ADVERTISEMENT

വെറുതെ നടക്കാനിറങ്ങിയാൽ തന്നെ എത്ര ജീവിതങ്ങളെയാണല്ലേ നമുക്ക് ചുറ്റും കാണാൻ കഴിയുക. ചിലപ്പോൾ ഒരു നോട്ടം കൊണ്ടോ ചിരി കൊണ്ടോ നമ്മുടെ മനസ്സിൽ ഇടം പിടിക്കുന്ന വ്യക്തികളെയും കണ്ടുമുട്ടിയെന്നിരിക്കാം. അത്തരത്തിൽ, കാണുന്നവരിലെല്ലാം സന്തോഷം നിറയ്ക്കുന്ന, തന്റെ ജോലിയിൽ സന്തോഷം കണ്ടെത്തുന്ന ഒരു അമ്മയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. 

തിയേറ്ററിൽ ബാഗ് പരിശോധിക്കാൻ നിൽക്കുന്നവരിൽ ഒരാളാണ് ശാരദ. മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് ഈ അമ്മയെന്നു സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. എപ്പോഴും മുഖത്തുള്ള നിറഞ്ഞ ചിരിയാണ് ആ വ്യത്യാസം. മടുപ്പിക്കുന്ന ജോലിയാണെങ്കിലും കൂടുതൽ സമയവും നിൽക്കേണ്ടി വരുന്നുവെങ്കിലും ശാരദ ഹാപ്പിയാണ്. ഒരു കയ്യിൽ ബാൻഡേജ് ചുറ്റി, കൂപ്പുകൈകളോടെ നിൽക്കുന്ന ഈ അമ്മയുടെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയായിരുന്നു. ചെന്നൈയിലെ ഒരു തിയേറ്ററിൽ ജോലി ചെയ്യുന്ന ശാരദ അവിടേക്കു വരുന്ന എല്ലാവരെയും പുഞ്ചിരിയോടെയാണ് സ്വാഗതം ചെയ്യുന്നത്. പലപ്പോഴായി തിയേറ്ററിൽ വരികയും ശാരദയെ ഒരിക്കലെങ്കിലും കണ്ടവരും ആ പുഞ്ചിരിച്ച മുഖം ഇപ്പോഴും ഓർക്കുന്നുവെന്നാണ് കമന്റ് ചെയ്യുന്നത്. 

അടുത്തിടെ ഡ്യൂട്ടിക്കിടയിൽ വീണ് കയ്യിൽ പരുക്കുമായാണ് ശാരദ നിൽക്കുന്നത്. എന്നാൽ വേദനയ്ക്കിടയിലും ചിരിക്കാൻ മറക്കുന്നില്ലെന്ന് വീഡിയോ പോസ്റ്റ് ചെയ്ത് വ്യക്തി എഴുതുന്നു. ഈ പ്രായത്തിലും യാതൊരു പരിഭവങ്ങളുമില്ലാതെ തന്റെ ജോലി കൃത്യമായി ചെയ്യുന്ന ശാരദ ഏവർക്കും ഒരു മാതൃകയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എപ്പോഴെങ്കിലും ഈ അമ്മയെ നേരിട്ട് കാണുകയാണെങ്കിൽ നിങ്ങൾ അവരെയൊന്നു കെട്ടിപ്പിടിക്കണമെന്നും കുറിപ്പിൽ പറയുന്നു. ഇങ്ങനെയുള്ള സിംഗപ്പെണ്ണുങ്ങളാണ് ജനങ്ങളിൽനിന്നും ബഹുമാനം അർഹിക്കുന്നതെന്നും കിരീടമില്ലാത്ത രാജ്ഞിയെന്നും പലരും കമന്റ് ചെയ്തു.

English Summary:

Woman working at a Theatre does her job beautifully, video went viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com