Activate your premium subscription today
കൃത്യമായി മൂലധനം കണ്ടെത്തി, യന്ത്രങ്ങളടക്കം വിവിധ സൗകര്യങ്ങളൊരുക്കി ഒരു ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചാലോച്ചിച്ചു ഭയന്നു നിൽക്കുന്നവരാണോ നിങ്ങൾ. നടത്തറ പൂച്ചട്ടി സ്വദേശി എൻ. ബി. സന്ധ്യയുടെ ബിസിനസ്സിനെക്കുറിച്ചറിഞ്ഞാൽ ആ ചിന്ത മാറിയേക്കാം. 23 വർഷം അധ്യാപികയായിരുന്നു സന്ധ്യ. ജോലിയുടെ ഭാഗമായി
വീട്ടുചെലവുകൾ കൃത്യമായി നോക്കിയില്ലെങ്കിൽ ആകെ പണിയാവും എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ. വീട്ടിലൊരു അത്യാവശ്യം വന്നാൽ കയ്യിൽ കാശില്ലെങ്കിൽ എന്തു ചെയ്യും? മുൻകൂട്ടി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും കാശ് സൂക്ഷിക്കാം. വീട്ടമ്മമാർക്ക് എളുപ്പത്തിൽ കാശ് സേവ് ചെയ്യാനുള്ള വഴികൾ ഇതാ. ഭക്ഷണം
ജീവിതത്തിൽ എപ്പോഴും എന്തൊക്കെയോ നേടിയെടുക്കാനുള്ള ഓട്ടത്തിലാണ് മനുഷ്യർ. എന്നാൽ അങ്ങനെ ധൃതി വേണ്ടെന്നും 30 വയസ്സു വരെയും ജീവിതത്തെപ്പറ്റി നമുക്ക് വലിയ ധാരണ ഉണ്ടാവില്ലെന്നും ലെന പറയുന്നു. '2017 വരെയും എന്റെ ജീവിതം ഒരു വലിയ പോരാട്ടം തന്നെയായിരുന്നു. എന്നാൽ പുറത്തു നിൽക്കുന്നവർക്ക് അത്
ആര്‍ത്തവ വിരാമഘട്ടം എന്നത് സ്ത്രീകളെ സംബന്ധിച്ച് കഠിനമായ കാലമാണ്. മാനസികവും ശാരീരികവുമായ ഒട്ടേറെ മാറ്റങ്ങളിലൂടെ ആണ് അവര്‍ കടന്നുപോവുക. നിരവധി പഠനങ്ങള്‍ ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ വെര്‍ജീനിയന്‍ സര്‍വകലാശാലയിലെ ആരോഗ്യ വിദഗ്ധര്‍ ആര്‍ത്തവ വിരാമം സംബന്ധിച്ച് ഒരു
എല്ലാ ബന്ധങ്ങളും തുടക്കത്തില്‍ ക്യൂട്ടും സ്വീറ്റും ഹോട്ടുമായിരിക്കും. അഭിപ്രായവ്യത്യാസങ്ങളും ഇഷ്ടക്കേടുകളുമെല്ലാം പലപ്പോഴും കാണാന്‍പോലും സാധിക്കില്ല. എന്നാല്‍ തുടക്കത്തിലേതന്നെ അടിച്ചുപിരിയുന്നവരും വിരളമല്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബന്ധത്തിന്റെ ഊഷ്മളത എക്കാലവും നിലനിര്‍ത്താം. അതിനായി ഇനി
ചിലർക്ക് കട്ടിലിൽ കിടന്നാൽ ഉറക്കം വരില്ല. നിലത്തു പായ വിരിച്ച് അതിലുറങ്ങാനാണ് ഇഷ്ടം. അങ്ങനെ ഉണർന്നിരിക്കുമ്പോൾ മാത്രമല്ല ഉറങ്ങുമ്പോഴും ഇഷ്ടാനിഷ്ടങ്ങൾ നോക്കുന്നവരാണല്ലോ നമ്മൾ. എന്നാൽ ഈ പെൺകുട്ടിയുടെ ഇഷ്ടം അൽപം വിചിത്രമാണ്. ശവപ്പെട്ടിയിലാണ് യുവതിയുടെ ഉറക്കം. തന്റെ മുറിയിൽ ശവപ്പെട്ടി ഉണ്ടെന്നും
ഒരു കഥാപാത്രത്തെ കരുത്തുറ്റതാക്കുന്നതിൽ അയാൾ പറയുന്ന ഓരോ വാക്കിനും പ്രാധാന്യമുണ്ട്. അത്തരത്തിൽ കയ്യടികൾ ഏറെ നേടിയ ഒരുപാട് ഡയലോഗുകൾ എഴുതുകയും, സ്ക്രീനില്‍ ഗംഭീര അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തതിലൂടെ മലയാളികൾക്ക് പ്രിയങ്കരനാണ് രഞ്ജി പണിക്കർ. ജീവിതത്തിൽ ആൺകുട്ടികൾക്കുള്ള എക്സ്പോഷറേ ആയിരിക്കില്ല
സമൂഹമാധ്യമങ്ങളുടെ ഈ കാലത്ത് ആരോഗ്യകരമായ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നത് തീര്‍ച്ചയായും വെല്ലുവിളികള്‍ നിറഞ്ഞതാണ്. നിസാരമായ തെറ്റിദ്ധാരണ മതി ബന്ധങ്ങള്‍ക്ക് ഇളക്കം തട്ടാന്‍, പ്രത്യേകിച്ചും വിവാഹബന്ധങ്ങള്‍ക്ക്. ഇങ്ങനെ പൊതുവേദിയിലെ ഇടപെടലുകള്‍ നമ്മുടെ ജീവിത പ്രശ്നങ്ങളാവാതിരിക്കാന് ചില കാര്യങ്ങള്‍
റോഡിലിറങ്ങിയാൽ പല തരത്തിലെ വാഹനങ്ങളും പല രീതീയിലെ ആളുകളെയും കാണാമല്ലോ. എന്നാൽ തിരക്കേറിയ റോഡിൽ സഞ്ചരിക്കുന്ന ബൈക്കിലിരുന്ന് ലാപ്ടോപ്പ് ഉപയോഗിക്കുന്ന വ്യക്തിയെ കണ്ടാൽ ആരായാലും ഒന്ന് അമ്പരന്നു പോകും. അല്ലേ? അത്തരത്തിലൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ കണ്ടത്. ബൈക്ക് ഓടിക്കുന്ന യുവാവിനു
വിദ്യാഭ്യാസം പൂർത്തിയായിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. ഇന്നത്തെ തലമുറയാകട്ടെ അതിനായി നാടുവിട്ടു പോകാനും തയാറാണ്. അത്തരത്തിൽ ശോഭനമായ ഒരു ഭാവി സ്വന്തമായി എന്ന വിശ്വാസത്തിൽ അന്യനാട്ടിലേയ്ക്കു ചേക്കേറിയതാണ് ഫ്ലോറിഡ സ്വദേശിനിയായ
ഒരു ദിവസം പുറത്തേക്കു വെറുതെ നടക്കാനിറങ്ങിയാൽ എത്ര ജീവിതങ്ങളെയാണല്ലേ കാണാൻ കഴിയുക. ചിലപ്പോൾ ഒരു നോട്ടം കൊണ്ടോ ചിരി കൊണ്ടോ നമ്മുടെ മനസ്സിൽ ഇടം പിടിക്കുന്ന വ്യക്തികളെയും കണ്ടുമുട്ടിയെന്നിരിക്കാം. അത്തരത്തിൽ, കാണുന്നവരിലെല്ലാം സന്തോഷം നിറയ്ക്കുന്ന, തന്റെ ജോലിയിൽ സന്തോഷം കണ്ടെത്തുന്ന ഒരു അമ്മയാണ്
കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന 'തിരികെ സ്കൂളിലേക്ക്' എന്ന പദ്ധതിയിലൂടെ ലക്ഷക്കണക്കിനു സ്ത്രീകളാണ് സ്കൂളുകളിലെത്തിയത്. ചെറുപ്പകാലത്ത് പള്ളിക്കൂടത്തിന്റെ പടി ചവിട്ടാനാവാതിരുന്ന അനേകം സ്ത്രീകളാണ് ക്ലാസ് മുറികളിലിരുന്ന് പാഠങ്ങൾ പഠിച്ചത്. മന്ത്രി എം. ബി. രാജേഷ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ച
"അവന് എന്തൊക്കെ മോശം സ്വഭാവം ഉണ്ടെങ്കിലും എങ്ങനെയൊക്കെ നടന്ന ആളാണെങ്കിലും ഇനി മോളാണ് അവനെ നല്ല വഴിക്ക് നടത്തേണ്ടത്" എന്നു കല്യാണപ്പെണ്ണിനോടു പറയുന്നത് കേട്ടിട്ടുണ്ടോ? ഒരാൾ മറ്റൊരാളെ നന്നാക്കുന്ന പരിപാടി ആണോ കല്യാണം? അങ്ങോട്ടും ഇങ്ങോട്ടും ഒരേ തരത്തിൽ സ്വാധീനിക്കാനോ, ഒരേ തരത്തിൽ
അമ്മയോടു കുട്ടികള്‍ക്ക് അടുപ്പവും ഇഷ്ടവും ഉണ്ടാകും, വാശിയും ദേഷ്യവും ഉണ്ടാകും. "അയിന്"? അതിന്റെ എല്ലാ സ്വാഭാവികതയും കളയുന്ന ചില സോഷ്യൽ കൺസ്ട്രക്ഷന്സുണ്ട്. സിനിമയിലും സീരിയലിലും കണ്ടു പരിചയിച്ച സർവ്വംസഹയായ അമ്മമാർ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട്. "രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്
പ്ലാസ്റ്റിക മാലിന്യത്തിനിടയിൽനിന്ന് കിട്ടിയ സ്വർണവള ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച ഹരിതകർമ്മ സേനാംഗത്തെ അഭിനന്ദിച്ച് മന്ത്രി എം. ബി. രാജേഷ്. പാലക്കാട് തൃക്കടീരി സ്വദേശി ബിന്ദു ആണ് തന്റെ മാതൃകാപരമായ പ്രവർത്തിയിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയത്. 'ബിന്ദുവേച്ചിയാണ് ഇന്നത്തെ സൂപ്പർ താരം' എന്നു തുടങ്ങുന്ന
അമ്മയായതിനു ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെപ്പറ്റി സംസാരിക്കുകയാണ് നയൻതാര. കഴിഞ്ഞ വർഷം ഒക്ടോബർ 9 നായിരുന്നു താര ദമ്പതികളായ നയൻതാരയും വിഘ്നേഷും മാതാപിതാക്കളാകുന്നത്. ഇരട്ടക്കുട്ടികളായ ഉലകും ഉയിരും സോഷ്യൽമീഡിയയിലൂടെ ഏവർക്കും പരിചിതരാവുകയും ചെയ്തു. ഇപ്പോൾ ജോലിയും അമ്മയുടെ ഉത്തരവാദിത്തങ്ങൾ
തിരക്കുപിടിച്ച ജീവിതത്തിൽ സ്വന്തം മാതാപിതാക്കൾക്ക് സന്തോഷം കൊടുക്കാൻ പറ്റുന്നത് വലിയ കാര്യമാണല്ലേ. അങ്ങനെ ജോലിക്കിടയിലും അമ്മയുടെ മുഖത്ത് വലിയൊരു പുഞ്ചിരി കൊണ്ടുവന്ന മകന്റെയും അമ്മയുടെയും വിഡിയോ ഇന്റർനെറ്റിൽ വൈറലാണ്. വിമാനത്തിൽ കയറിയ അമ്മ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് പൈലറ്റായ മകനെയാണ്. തീരെ
എന്നോ പറഞ്ഞു പോയ ഒരു വാക്കിന്റെയോ വാഗ്ദാനത്തിന്റെയോ പേരില്‍ തുടരേണ്ടതല്ല മനുഷ്യബന്ധങ്ങള്‍. എങ്കിലും ജീവിത പങ്കാളിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയെന്നത് സ്ത്രീകളില്‍ ഭൂരിഭാഗത്തിനും ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമാണ്. യോജിക്കാനാവാത്ത ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതു വഴി നിങ്ങളുടെ മാത്രമല്ല
ചിത്രരചന കലയ്ക്കപ്പുറം ഒരു കഴിവാണ്. അതങ്ങനെ എല്ലാവർക്കും ലഭിക്കണമെന്നില്ല. ചിലർ രണ്ടു കയ്യുംകൊണ്ട് ചിത്രം വരയ്ക്കുന്നത് നമ്മൾ കാണാറുണ്ട്. ചിലർ കാലുകൾകൊണ്ട് വരയ്ക്കും. എന്നാൽ ഈ വനിത രണ്ടും കയ്യും രണ്ടു കാലും കൊണ്ട്, അതും ഒരേസമയം ചിത്രരചന നടത്തി ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കുകയാണ്. ഈപ്പറഞ്ഞത്
സ്വര്‍ഗമാണോ നരകമാണോ ജോലിസ്ഥലമെന്ന് തീരുമാനിക്കുന്നത് നമ്മുടെ സഹപ്രവര്‍ത്തകരാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ. ഏത്ര ബുദ്ധിമുട്ടേറിയ ജോലിയും സഹകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സഹപ്രവര്‍ത്തകരുണ്ടെങ്കില്‍ എളുപ്പം തീര്‍ക്കാനാവും. അതുപോലെ എത്ര ഇഷ്ടമുള്ള ജോലിയേയും മടുപ്പിക്കാനും മോശം
Results 1-20 of 856