രണ്ട് കയ്യും കാലും ഉപയോഗിച്ച് ഒരേ സമയം വരയ്ക്കുന്നത് 8 ചിത്രങ്ങൾ; ഈ പെൺകുട്ടിയുടേത് അസാധാരണ കഴിവ്
Mail This Article
ചിത്രരചന കലയ്ക്കപ്പുറം ഒരു കഴിവാണ്. അതങ്ങനെ എല്ലാവർക്കും ലഭിക്കണമെന്നില്ല. ചിലർ രണ്ടു കയ്യുംകൊണ്ട് ചിത്രം വരയ്ക്കുന്നത് നമ്മൾ കാണാറുണ്ട്. ചിലർ കാലുകൾകൊണ്ട് വരയ്ക്കും. എന്നാൽ ഈ വനിത രണ്ടും കയ്യും രണ്ടു കാലും കൊണ്ട്, അതും ഒരേസമയം ചിത്രരചന നടത്തി ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കുകയാണ്. ഈപ്പറഞ്ഞത് ഒരൽപം കൂടിപ്പോയില്ലേ എന്ന് തോന്നുമെങ്കിലും, ചില മനുഷ്യർ ഇങ്ങനെയാണ്, അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞുതുടങ്ങുമ്പോൾ ലോകം അമ്പരപ്പിലേയ്ക്ക് മാറിയിട്ടുണ്ടാകും. ഇൻസ്റ്റഗ്രാമിലും മറ്റു സാമൂഹമാധ്യമ ലോകത്തും ഏറെ പ്രശംസ നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു അത്ഭുത കലാകാരിയാണ് രാജസെന. നാല് വ്യത്യസ്ത ചിത്രങ്ങളായിരിക്കും ഇവർ എപ്പോഴും വരയ്ക്കുക എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ ഡച്ച് കലാകാരിക്ക് തന്റെ കൈകളും കാലുകളും കൊണ്ട് ഹൈപ്പർ റിയലിസ്റ്റിക് പോർട്രെയ്റ്റുകൾ വരയ്ക്കാനാകും. രാജസെന വാൻ ഡാം ഒരു ഡച്ച് ഹൈപ്പർ റിയലിസ്റ്റിക് പെൻസിൽ ഡ്രോയിംഗ് ആർട്ടിസ്റ്റാണ്.
Read also: മകളുടെ പിറന്നാൾ ദിവസം 10 പെൺകുട്ടികള്‍ക്ക് വിവാഹം; സമൂഹത്തിനു പാഠപുസ്തകമായി ബിൻസി ഡോക്ടർ
ലോകത്തിലെ പ്രമുഖ ക്വാഡ്രിഡെക്‌സ്‌ട്രസ്-ആമ്പിഡെക്‌സ്‌ട്രസ് 4-ലിംബ്ഡ് മൾട്ടി ഡ്രോയിംഗ്/പെയിന്റിങ് ആർട്ടിസ്റ്റാണ് രാജസെന. ഒരേ സമയം രണ്ട് കാലുകളും രണ്ട് കൈകളും ഉപയോഗിച്ച് 8 വ്യത്യസ്ത ഫോട്ടോ-റിയലിസ്റ്റിക് ഡ്രോയിങ്ങുകൾ സൃഷ്ടിക്കാൻ അവർക്ക് കഴിയും. രാജസെനയുടെ മസ്തിഷ്‌കത്തിൽ അവർ ഇത്തരത്തിൽ വരയ്‌ക്കുമ്പോൾ അമാനുഷിക മസ്തിഷ്‌ക പ്രവർത്തനം നടക്കുന്നുണ്ടെന്ന് ഇ ഇ ജി സ്കാനിൽ വ്യക്തമായി കാണാമെന്നാണ് ഇതിനുള്ള ശാസ്ത്രീയ തെളിവ്. ഒരേ സമയം ഒന്നിലധികം അവയവങ്ങൾ ഏകോപിപ്പിച്ചുകൊണ്ട്, എൽവിസ്, മെർലിൻ മൺറോ, ഐൻസ്റ്റൈൻ, സെൻഡയ, ജസ്റ്റിൻ ബീബർ, ഹാരി സ്റ്റൈൽസ്, ഓഡ്രി ഹെപ്‌ബേൺ, ലോകത്തിലെ ഏറ്റവും പ്രശസ്തരായ 8 സെലിബ്രിറ്റികളുടെ അതിശയകരമായ റിയലിസ്റ്റിക് ഛായാചിത്രങ്ങൾ സൃഷ്ടിക്കാൻ രാജസെനയ്ക്ക് കഴിയുന്നു. രാജസെനയുടെ മസ്തിഷ്കമാണ് ഈ അഭൂതപൂർവ്വമായ കഴിവിന് പിന്നിൽ പ്രവർത്തിക്കുന്ന അമാനുഷിക ശക്തി. ലോകപ്രശസ്ത ന്യൂറോ തെറാപിസ്റ്റും ഇ ഇ ജി ബയോഫീഡ്ബാക്ക് വിദഗ്ധനുമായ ബിൽ സ്കോട്ട് പറയുന്നത്, ഇത്തരത്തിലൊരു മസ്തിഷ്കം ഐൻസ്റ്റീനിൽ മാത്രമാണ് ശാസ്ത്രലോകം പോലും കണ്ടിട്ടുണ്ടാവുകയുള്ളുവെന്നാണ്. രാജസെന ഒരു അസാധാരണ വനിതയാണ്. ചിത്രരചന ആരംഭിക്കുമ്പോൾ അവരുടെ തലച്ചോറിൽ ഒരു പ്രത്യേക തരം പ്രവർത്തനം നടക്കുന്നു. അത് അമാനുഷികമാണെന്നേ നമുക്ക് പറയാനാകു, സ്കാനിംഗിൽ നമുക്ക് അത് വ്യക്തമായി കാണാനാകും. ഇതുപോലൊരു തലച്ചോർ ഞാൻ മറ്റൊരു മനുഷ്യനിലും കണ്ടിട്ടില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
4 വയസ്സുള്ളപ്പോൾ മോഡലിംഗിലൂടെയാണ് രാജസെനയുടെ തുടക്കം. 5 വയസ്സുള്ളപ്പോൾ ഒരു ഡച്ച് ടിവി ഷോയിയിൽ അവൾ ആദ്യമായി ടിവിയിൽ പ്രത്യക്ഷപ്പെടുകയും 16 വയസുവരെ മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിക്കയും ചെയ്തു. ഒരു ഷോയ്ക്കിടെ ഒരു അമേരിക്കൻ ആർട്ട് പ്രസാദകനാണ് രാജസെനയുടെ ഈ പ്രത്യേക കഴിവ് തിരിച്ചറിയുന്നത്. അതിനുമുമ്പ് രാജസെന ചെറുപ്പം മുതൽ ഫോട്ടോകളിലും മറ്റുമുള്ള ആളുകളുടെ റിയലസ്റ്റിക് പോർട്രെയ്റ്റുകൾ വരയ്ക്കുമായിരുന്നു. ഫോട്ടോയും ഡ്രോയിംഗും തമ്മിലുള്ള വ്യത്യാസം ആളുകൾ കാണാത്ത രീതിയിൽ കണ്ടെത്തി അതിശയകരമായ ഹൈപ്പർ-ഫോട്ടോറിയലിസ്റ്റിക് ഡ്രോയിംഗുകൾ വരയ്ക്കാനുള്ള അസാധാരണമായ സ്വാഭാവിക വൈദഗ്ദ്ധ്യം രാജസെനയ്ക്കുണ്ട്. 17 വയസ്സ് മുതൽ അവൾ ഒരു പ്രൊഫഷണൽ കലാകാരിയും ചിത്രകാരിയുമായി അറിയപ്പെടാൻ തുടങ്ങി. പിന്നീടങ്ങോട്ട് രാജസെന നിരവധി ഡച്ച് ടിവി പ്രോഗ്രാമുകളിലും മാഗസിനുകളിലും വാർത്താ പേപ്പറുകളിലും റേഡിയോയിലും ജാപ്പനീസ് ടിവിയിലും വരെ പ്രത്യക്ഷപ്പെട്ടു. 2011-ൽ ജസ്റ്റിൻ ബീബറിന്റെ മാനേജ്‌മെന്റ് അവളോട് 2010-ൽ അവർ വരച്ച ജസ്റ്റിൻ ബീബറിന്റെ ചിത്രം നൽകാൻ ആവശ്യപ്പെട്ടതോടെയാണ് ലോകശ്രദ്ധ രാജസെനയിലേയ്ക്ക് എത്തുന്നത്.
ഇന്ന് ലോകത്തിലെ പ്രമുഖ ക്വാഡ്രിഡെക്‌സ്‌ട്രസ്-ആമ്പിഡെക്‌സ്‌ട്രസ് 4-ലിംബ്ഡ് മൾട്ടി ഡ്രോയിംഗ്/പെയിന്റിങ് ആർട്ടിസ്റ്റാണ് രാജസെന. 2022-ൽ സോണി പിക്‌ചേഴ്‌സ് രാജസെന്നയോട് 'ദി വുമൺ കിംഗ്' എന്ന ഇതിഹാസ സിനിമയിലെ 5 പ്രധാന അഭിനേതാക്കളുടെ ചിത്രം പ്രൊമോഷണൽ വീഡിയോയ്ക്ക് വേണ്ടി വരയ്ക്കാൻ ആവശ്യപ്പെട്ടു. അവർ വരയ്ക്കുന്ന വീഡിയോ സോണി പുറത്തുവിട്ടതോടെ ലോകം മുഴുവൻ ഈ അത്ഭുക കാലാകാരിയ്ക്ക് കൈയ്യടിയ്ക്കാനും പ്രശംസകൾ അറിയിക്കാനും നെട്ടോട്ടത്തിലായിരുന്നു. ടിക്ടോക്കിലെ നമ്പർ വൺ താരമാണ് രാജസെനയെന്ന ഈ അത്ഭുത കലാകാരി.