മിസ് വെര്‍ച്വല്‍ കസഖ്‌സ്താന്‍ മത്സരത്തിൽ ആയിരുന്നു അതു നടന്നത്. നാഷണല്‍ ഫീമെയില്‍ ബ്യൂട്ടി കോണ്ടെസ്റ്റില്‍ അവസാന റൗണ്ടിലെത്തിയത് അരിനാ അലിയേവ എന്ന സുന്ദരിയാണ്. നാലായിരത്തോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ അവരെയെല്ലാം പിന്തള്ളിയാണ് ഈ സുന്ദരി അവസാന റൗണ്ടിലേക്ക് പ്രവേശിച്ചത്. അപ്പോഴാണ് കഥയില്‍ അപ്രതീക്ഷിതമായ ട്വിസ്റ്റ് സംഭവിച്ചത്. താനാരാണെന്ന് സ്വയം വെളിപെടുത്തി അരിന പ്രത്യക്ഷപ്പെട്ടപ്പോള്‍ ഞെട്ടിത്തരിച്ചത് ജഡ്ജ്‌സും ആസ്വാദകരുമായിരുന്നു.
കാരണം ഒരു സുന്ദരിയല്ല സുന്ദരനായിരുന്നു അത്. എലി ഡയഗൈലിവ് എന്ന ചെറുപ്പക്കാരനാണ് സുന്ദരിയുടെ വേഷം കെട്ടി മത്സരിച്ചതും മത്സരത്തിന്റെ അവസാന റൗണ്ടിൽ പങ്കെടുക്കാൻ യോഗ്യത നേടിയതും. ഇരുപത്തിരണ്ടുകാരനായ ഈ 'സുന്ദരി' എന്തായാലും സ്വാഭാവികസൗന്ദര്യം കൊണ്ട് ജഡ്ജസിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ഒരേപോലെ വേഷം കെട്ടി, ഒരേ പോലെ മേക്കപ്പണിഞ്ഞ് സുന്ദരിമാരാണെന്ന് സ്വയം വിശ്വസിച്ച് നടക്കുന്ന പെണ്‍മത്സരാർഥികളെയെല്ലാം ചെറുതായി ഒന്നു കളിയാക്കുന്നുമുണ്ട് തന്‍റെ ചെറിയ കുറിപ്പില്‍ ഈ 22വയസ്സുകാരന്‍.
എന്തായാലും ഈ മത്സരത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നല്ല രീതിയില്‍ ചര്‍ച്ച നടക്കുന്നുണ്ടിപ്പോള്‍. കൃത്യമായി ഉറപ്പുവരുത്തേണ്ട ഒന്നാണോ ലിംഗബോധം എന്നതാണ് അതിലൊരു ചര്‍ച്ച. സ്ത്രീസൗന്ദര്യത്തെക്കുറിച്ച് പുതിയ ചര്‍ച്ചകളും ചിന്തകളും വേണമെന്ന് മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു