Activate your premium subscription today
വീട്ടിലെ ഊണ് എന്നു കേൾക്കുമ്പോൾ തന്നെ ഊണ് മാത്രമാകും എല്ലാവരുടേയും ശ്രദ്ധ. എന്നാൽ അത് പാകം ചെയ്തെടുക്കുന്ന ആളെയും അത് പാകപെട്ടുവരുന്ന ഇടവും നമ്മൾ പലപ്പോഴും നോക്കാറില്ല, അല്ലെങ്കിൽ അറിയാറില്ല. ലതചേച്ചി വിളമ്പിത്തരുന്ന ചോറിനും കറികൾക്കും രുചിയേറുന്നത് കൈപുണ്യം കൊണ്ട് മാത്രമല്ല. സ്വന്തം വീട്ടിലെ
വീട്ടുജോലികൾ നോക്കിയും ബാക്കി സമയം പശുക്കളെ വളർത്തിയും കഴിഞ്ഞിരുന്ന ഒരു സാധാരണ കുടുംബനാഥയായിരുന്നു കണ്ണൂർ കണ്ണപുരം ചൂണ്ടയിലെ ജാനകിയമ്മ. കേരളത്തിലെ ലക്ഷക്കണക്കിന് വീട്ടമ്മമാരിൽ ഒരാൾ. പക്ഷേ ഇപ്പോൾ ജാനകിയമ്മ അവരെപ്പോലെയല്ല. കണ്ണൂരിലെ ഈ കുഗ്രാമത്തിന് പുറത്തേക്ക് ജീവിതം പറിച്ചുനട്ടിട്ടില്ലാത്ത
ചെറുപ്രായത്തിൽ വിവാഹം, ഭർത്താവിൽ നിന്നുള്ള കൊടിയ പീഡനം, ആരോടും സഹായം ചോദിക്കാനാവാതെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കാലങ്ങളോളം വീടിനുളളിൽ അടച്ചിടപ്പെട്ടവൾ, സ്വന്തം കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണിയ്ക്കു മുന്നിൽ തോറ്റുപോയ അമ്മ, ഒടുവിൽ എല്ലാത്തിൽ നിന്നും രക്ഷപ്പെട്ട് മകൾക്കൊപ്പം പുതുജീവിതം
ആമുഖങ്ങളില്ലാതെ മലയാളികൾക്കു മുന്നിൽ കൊണ്ടുവരാവുന്ന വ്യക്തി. കഴിഞ്ഞ 33 വർഷമായി ഒരു കുടുംബാംഗത്തെ പോലെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചുമൊക്കെ നമ്മുടെ കൂടെത്തന്നെയുള്ളൊരാൾ. ഷീ ടോക്സിലൂടെ ബീന ആന്റണി മനസ്സ് തുറക്കുന്നു. ∙ഇന്ന് കാണുന്ന ബീന ആന്റണിയിലേക്ക് എത്താൻ ഒരുപാട്
മനുഷ്യന്റെ ഹൃദയമിടിപ്പ് അറിയുന്നയാളാണ് ഡോക്ടർ, ഓരോ ചലനവും സ്പന്ദനവും കൃത്യമായി പറയാൻ കഴിവുള്ളവർ. മനുഷ്യനെ ഇത്രമാത്രം അടുത്തറിയാവുന്ന മറ്റൊരു മനുഷ്യൻ ഈ ഭൂമുഖത്ത് ഉണ്ടാകില്ല. പക്ഷേ, തന്റെ സഹജീവികളെ തിരിച്ചറിയുക എന്നത് ഒരു വരദാനമാണ്. എന്റെ ജീവിതം ഒപ്പമുള്ളവർക്കും സമൂഹത്തിൽ
ഔദ്യോഗികജീവിതത്തിനു വിരാമമായാൽ എന്ത് ചെയ്യും? എന്ത് ചെയ്യാൻ, പേരക്കുട്ടികളെയും നോക്കി വീട്ടിലിരിക്കുമെന്നായിരിക്കും മിക്കവരുടെയും ഉത്തരം. എന്നാൽ കോഴിക്കോട്ടുകാരി ഷീല ജോസഫ് എന്ന വിരമിച്ച അധ്യാപികയ്ക്ക് അതല്ല ഉത്തരം. ഈ ലോകമെല്ലാം കറങ്ങിനടന്ന് കാണുമെന്നാണ് ഷീലടീച്ചർ പറയുന്നത്. ഒറ്റയ്ക്കല്ല, കൂടെ
വിവാഹമോചനത്തോടെ ജീവിതം അവസാനിച്ചുവെന്നു കരുതുന്ന സ്ത്രീകളുണ്ട്. എന്നാൽ ജീവിതത്തിലെ കുറവുകളെ നേട്ടങ്ങളാക്കി മാറ്റാം എന്ന ഒറ്റ ആത്മവിശ്വാസം കൊണ്ടു മാത്രം കഠിനാധ്വാനം ചെയ്യാനുറപ്പിച്ച് മൂന്നു കുട്ടികളെയും കൊണ്ട് ബിസിനസ്സ് തുടങ്ങിയ ബിസിനസ്സ് സംരംഭക. തനിയെ യാത്രകൾ ചെയ്യാൻ ഇഷ്ടമുള്ള ഒരുപാട് സംസാരിക്കാന്
ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ നിയമവുമായി ബന്ധപ്പെട്ടിരിക്കുന്ന ധാരാളം പ്രശ്നങ്ങളുണ്ട്. അതിൽ പലതിനെക്കുറിച്ചും ആരും ബോധവാന്മാരായിരിക്കില്ല. ചിലതിനെക്കുറിച്ച് അറിയുമ്പോഴായിരിക്കും ഇത് ഇത്ര സിമ്പിളായിരുന്നോ എന്നു തോന്നുന്നത്. നിയമം എല്ലാവരും പാലിക്കേണ്ടതാണ്. എന്നാൽ നിത്യജീവിതത്തിൽ നിയമത്തിനുള്ള
കേന്ദ്ര സർക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റ്, അതാണ് 18 വയസ്സുള്ള റിൻഷ പട്ടക്കൽ എന്ന മിടുക്കി. മലപ്പുറം സ്വദേശിയായ റിൻഷയ്ക്ക് ഉമ്മയും ഉപ്പയും രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണ് ഉള്ളത്. സിവിൽ എഞ്ചിനീയറായ
സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ലക്ഷ്യത്തോടെയാണ് ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്ന 45കാരി ബിസിനസിലേക്ക് ഇറങ്ങുന്നത്. ഇന്ന് കോടികള് ടേണ് ഓവറുള്ള ഒരു സാമ്രാജ്യം തന്നെയാണ്, വി സ്റ്റാർ. സ്ത്രീകളുടെ ഉൾവസ്ത്രങ്ങൾക്കു വേണ്ടി അന്നും ഇന്നും ഇത്രയേറെ സ്വീകാര്യതയുള്ള മറ്റൊരു ബ്രാൻഡ്
ഒരു കുഞ്ഞിന് മുലപ്പാലിനെക്കാൾ അത്യാവശ്യമുള്ളത് മറ്റെന്താണ്. എന്നാൽ, അമ്മയ്ക്കു പാൽ ഇല്ലാത്തതുകൊണ്ട് അതു കിട്ടാതെ പോകുന്ന കുഞ്ഞുങ്ങളും അനവധിയാണ്. അതുകൊണ്ടാണ് മിൽക്ക് ബാങ്കുകൾക്ക് പ്രാധാന്യമേറുന്നതും. കഴിഞ്ഞ് ആറു മാസമായി എറണാകുളം ജനറൽ ആശുപത്രിയില് ചികിത്സയിലുള്ള പല കുഞ്ഞുങ്ങളും വയറു നിറയ്ക്കുന്നത്
പത്തനംതിട്ട കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ കഴിഞ്ഞ ദിവസം കഥകളിവേദിയിൽ ഉത്തരന്റെ പത്നിയായി നിറഞ്ഞാടി. ഒരു ജില്ലയുടെ ഉത്തരവാദിത്തം ചുമലിലേറ്റി നിൽക്കുമ്പോൾ, തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഇഷ്ടപ്പെട്ട പല കാര്യങ്ങളും ഒഴിവാക്കേണ്ടി വന്നേക്കാം. എന്നാൽ ഈ കലക്ടർ അങ്ങനെയല്ല. ‘‘പാഷനു പുറകേ പോകുന്നത് എളുപ്പമാണെന്ന്
അക്കാലത്ത് ചില നാട്ടുകാരും മറ്റും വിവാഹം ക്ഷണിക്കാൻ വന്നാൽ തൊട്ടടുത്ത വീട്ടിൽ വരെ വിളിക്കും. പക്ഷേ എന്റെ വീട്ടിൽ ക്ഷണിക്കാൻ വരില്ലായിരുന്നു. നമുക്ക് ഹോട്ടലിലെ ജോലിയാണ് എന്നതായിരുന്നു കാരണം. അതെന്തോ മോശം പണിയാണ് എന്ന ധാരണയിലായിരുന്നു അത്’’– മുപ്പത്തേഴു വർഷം മുൻപ് പാചകരംഗത്തു പ്രവർത്തിക്കുന്നവരോട് പലരുടെയും മനോഭാവം എന്തായിരുന്നുവെന്ന് ഗ്രാൻഡ് ഹയാത് ഹോട്ടലിലെ ഷെഫ് കെ. ലതയുടെ വാക്കുകളിൽ തെളിയുന്നു. ഇന്ന് ഷെഫ് എന്നു കേൾക്കുമ്പോൾ മനസ്സിൽ തെളിയുക തൂവെള്ള കോട്ടും തിളങ്ങുന്ന പുഞ്ചിരിയുമായി, കൈയിൽ വിഭവങ്ങളുമായി നിൽക്കുന്ന പാചകക്കാരെയാകും. പുരുഷന്മാർ മാത്രം തിളങ്ങിയിരുന്ന മേഖലയിൽ സ്വന്തമായൊരു ഇരിപ്പടം കണ്ടെത്തിയ ഷെഫ് ലത ഷീ ടോക്ക്സിൽ മനസ്സു തുറക്കുന്നു.
ആദ്യ വിവാഹം പരാജയപ്പെട്ടപ്പോഴും കോവിഡ് കാലത്ത് ആരംഭിച്ച ചെറുസംരംഭം വിജയം കാണാതെ പോയപ്പോഴും ശ്രീജ പിൻമാറിയില്ല. സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഢനിശ്ചയത്തിന്റെ ഫലമാണ് ഈ ഇടുക്കിക്കാരി മിടുക്കി വീട്ടമ്മയുടെ സംരംഭം. സ്വയം നേട്ടങ്ങൾ കൊയ്തെടുക്കാൻ മുതിരാതെ തനിക്കൊപ്പം ബുദ്ധിമുട്ടുന്നവരേയും സാമ്പത്തികമായി
കല ഒരു പ്രതീക്ഷയാണ്, ജീവിതത്തിന് കൂടുതൽ നിറം നൽകുന്ന പ്രതീക്ഷ. ഇടനെഞ്ചിൽ കൈവച്ച് നോക്കിയാൽ കേൾക്കുന്ന തുടിപ്പിനൊരു താളമുണ്ട്, അതുപോലെ ഓരോ മനുഷ്യരിലുമുണ്ട് ഓരോ താളം. ആ താളത്തിനെ തിരിച്ചറിയാൻ ശ്രമിക്കുന്ന രണ്ട് കലാകാരികൾ, അവർ നൃത്തത്തേയും ശാസ്ത്രീയ കലകളേയും കൂടുതൽ ജനപ്രിയമാക്കാൻ ആഗ്രഹിച്ചപ്പോൾ '
ഇടുക്കി മലനിരകൾ കടന്ന് ദേശങ്ങളിലേയ്ക്ക് കോടമഞ്ഞുപോലെ പരന്നൊഴുകുന്ന ഒരു വനിതയുടെ അതിജീവനത്തിന്റെ വിജയകഥയാണിത്. ഇവിടുത്തെ കാറ്റാണ് കാറ്റ് എന്ന് സിനിമയിൽ പാടും പോലെ ഇവിടുത്തെ സ്ത്രീകളുടെ ധൈര്യമാണ് യഥാർത്ഥ ധൈര്യം എന്നുപറയാം നമുക്ക് നിസംശയം. കഷ്ടപ്പാടിന്റെയും വേർപാടിന്റെയുമെല്ലാം വേദനകളെ മാറ്റിനിർത്തി ഈ
എത്ര കാലമായി ഞാൻ കഷ്ടപ്പെടുന്നു. പാട്ടു പാടുമെന്ന് എല്ലാവർക്കും അറിയാം പക്ഷേ അവസരങ്ങൾ വരണ്ടേ. അപ്പോൾ ഞാൻ ഹസ്ബൻഡിനോട് പറയും ഞാന് നിർത്തുവാണ് വയ്യ. അപ്പോൾ പലരും പെർഫോമൻസ് ചെയ്യുന്ന സിങ്ങേഴ്സിനയേ പാടിക്കുകയുള്ളൂ എന്നൊരു ട്രെൻഡ് വന്നു. ഡ്രെസിംഗ്, ഡാൻസ്, സ്റ്റേജ് ഇതൊക്കെ വന്നപ്പോൾ തന്നെ ഞാനാകെ ഡള്ളായി പക്ഷേ അടുത്ത ദിവസമാണ് ജയൻചേട്ടൻ ഈ പ്രോഗ്രാമിനായി വിളിക്കുന്നത്. അപ്പോൾ പെട്ടെന്ന് ഞാൻ മാറി. ട്രാക്കല്ല എന്ന് നേരത്തേ പറഞ്ഞിരുന്നു. സിനിമയാണോ എന്നൊന്നും ഞാൻ ചോദിച്ചില്ല. കാരണം അത് ചോദിക്കാൻ പാടില്ല. ജയൻ ചേട്ടൻ പാടാൻ വിളിച്ചു ഞാൻ പോയി പാടി.
ഷെറീജ അനു ഒരു ക്യാമറ പേഴ്സണാണ്. മലയാള സിനിമകളിൽ ക്യാമറ അസോസിയേറ്റായി ജോലി ചെയ്യുകയാണ് ഇപ്പോൾ. ഭർത്താവും ഇതേ മേഖലയിൽ തന്നെ ജോലിചെയ്യുന്നയാൾ. അങ്ങനെ ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഷൂട്ടിന് പോയപ്പോഴാണ് ഷെരീജയും മകളും മറ്റൊരു ക്യാമറാമാന്റെ കണ്ണിൽപ്പെടുന്നതും ആ വീഡിയോ പിന്നീട് വൈറലാകുന്നതും. സിനിമ പ്രമോഷനുകളും സിനിമയുമായി ബന്ധപ്പെട്ട വീഡിയോകളും ഷെയർ ചെയ്യാൻ യൂട്യൂബ് ചാനലുകളുമുണ്ട് ഇവർക്ക്.
കൂറ്റനാട് വച്ച് കാർ ടിപ്പറുമായി കൂട്ടിയിടിച്ചു. അധികം വൈകാതെ ആ യുവാവു മരിച്ചു. ഭാര്യ നീണ്ട നാളത്തെ ചികിത്സയ്ക്കു ശേഷം സുഖം പ്രാപിച്ചു. അപകടത്തിൽ പരുക്കേറ്റ രഞ്ജിമയ്ക്കു ബോധം വരുമ്പോൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ്. ഇതിനു മുൻപ് കൂറ്റനാടും കുന്നംകുളത്തും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നതൊന്നും രഞ്ജിമ അറിഞ്ഞിരുന്നില്ല. രണ്ടു കാലിലും പ്ലാസ്റ്ററിട്ട നിലയിലായിരുന്നു തൃശൂരിലേക്കു മാറ്റിയത്. തൃശൂരിലെ ആ സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവു മൂലമാണു തനിക്കു കാലുകൾ നഷ്ടമായതെന്നു രഞ്ജിമ പറയുന്നു. കടുത്ത വേദന അനുഭവിച്ച സമയം. അവരുടെ ചികിത്സയിൽ അതൃപ്തി തോന്നിയതിനാലാകണം ബന്ധുക്കൾ കോയമ്പത്തൂർ ഗംഗ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ തീരുമാനിച്ചു.
പ്രോഗ്രാം കഴിഞ്ഞ് ഞാനും അമ്മയും വരുന്നത് മിക്കവാറും രണ്ട്, മൂന്ന് മണി ഒക്കെ ആകും. പണ്ടൊക്കെ ചില ട്രൂപ്പുകാര് വീട് വരെ എത്തിക്കില്ല. മെയിൻ റോഡിൽ നിർത്തിയിട്ട് നടന്നു പൊയ്ക്കൊള്ളാൻ പറയും. അന്ന് എനിക്കൊരു നൊട്ടേഷൻ സ്റ്റാൻഡ് ഉണ്ടായിരുന്നു. ദുബായിൽ ആദ്യമായി പ്രോഗ്രാമിനു പോയപ്പോൾ എനിക്ക് ഒരു അങ്കിള് ഗിഫ്റ്റായി തന്നതാണ്. അത് ഒരു 10–12 കിലോ വരും ഈ നൊട്ടേഷൻ സ്റ്റാൻഡും കൊണ്ടാണ് ഞങ്ങൾ പ്രോഗ്രാമിന് പോകുന്നത്. എന്തിനാണെന്നറിയോ, ഒരു സേഫ്റ്റിക്കുവേണ്ടി. ഞാൻ അമ്മയോട് ചോദിക്കും അമ്മ എന്തിനാണ് ഇത്രയും ഭാരമുള്ള സാധനം തൂക്കി കൊണ്ടു വരുന്നത്? അപ്പോൾ അമ്മ പറയും, അത് വേണം മോളെ. നമ്മുെട കയ്യില് ഒരു ആയുധം വേണമല്ലോ. പക്ഷേ നമുക്കങ്ങനെ ഒരു മോശമായ അനുഭവം ഉണ്ടായിട്ടില്ല. പലപ്പോഴും ഫ്ളൈയിങ് സ്ക്വാഡുകാർ ഞങ്ങളെ പല സ്ഥലത്തു വച്ചും കണ്ടിട്ടുണ്ട്. ആദ്യമൊക്കെ അവർ വന്നു ചോദിക്കും ‘എന്താ ഈ നേരത്ത് ഇതിലെ?’ എന്ന്. അപ്പോൾ പറയും ഞങ്ങൾ ഇന്ന ട്രൂപ്പിൽ പാടുന്നതാണ്. പരിപാടി കഴിഞ്ഞിട്ടു വരുന്നതാണ്, അപ്പോൾ വണ്ടിയിൽ കേറിക്കോ ഞങ്ങൾ ആക്കിത്തരാം എന്നു പറയും. അങ്ങനെ പലപ്പോഴും പൊലീസ് ജീപ്പിൽ ഞങ്ങളെ വീട്ടിൽ ആക്കിയിട്ടുണ്ട്.
Results 1-20 of 246