബോളിവുഡ് ഏറ്റെടുത്ത പാഡ്മാൻ ചലഞ്ചാണ് ഇപ്പോൾ കേരളത്തിലും തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്നത്.