ADVERTISEMENT

ചിലർക്ക് കട്ടിലിൽ കിടന്നാൽ ഉറക്കം വരില്ല. നിലത്തു പായ വിരിച്ച് അതിലുറങ്ങാനാണ് ഇഷ്ടം. അങ്ങനെ ഉണർന്നിരിക്കുമ്പോൾ മാത്രമല്ല ഉറങ്ങുമ്പോഴും ഇഷ്ടാനിഷ്ടങ്ങൾ നോക്കുന്നവരാണല്ലോ നമ്മൾ. എന്നാൽ ഈ പെൺകുട്ടിയുടെ ഇഷ്ടം അൽപം വിചിത്രമാണ്. ശവപ്പെട്ടിയിലാണ് യുവതിയുടെ ഉറക്കം.

തന്റെ മുറിയിൽ ശവപ്പെട്ടി ഉണ്ടെന്നും അതിലാണ് താൻ ഉറങ്ങാറുള്ളതെന്നും സോഷ്യൽമീഡിയയിൽ പങ്കുവച്ച വിഡിയോയിൽ യുവതി പറയുന്നു. തനിക്ക് ചെറുപ്പം മുതൽ ശവപ്പെട്ടിയിൽ ഉറങ്ങണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അന്ന് മാതാപിതാക്കൾ അതിനു സമ്മതിച്ചില്ലെന്നും ഇന്ന് എനിക്ക് സ്വന്തമായി ഒരു ശവപ്പെട്ടി ഉണ്ടെന്നും യുവതി പറയുന്നു. 

തന്റെ മുറിയിൽ തന്നെയാണ് ശവപ്പെട്ടി സജ്ജീകരിച്ചിരിക്കുന്നത്. അതിൽ കിടന്നുറങ്ങാൻ വളരെ കംഫർട്ടബിൾ ആണ്. വായുസഞ്ചാരം ഉണ്ടെങ്കിലും താൻ ശവപ്പെട്ടി അടയ്ക്കാറില്ലെന്നും യുവതി പറയുന്നു. മോശം ഡേറ്റ് അനുഭവങ്ങളിൽ നിന്നും മറ്റു ജീവിത പ്രശ്നങ്ങളിൽ നിന്നും ഒളിക്കാനുള്ള ഇടം കൂടിയാണ് ഇതെന്നും പറഞ്ഞു. വാംപയർ ഗേൾ എന്ന പേരിലാണ് യുവതിയുടെ വിഡിയോകൾ വൈറലായത്. എന്തായാലും സംഭവം വെറൈറ്റി തന്നെ എന്നാണ് കമന്റുകള്‍.  

English Summary:

Woman loves to sleep inside coffin, Social Media Reacts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com